Image

എല്ലാ മതങ്ങളെയും ചേര്‍ത്തുപിടിക്കുക എന്ന സന്ദേശമാണ് കുരിശ് നല്‍കുന്നത്; ഹംഗറിയില്‍ സാര്‍വമത സാഹോദര്യ ആഹ്വാനവുമായ് മാര്‍പാപ്പ

Published on 13 September, 2021
 എല്ലാ മതങ്ങളെയും ചേര്‍ത്തുപിടിക്കുക എന്ന സന്ദേശമാണ് കുരിശ് നല്‍കുന്നത്; ഹംഗറിയില്‍ സാര്‍വമത സാഹോദര്യ ആഹ്വാനവുമായ്  മാര്‍പാപ്പ
ബുഡാപെസ്റ്റ്: സാര്‍വമത സാഹോദര്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ.ഹംഗറി സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന .വിശ്വാസത്തില്‍ വേരൂന്നുന്നതിനൊപ്പം എല്ലാ മതങ്ങളെയും ചേര്‍ത്തുപിടിക്കുക എന്ന സന്ദേശമാണ് കുരിശ് നല്‍കുന്നതെന്ന് ആഗോള സഭാധ്യക്ഷന്‍ പറഞ്ഞു.

തീവ്രദേശീയവാദിയും കുടിയേറ്റ വിരുദ്ധനുമായ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സാര്‍വമത സാഹോദര്യത്തിനായി പോപ്പ് ആഹ്വാനം ചെയ്‍തത് . യൂറോപ്പിലടക്കം ഇപ്പോഴും നിലനില്‍ക്കുന്ന ജൂതവിരുദ്ധ മനോഭാവത്തിനെതിരെയാണ് പോപ്പ് മുന്നറിയിപ്പ് നല്‍കിയത്. വ്യത്യസ്ത ജാതി, മതവിഭാഗങ്ങളില്‍പെട്ടവര്‍ ഹംഗറിയുടെ വളര്‍ച്ചയ്ക്കും സാംസ്കാരിക വൈവിധ്യത്തിനും നല്‍കിയ സംഭാവനകള്‍ മറക്കരുതെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

“യഥാര്‍ഥ ആരാധനയില്‍ ദൈവാരാധനയും അയല്‍ക്കാരനോടുള്ള സ്നേഹവും അടങ്ങിയിരിക്കുന്നു. എന്തെങ്കിലും പുറമേ കാണിക്കുന്നതിനേക്കാള്‍ ഭൂമിയിലെ നമ്മുടെ സൗഹാര്‍ദ്ദത്തിലൂടെ സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്‍റെ പിതൃ സാന്നിധ്യം പ്രകടമാക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത് .”-മാര്‍പാപ്പ പിന്നീട് ട്വീറ്റ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക