Image

പെണ്‍കുട്ടിയുടെ മുഖത്ത് ബലമായി​ കേക്ക്​ തേച്ച അധ്യാപകനെതിരെ പോക്​സോ

Published on 13 September, 2021
 പെണ്‍കുട്ടിയുടെ മുഖത്ത് ബലമായി​ കേക്ക്​ തേച്ച അധ്യാപകനെതിരെ പോക്​സോ
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖത്ത്​ കേക്ക്​ തേച്ച അധ്യാപകനെതിരെ പോക്​സോ കേസ്​. ഉത്തര്‍പ്രദേശിലെ രാംപൂരില്‍ അധ്യാപക ദിന ആഘോഷത്തിനിടെയാണ്​ സംഭവം. 57കാരനായ അധ്യാപകന്‍ അലോക്​ സ​ക്​സേന കുട്ടിയുടെ സമ്മതമില്ലാതെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത്​ കേക്ക്​ തേച്ചെന്നാണ് ഉയരുന്ന ​ പരാതി.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ്​ കേസ്​. സംഭവത്തില്‍ അധ്യാപ​കനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.കേസായതോടെ അധ്യാപകനെ പ്രൈമറി സ്​കൂള്‍ അധികൃതര്‍ ജോലിയില്‍ നിന്ന്​ പുറത്താക്കിയിരുന്നു. ജയിലിലാണ്​ ഇപ്പോള്‍ അധ്യാപകന്‍.

അധ്യാപകന്‍ പെണ്‍കുട്ടിയെ പിടിച്ച്‌​ വലിക്കുന്നതും കുട്ടി അയാളുടെ പിടിയില്‍ നിന്ന്​ മോചനത്തിന്​ ശ്രമിക്കു​മ്ബോള്‍ ബലമായി മുഖത്ത്​ കേക്ക്​ പുരട്ടുന്നതും വിഡിയോയില്‍ കാണാം. നിന്നെ ആര്​ രക്ഷിക്കും? ആരെങ്കിലും വരുമോ? – വിഡിയോയില്‍ അധ്യാപകന്റെ വാക്കുകള്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക