Image

മുടിയും താടിയും വെട്ടി മമ്മൂട്ടി പുതിയ ഗെറ്റപ്പില്‍

Published on 11 September, 2021
മുടിയും താടിയും വെട്ടി മമ്മൂട്ടി പുതിയ ഗെറ്റപ്പില്‍


കോവിഡ്‌ തുടങ്ങിയ കാലം മുതല്‍ നീട്ടി വളര്‍ത്തിയ താടിയെടുത്ത്‌ മുടി വെട്ടയൊതുക്കി പുതിയ ഗെറ്റപ്പില്‍ മമ്മൂട്ടി. `പുഴു' എന്ന സിനിമയ്‌ക്ക്‌ വേണ്ടിയാണ്‌ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്‌. പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശനോടൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം ആന്‍രോ ജോസഫ്‌ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചത്‌ വൈറലായി. തൃശൂരില്‍ എത്തിയതാരം സുഹൃത്തിന്റെമകളുടെ വിവാഹത്തിലും പങ്കെടുത്തു.

കോവിഡ്‌ തുടങ്ങിയ കാലം മുതല്‍ നീട്ടിവളര്‍ത്തിയ താടിയും മുടിയുമായിരുന്നു മമ്മൂട്ടിയുടെ ഗെറ്റപ്പ്‌. പൊതു ചടങ്ങുകളിലും ഈ ലുക്കിലാണ്‌ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്‌. ഇതേ ഗെറ്റപ്പില്‍ തന്നെയാണ്‌ അദ്ദേഹം അമല്‍ നീരദിന്റെ `ഭീഷ്‌മപര്‍വത്തില്‍' അഭിനയിച്ചത്‌. ഈ ചിത്രത്തില്‍ മമ്മൂട്ടി ഉള്‍പ്പെടുന്ന ഭാഗങ്ങളുടെ ചിത്രീകരണം തുടങ്ങിട്ടുണ്ട്‌. ഇനി കൊച്ചിയില്‍ സെപ്‌ററംബര്‍ പത്തിന്‌ അദ്ദേഹം ടീമിനൊപ്പം ജോയിന്‍ ചെയ്യും. ഹര്‍ഷദ്‌, സുഹാസ്‌, ഷറഫ്‌ എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന `പുഴു' നവാഗതായ റത്തീനയാണ്‌ സംവിധാനം ചെയ്യുന്നത്‌. പാര്‍വതി തിരുവോത്ത്‌ ആണ്‌ നായിക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക