Image

സസ്‌പെന്‍ഷന്‍ തുടരുന്നതില്‍ അതൃപ്തി; കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടുമെന്ന് സൂചന

Published on 14 September, 2021
സസ്‌പെന്‍ഷന്‍ തുടരുന്നതില്‍ അതൃപ്തി; കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടുമെന്ന് സൂചന
കോഴിക്കോട്: കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്കിന് സാധ്യത. അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ ്രപതിഷേധിച്ച് കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന. അനില്‍കുമാര്‍ ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണും. അച്ചടക്ക നടപടി തുടര്‍ന്നേക്കുമെന്ന സൂചനയെ തുടര്‍ന്നാണിത്. 

കെപിസിസിയിലെ പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി പ്രതികരിച്ച അനില്‍കുമാറിനെയും ശിവദാസന്‍ നായരേയും നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. വിശദീകരണം ആവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

അനില്‍കുമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് കെ.പിസി.സി നിലപാട്. ശിവദാസന്‍ നായരും രാജ്‌മോഹന്‍ ഉണ്ണിത്താനും നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് കെ.പി്‌സി.സി അറിയിച്ചിരുന്നു. 

ഡി.സി.സി പ്രസിഡന്റ് നിയമനത്തിനു പിന്നാലെയാണ് കോണ്‍ഗ്രസില്‍ അതൃപ്തി പുകഞ്ഞുതുടങ്ങിയത്. പാലക്കാട് മുന്‍ ഡി.സി.സി പ്രസിഡന്റ് എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക