Image

'മിഷന്‍ കൊങ്കണ്‍', ഒടിയനു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒന്നിക്കുന്നു

Published on 13 September, 2021
'മിഷന്‍ കൊങ്കണ്‍', ഒടിയനു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒന്നിക്കുന്നു
ഒടിയന് ശേഷം മോഹന്‍ലാലും സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു. 'മിഷന്‍ കൊങ്കണ്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദിയിലും മലയാളത്തിലുമായിട്ടാകും ചിത്രം ഒരുക്കുക. 

ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാല്‍ ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടി.ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. അതേസമയം, മോഹന്‍ലാല്‍ മുഴുനീള വേഷത്തിലാകില്ല ചിത്രത്തിലെത്തുകയെന്നും അഭ്യൂഹങ്ങളുണ്ട്. സിനിമയുടെ മറ്റു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അണിയറക്കാര്‍ തയ്യാറായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക