EMALAYALEE SPECIAL

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

Published

on

ജപ്പാന്‍ പേള്‍ഹാര്‍ബര്‍ ആക്രമിക്കുന്ന കാലത്ത് ഇന്നെത്തെപോലെ ടെക്‌നോളജി പുരോഗമിച്ചിട്ടില്ലായിരുന്നു. കുറെ മൈലുകള്‍ക്കകലെ പെസഫിക്കില്‍ തമ്പടിച്ചിരിക്കുന്ന ജപ്പാന്റെ വിമാനവാഹിനി കപ്പലിനെ കണ്ടെത്താനോ അവിടെനിന്ന് പുറപ്പെടുന്ന ബോംബറുകളെ നിരീക്ഷിക്കാനോ സാധ്യമായിരുന്നില്ല. തന്നെയുമല്ല അമേരിക്കയുമായി മിത്രമല്ലെങ്കിലും ശത്രവല്ലാത്ത ജപ്പാനില്‍നിന്ന് ഒരാക്രമണം പ്രതീക്ഷിച്ചിരുന്നതുമില്ല. അപ്രതീക്ഷിതമായി ബോംബറുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പകച്ചുപോയ സൈന്യത്തിന് ഉടനടി പ്രതികരിക്കാനും സാധിച്ചില്ല. ഹിറോഷിമയും നാഗസാകിയും ജപ്പാന്‍ ചോദിച്ചുവാങ്ങിയ അടിയായിരുന്നു.
9/ 11 ഭീകരാക്രമണത്തെ പേള്‍ഹാര്‍ബര്‍ അക്രമണവുമായി താരതമ്യപ്പെടുത്താന്‍ സാധ്യമല്ല, ചിലര്‍ അങ്ങനെ പറയാറുണ്ടെങ്കിലും. കാരണം ആദ്യത്തെ ആക്രമണത്തിനുശേഷം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന് രാഷ്ട്രത്തലവന്മാര്‍ പ്രതീക്ഷിക്കേണ്ടതും ജാകരൂകര്‍ ആകേണ്ടതുമായിരുന്നു; പ്രത്യേകിച്ചും മുന്നറിയിപ്പുകള്‍ കിട്ടിയസ്ഥിതിക്ക്. 93 ല്‍ വേള്‍ഡ്‌ട്രേഡ് സെന്ററിനുനേരെ ബോംബാക്രമണം ഉണ്ടായതാണ്. ഭാഗ്യവശാല്‍ അന്ന് വലിയ നാശനഷ്ടമൊന്നും ഉണ്ടായില്ല. സ്‌പോടകവസ്തുക്കള്‍ നിറച്ച ട്രക്ക് സെന്ററിന്റെ പാര്‍ക്കിങ്ങ്‌ലോട്ടില്‍ എത്തിച്ച് സ്‌പോടനംനടത്താന്‍ ഭീകരന്മാര്‍ക്കന്ന് സാധിച്ചു. അതുപോലത്തെയോ അതിനേക്കാള്‍ ഭീകരമായതോ പിന്നീടുണ്ടാകാമെന്ന് ഏതൊരു പൊട്ടനും ചിന്തിക്കാവുന്നതേയുള്ളു.
സൗദി അറേബ്യയില്‍നിന്നും ഈജിപ്തില്‍നിന്നുമുള്ള മുസ്‌ളീം യുവാക്കള്‍ ഫ്‌ളോറിഡയിലെ ഫ്‌ളയിങ്ങ് സ്‌കൂളുകളില്‍ വിമാനംപറത്താന്‍ പരിശീലനം നേടുന്നത് എന്തിനാണെന്ന് അന്വേഷിക്കാന്‍ ഒരുപോലീസുകരന്‍പോലും അവിടെപോയില്ല. അവര്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുണ്ടന്ന് ഒരു എഫ് ബി ഐ ഏജന്റ് ,പേര് ഓര്‍മയില്ല സ്ത്രീയാണന്ന് ഓര്‍ക്കുന്നു, മുന്നറിയിപ്പ് നല്‍കിയിട്ടും ആരുടെയും ചെവിക്കുള്ളിലേക്കത് കയറിയില്ല. ലോകംമൊത്തം നടന്ന് രഹസ്യങ്ങള്‍ തേടുന്ന സി ഐ എ അവരുടെ മൂക്കിനുമുന്‍പില്‍ നടന്ന ഗൂഢാലോചന കണ്ടെല്ലെന്നപറഞ്ഞാല്‍ അതില്‍പരം നാണക്കേടുണ്ടോ. എന്തിനാണ് ഇങ്ങനെയൊരു ഇന്റലിജന്‍സ് ഏജന്‍സി?
ഫ്‌ളോറിഡയിലെ പരിശീലനത്തിനിടെ ഭീകരന്‍ മുഹമ്മദ് ആട്ടയും കൂട്ടരും പ്‌ളെയിന്‍ പറപ്പിച്ച് ടെന്നസിയിലെ ആറ്റോമിക്ക് റിയാക്ട്ടറിനടുത്ത് എത്തിയതെന്തിനാണന്നെങ്കിലും അന്വേഷിക്കാമായിരുന്നില്ലെ. അതും തകര്‍ക്കുക എന്നൊരു ഉദ്ദേശംകൂടി ഭീകരന്മാര്‍ക്ക് ഉണ്ടായിരുന്നു എന്നല്ലേ മനസിലാക്കേണ്ടത്. ന്യുയോര്‍ക്കിലെ ആക്രമണത്തിനുപകരം അവര്‍ ആറ്റോമിക്ക് റിയാക്ട്ടര്‍ ലക്ഷ്യംവച്ചിരുന്നെങ്കില്‍ എത്രഭയങ്കരമായിരുന്നു അനന്തരഫലം; മരിക്കുന്നത് ലക്ഷങ്ങളായിരുന്നേനെ.
മണ്ടന്മാര്‍ ഭരണാധികാരികള്‍ ആയിരിക്കുമ്പോള്‍ രാജ്യത്തിന് നാശംസംഭവിക്കുമെന്ന് ചരിത്രത്തില്‍ വായിക്കാം. പ്രസിഡണ്ട് ബുഷ് ഫ്‌ളോറിഡയിലെ എലിമന്ററിസ്‌കൂളില്‍ ചെമ്മരിയാടിന്റെകഥ കുട്ടികളെ പഠിപ്പിക്കാന്‍ പോയതിനെപറ്റിയല്ല പറയുന്നത്.. എന്നാലും ഇതാണോ രാജ്യംഭരിക്കുന്ന പ്രസിഡണ്ടിന്റെ ജോലിയെന്ന് ഏതൊരു മണ്ടനും ചോദിച്ചേക്കാം. അമേരിക്കന്‍ പ്രസിഡണ്ട് വൈറ്റ്ഹൗസിലിരുന്നാണ് ജോലിചെയ്യേണ്ടത്. കാലിന് സ്വാധീനമില്ലാതിരുന്ന പ്രസിഡണ്ട് റൂസ്‌വെല്‍റ്റ് വൈറ്റ്ഹൗസിലിരുന്നാണ് രണ്ടാം ലോകയുദ്ധം നയിച്ചത്. ഞാന്‍ പഠിച്ച സ്‌കൂളിലെ ഹെഡ്ഡ്മാസ്റ്റര്‍ ഓഫീസിനു വെളിയില്‍ ഇറങ്ങികണ്ടിട്ടില്ല. പക്ഷേ, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അദ്ദേഹത്തെ ഭയമായിരുന്നു. സ്‌കൂള്‍ അന്തരീക്ഷം ശാന്തമായിരുന്നു, പഠിപ്പീരും പഠനവും മുറപോലെ നടക്കുന്നുണ്ടായിരുന്നു. രാജ്യത്തിന്റെ കാര്യത്തിലും സംഗതി ഇതുപോലെതന്നെയാണ്.
(ഉമ്മന്‍ ചാണ്ടി നാടാകെ ഓടിനടന്ന് ഭരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതാ നായരും കൂട്ടാളികളും കയറിയിറങ്ങി. അദ്ദേഹത്തിന്റെ ഓഫീസ്‌ഫോണ്‍ ട്രൈവറും പീയൂണുംവരെ ദുരുപയോഗം ചെയ്തു. അതിന്റെയെല്ലാം പഴി അദ്ദേഹത്തിന് കേള്‍ക്കേണ്ടിവന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നു ഭരിക്കുന്നു. ഞാന്‍ ആരെയാണ് ബഹുമാനിക്കേണ്ടത്.)
ഭീകരാക്രമണ സാധ്യതയെപറ്റി ഈജ്പ്ഷ്യന്‍ പ്രസിഡണ്ടും ഇസ്രേലി ഇന്റലിജന്‍സും അമേരിക്കന്‍ ഭരണകര്‍ത്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതൊന്നും ചെവിക്കൊള്ളാന്‍ ഇവിടാര്‍ക്കും സമയമില്ലായിരുന്നു. ഫുട്ട്‌ബോളും (അമേരിക്കന്‍) ബാസ്‌കറ്റ്‌ബോളും ബേസ്‌ബോളും കാണുന്നതിനിടയില്‍ ഫ്‌ളോറിഡയിലെ ഫ്‌ളൈയിങ്ങ് സ്‌കൂളില്‍ രൂപംകൊള്ളുന്ന ഗൂഢാലോചനയെപറ്റി അന്വേഷിക്കാന്‍ സമയമെവിടെ? ഒരുപോലീസുകാരനെവിട്ട് അവിടെ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കാമായിരുന്നില്ലെ. എന്തിനവര്‍ ടെന്നസിയിലെ ആറ്റോമിക്ക് റിയാക്ട്ടറനടുത്ത് പോയി. എന്താണ് അവരുടെ ഉദ്ദേശം?
ഇന്‍ഡ്യക്കെതിരെ പാകിസ്ഥാന്‍ ഭീകരന്മാര്‍ ആക്രമണംനടത്തുന്നത് കണ്ടുരസിച്ചിരുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ തങ്ങളുടെ വീട്ടിലും ഭീകരന്മാര്‍ ഒളിച്ചിരിക്കുന്നത് കണ്ടില്ല. ഇസ്‌ളാമിക്ക് ഭീകരതക്ക് അതിര്‍ത്തികളില്ലെന്ന് അന്നത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ബാജ്‌പേയ് അമേരിക്കന്‍ നേതാക്കളെ ഓര്‍മിപ്പിക്കയുണ്ടായി. സ്വന്തംമൂട്ടില്‍ തീപിടിച്ചപ്പോളാണ് അവര്‍ക്ക് വെളിപാടുണ്ടായത്. കഷ്ടം എന്നല്ലാതെ എന്താണ് പറയേണ്ടത്.

Facebook Comments

Comments

  1. JACOB

    2021-09-13 18:08:26

    America needed Saudi Arabia for their oil and to have bases. SA was arms buyers from America. So, they did not look into why Saudis and Egyptians want to learn flying big commercial jets, but not landing or take offs. It was just stupidity on the part of America. Then those Saudi Embassy officials who helped the terrorists were allowed to fly out of America on private jets by George W. Bush. SA have contributed significantly for the presidential libraries of Bill Clinton, GHWB, GWB and Obama. See the connection.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മേഘങ്ങളിലെ വെള്ളിരേഖ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 14)

മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)

MULLAPERIYAR DAM- A CONSTANT THREAT ON KERALA ( Dr. Mathew Joys, Las Vegas)

നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ കടന്നു കയറ്റം (പി.പി.ചെറിയാന്‍)

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ജീവനതാളത്തിന്റെ നിശബ്ദമാത്രകൾ (മായ കൃഷ്ണൻ)

മയക്കുന്ന മരുന്നുകള്‍ (എഴുതാപ്പുറങ്ങള്‍ -89: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

മഴമേഘങ്ങൾക്കൊപ്പം വിഷം ചീറ്റുന്ന മന്ത്രവാദികൾ (ജോസ് കാടാപുറം)

ഡിബേറ്റിൽ ഡോ. ദേവിയുടെ തകർപ്പൻ പ്രകടനം; നിലപാടുകളിൽ വ്യക്തത

ഡോ. ദേവിയെ പിന്തുണക്കുക (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 13)

കേരള പ്രളയം ഒരു തുടര്‍കഥ (ലേഖനം: സാം നിലമ്പള്ളില്‍)

കേരളം ഇക്കാലത്ത് വാസ യോഗ്യമോ? പ്രകൃതിയെ പഴിച്ചിട്ടു കാര്യമുണ്ടോ?(ബി ജോണ്‍ കുന്തറ)

ഡാമുകൾ തുറന്നുവിട്ട് ഇനിയും പ്രളയങ്ങൾ സൃഷ്ടിക്കണമോ: പദ്മകുമാരി

മലയാളത്തിലെ ആദ്യ അച്ചടിക്ക് 200 വയസ്സ് (വാൽക്കണ്ണാടി - കോരസൺ)

ചില പ്രളയ ചിന്തകൾ (നടപ്പാതയിൽ ഇന്ന്- 12: ബാബു പാറയ്ക്കൽ)

പുരുഷധനവും ഒരു റോബോട്ടും (മേരി മാത്യു മുട്ടത്ത്)

എവിടെയാണ് ഇനി കേരളം തിരുത്തേണ്ടത് (അനിൽ പെണ്ണുക്കര)

ഇത്രയും നീണ്ട ഇടവേള, വേദനിപ്പിക്കുന്ന അനീതി (ഷിജോ മാനുവേൽ)

പ്രകൃതി വർണങ്ങളിൽ മുങ്ങുമ്പോൾ (സാക്ക്, ന്യു യോർക്ക്)

ക്രോധം പരിത്യജിക്കേണം ബുധജനം (മൃദുല രാമചന്ദ്രൻ-മൃദുമൊഴി- 29)

സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

ഇടിത്തീ (ഇള പറഞ്ഞ കഥകൾ- 10 - ജിഷ.യു.സി)

'വെള്ളം:' മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം (എസ്. അനിലാൽ)

വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)

View More