Image

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു

Published on 13 September, 2021
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു
ഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി രാജിവെച്ച്‌ രണ്ട് ദിവസത്തിന് ശേഷം, ആദ്യ തവണ എംഎല്‍എയാകുന്ന ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗുജറാത്തിന്‍്റെ പതിനേഴാമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

ഞായറാഴ്ച ഗാന്ധിനഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭാംഗങ്ങളുടെ യോഗത്തില്‍ അമ്ബത്തിയൊന്‍പതുകാരനായ എംഎല്‍എ ഭൂപേന്ദ്ര പട്ടേലിനെ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍, ഗുജറാത്ത് മന്ത്രി ആര്‍സി ഫല്‍ദു എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

ഈ വര്‍ഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കസേര തെറിക്കുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് വിജയ് രൂപാണി. കോവിഡിന്റെ രണ്ടാം തരംഗത്തെ മോശമായി കൈകാര്യം ചെയ്തതും പൊതുവിലുള്ള വിജയ് രൂപാണിയുടെ പ്രവര്‍ത്തനരീതിയും അദ്ദേഹത്തെ പുറത്താക്കിയ ഘടകങ്ങളില്‍ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക