Image

നായ കുറുകെ ചാടി; ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത യുവതി ബൈക്കില്‍ നിന്ന് വീണ് മരിച്ചു

Published on 14 September, 2021
നായ കുറുകെ ചാടി; ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത യുവതി ബൈക്കില്‍ നിന്ന് വീണ് മരിച്ചു
പാലക്കാട്: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പഞ്ചായത്ത് എന്‍ജിനീയര്‍ ബൈക്കില്‍ നിന്നു വീണു മരിച്ചു. നായ കുറുകെ ചാടിയതിനെത്തുടര്‍ന്നു ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം.

കോട്ടയം ഈരാറ്റുപേട്ട പേഴുമുക്കാട്ടില്‍ പരീത് ബാവ ഖാന്റെ മകള്‍ ജുവൈന പി. ഖാന്‍ (46) ആണു മരിച്ചത്.ഭര്‍ത്താവും തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് അധ്യാപകനുമായ അബ്ദുല്‍ ജമാലിനൊപ്പം ഷൊര്‍ണൂരില്‍ നിന്നു ചെറുതുരുത്തിയിലേക്കു പോകുമ്പോള്‍ കൊച്ചിപ്പാലത്തിനു സമീപമായിരുന്നു അപകടം.

രാവിലെ പതിവു നടത്തത്തിനിറങ്ങിയ ജുവൈനയെ മഴ പെയ്തതിനാല്‍ കൂട്ടിക്കൊണ്ടു വരാന്‍ പോയതായിരുന്നു ജമാല്‍. മഴ മാറിയതോടെ ഇരുവരും ചെറുതുരുത്തിയിലെ മാര്‍ക്കറ്റിലേക്കു പോകുമ്പോഴാണ് അപകടം. ഉടന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മൃതദേഹം ഈരാറ്റുപേട്ടയിലേക്കു കൊണ്ടുപോയി.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്നു. നേരത്തെ ഷൊര്‍ണൂര്‍ നഗരസഭ, ഓങ്ങല്ലൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ എന്‍ജിനീയറായിരുന്നു. കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജില്‍ സിവില്‍ എന്‍ജിനീയറിങ് ലക്ചററായിരിക്കെയാണു തദ്ദേശ സ്ഥാപന എന്‍ജിനീയറിങ് വിഭാഗത്തില്‍ നിയമനം ലഭിച്ചത്. ജമിയ, ജിയ എന്നിവര്‍ മക്കളാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക