Image

അരണ്‍മനൈ 3 ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്

Published on 13 September, 2021
അരണ്‍മനൈ 3 ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്
ഒന്നാം ഭാഗത്തിന്‍റെയും രണ്ടാം ഭാഗത്തിന്‍റെയും വലിയ വിജയത്തിന് ശേഷം അരണ്‍മനൈ സീരിസിലെ മൂന്നാമത്തെ പതിപ്പ് റിലീസിന് .
 ഹൊററും കോമഡിയുമെല്ലാം സമം ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന മൂന്നാം പതിപ്പില്‍ ആര്യ-റാഷി ഖന്ന ജോഡിയാണ് പ്രധാന ആകര്‍ഷണം. അരണ്‍മനൈ സീരിസിന്‍റെ സൃഷ്ടാവ് സുന്ദര്‍.സി തന്നെയാണ് മൂന്നാം പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. 

പൂജ ഫെസ്റ്റിവലിനോട് അനുബന്ധിച്ചായിരിക്കും അരണ്‍മനൈ 3 തിയേറ്ററുകളിലേക്ക് എത്തുക. മാസങ്ങള്‍ക്ക് മുമ്ബ് തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചിരുന്നതായിരുന്നുവെങ്കിലും പിന്നീട് കൊവിഡ് രണ്ടാം തരംഗം മൂലം റിലീസ് മുടങ്ങുകയായിരുന്നു. 

തിയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്ന ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്‍ ആര്യയും തെന്നിന്ത്യന്‍ സുന്ദരി റാഷി ഖന്നയുമാണ് ലൊക്കേഷന്‍ ചിത്രങ്ങളിലുള്ളത്. നാടന്‍ ലുക്കില്‍ പ്രണയജോഡികളായാണ് ഇരുവരും ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ആദ്യമായാണ് റാഷി ഖന്ന ആര്യയുടെ നായികയാകുന്നത് എന്നതും അരണ്‍മനൈ 3യുടെ പ്രത്യേകതയാണ്. ആര്യയ്ക്കും റാഷി ഖന്നയ്ക്കും പുറമെ അരണ്‍മനൈ സീരിസിലെ സ്ഥിരസാന്നിദ്ധ്യം ആന്‍ഡ്രിയ ജെറമിയയും മൂന്നാംപതിപ്പില്‍ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ വിവേക്, മനോബാല, യോഗിബാബു, സതീഷ്, കോവയ് സരള, സാക്ഷി അഗര്‍വാള്‍, ഖുശ്ബു, സുന്ദര്‍.സി എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

 പതിനൊന്ന്ദിവസത്തിലധികംചിലവഴിച്ചാണ്സംഘട്ടനരംഗങ്ങള്‍ചിത്രീകരിച്ചതെന്ന്നേരത്തെവാര്‍ത്തകളുണ്ടായിരുന്നു. അരണ്‍മനൈആദ്യഭാഗംറിലീസിനെത്തിയത് 2014ല്‍ആയിരുന്നു. സംവിധാനവുംനായകവേഷവുംഅന്ന്സുന്ദര്‍.സിതന്നെചെയ്തു. ആദ്യഭാഗത്തിന്ലഭിച്ചസ്വീകാര്യതരണ്ടുംമൂന്നുംഭാഗങ്ങള്‍എടുക്കാന്‍സംവിധായകനെപ്രേരിപ്പിച്ചു

വലിയവിജയംനേടിയസാര്‍പട്ടപരമ്ബരൈയ്ക്ക്ശേഷംആര്യനായകനായിഎത്തുന്നസിനിമകൂടിയാണ്അരണ്‍മനൈ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക