Image

`ആയിഷ' ആദ്യ മലയാള അറബിക്‌ ചിത്രവുമായി മഞ്‌ജു വാര്യര്‍

Published on 11 September, 2021
`ആയിഷ' ആദ്യ മലയാള അറബിക്‌ ചിത്രവുമായി മഞ്‌ജു വാര്യര്‍


മഞ്‌ജു വാര്യര്‍ പ്രദാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ മലയാള കൊമേഴ്‌സ്യല്‍ ചിത്രം `ആയിഷ' നവാഗതനായ ആമിര്‍ പള്ളിക്കര സംവിധാനം ചെയ്യുന്നു. സംവിധായകന്‍ സക്കറിയ ആണ്‌ നിര്‍മ്മാണം. രചന ആസിഫ്‌ കക്കോടി. പൂര്‍ണ്ണമായും ഇന്‍ഡോ-അറബിക്‌ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം പൂര്‍ണ്ണമായും അറബിക്‌ പശ്ചാത്തലത്തിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.
മലയാളത്തിലും അറബിക്കും പുറമേ, ഏതാനും ഇര ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ്‌ ചെയ്യും. സംഗീതം ജയചന്ദ്രന്‍. സഹനിര്‍മ്മാണം-ഷംസുദ്ദീന്‍.എം.ടി, ഹാരിഷ്‌ ദേശം, പി.ബി അനീഷ്‌, സക്കറിയ.
ക്രോസ്‌ ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ്‌, ഫെദര്‍ ടച്ച്‌ മുവീ ബോക്‌സ്‌ എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്‌ണു ശര്‍മ്മ നിര്‍വഹിക്കുന്നു. എഡിറ്റര്‍ അപ്പു എന്‍.ഭട്ടതിരി, കലാ സംവിധാനം പ്രശാന്ത്‌ മാധവ്‌, വസ്‌ത്രാലങ്കാരം മസ്‌ഹര്‍ ഹംസ, ചമയം റോണക്‌സ്‌ സേവ്യര്‍, ശബ്‌ദ സംവിധാനം ടോണി ബാബു, ഗാനരചന ബി.കെ ഹരിനാരായണന്‍, സുഹൈല്‍ കോയ. 2022 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പി.ആര്‍.ഓ-എ.എസ്‌ ദിനേശ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക