Image

അശ്ലീല സന്ദേശത്തെച്ചൊല്ലി സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടു , ഒരാള്‍ അറസ്റ്റില്‍

Published on 13 September, 2021
അശ്ലീല സന്ദേശത്തെച്ചൊല്ലി സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടു , ഒരാള്‍ അറസ്റ്റില്‍


പൂച്ചാക്കല്‍: പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശം അയച്ചതിനെച്ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ യുവാവ് കൊല്ലപ്പെട്ടു. തൈക്കാട്ടുശേരി പഞ്ചായത്ത് തേവര്‍വട്ടം രോഹിണി വിട്ടില്‍ രാമചന്ദ്രന്റെയും ലീലയുടെയും മകന്‍ വിപിന്‍ ലാല്‍ (37) ആണ് മരിച്ചത്. പ്രതികളിലൊരാളായ തൈക്കാട്ടുശേരി പഞ്ചായത്ത് മണപ്പുറം കണിയാം ചിറവിട്ടീല്‍ സുജിത്തി((27)നെ പൂച്ചാക്കല്‍ സി.ഐ: അജയ്മോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  

വിപിന്‍ ലാലിന്റെ സുഹൃത്തിന്റെ സഹോദരിക്ക് ഒരാള്‍ മൊബൈല്‍ ഫോണില്‍ ശബ്ദസന്ദേശം അയച്ചതിനെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി വീടിനു സമീപത്തെ പനിയാത്ത് എന്‍.എന്‍. കവലയില്‍വച്ച് സംഘര്‍ഷമുണ്ടായത്. അഞ്ചംഗസംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ വിപിന്‍ ലാലിനെ ആദ്യം തുറവൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം. കൊലപാതകത്തിനു പിന്നില്‍ അഞ്ചംഗസംഘമാണന്നും തലയ്ക്കേറ്റ ശക്തമായ ക്ഷതമാണു മരണകാരണമെന്നും പോലീസ് പറഞ്ഞു. മൃതദേഹം മോര്‍ച്ചറിയില്‍. ഭാര്യ: രശ്മി. മക്കള്‍: കണ്ണന്‍, ലെച്ചു.
            

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക