Image

'ദി ഹോമോസാപിയന്‍സി'ന് തിരുവനന്തപുരത്ത് തുടക്കമായി

Published on 10 September, 2021
'ദി ഹോമോസാപിയന്‍സി'ന് തിരുവനന്തപുരത്ത് തുടക്കമായി
മലയാളം ആന്തോളജി ചിത്രം ദി ഹോമോസാപിയന്‍സിന് തുടക്കമായി. തിരുവനന്തപുരം ഹോട്ടല്‍ സെവന്‍ ഹില്‍സില്‍ വെച്ച്‌ പൂജാ ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ ടി. എസ്. സുരേഷ് ബാബു ഭദ്രദീപം തെളിയിച്ചു. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡ്രീം ഫോര്‍ ബിഗ് സ്‌ക്രീന്‍ ആന്‍ഡ് വില്ലേജ് മൂവി ഹൗസിന്റെ ബാനറില്‍ അഖില്‍ ദേവ് എം.ജെ., ലിജോ ഗംഗാധരന്‍, വിഷ്ണു വി. മോഹന്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മുപ്പതു മിനിറ്റ് വീതമുള്ള നാല് കഥകളായാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കണ്ണന്‍ നായര്‍, ആനന്ദ് മന്മഥന്‍, ജിബിന്‍ ഗോപിനാഥ്, ധനില്‍ കൃഷ്ണ, ബിജില്‍ ബാബു രാധാകൃഷ്ണന്‍, ദേവൂട്ടി ദേവു (ദക്ഷ വി നായര്‍), അപര്‍ണ സരസ്വതി, അനീറ്റ സെബാസ്റ്റ്യന്‍, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ആധുനിക മനുഷ്യന്റെ മുഖമൂടിയണിഞ്ഞ പ്രാകൃത മനുഷ്യന്‍ എന്ന കാഴ്ച്ചപ്പാടിലാണ്   
സ്ത്രീപക്ഷ ആന്തോളജി സിനിമയായ 'ദി ഹോമോസാപിയന്‍സ്‌' അവതരിപ്പിക്കുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക