Image

കാലം തൊടാൻ മടിച്ചു നിൽക്കുന്ന താരം (ഫിലിപ്പ് ചെറിയാൻ)

Published on 10 September, 2021
കാലം തൊടാൻ മടിച്ചു നിൽക്കുന്ന താരം (ഫിലിപ്പ് ചെറിയാൻ)
കാലം തൊടാൻ മടിച്ചു നിൽക്കുന്ന താരം. എന്തൊക്കെ പറയണം, എവിടെത്തുടങ്ങണം, എങ്ങനെ അവസാനിപ്പിക്കണം എന്നൊക്കെ എഴുതിത്തുടങ്ങുന്നതിനു മുൻപുതന്നെ ചിന്തിക്കണം. എങ്കിൽ അത് തീർച്ചയായും, പ്രേം നസീർ, ഗാനഗന്ധർവൻ യേശുദാസ്, അതും അല്ലെങ്കിൽ മമ്മൂട്ടി ഇവരിൽ ഒരാളായിരിക്കണം. മലയാള സിനിമയിൽ ഞാൻ ഏറെ ഇഷ്ടപെടുന്ന വ്യക്തികൾ ഇവർ തന്നെ. 
 
 
ശബ്ദത്തിൽ ദാസേട്ടനും, ഭംഗിയിൽ നസീറും, പുരുഷത്വത്തിൽ മമ്മൂട്ടിയും. നസീർ സർ ഒഴികെ മറ്റു രണ്ടു പേരുമായും അടുത്തിടപെടാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അവരെപ്പറ്റി എഴുതാൻ ഉള്ള വിവരങ്ങളും വിവരണങ്ങളും കൈയിലുണ്ട്.
 
 
നസീർ സാറിനെ കണ്ടിട്ടും പരിചയപ്പെട്ടിട്ടുമുണ്ട്. ഈ മഹാ രഥന്മാരുടെ കാലത്ത്  ജീവിക്കാൻകഴിയുന്നതു ഭാഗ്യ൦. എഴുതാൻ തുടങ്ങുന്നത് മമ്മൂട്ടി എന്ന മഹാ നടനെപറ്റി. 70 വയസു തികയുന്ന നടന് അഭിനന്ദനങൾ.
 
രാജൻ, ഭാര്യ 
 
ചെങ്ങന്നൂരിൽ നിന്നും 1990 -ൽ  അമേരിക്കയിലേക്ക് കുടിയേറിയ എനിക്ക് ഏറെ അടുപ്പം നാട്ടുകാരനും അടുത്ത സുഹൃത്തുമായ ജോൺ സി. വർഗീസുമായി. ഞങ്ങളുടെ ഇടയിൽ സലിം എന്ന് വിളിപ്പേരുള്ള ചെങ്ങന്നൂർ സുഹൃത്തുക്കളുടെ ലീഡർ. ഏവർക്കും  അദ്ദേഹം ഒരു സഹായി.  
 
രാജൻ
 
1996  ൽ ഞാൻ ബിസിനസിലേക്ക് കടക്കുന്നു. ആ വര്ഷം ഒരു സന്ധ്യയിൽ സലീമിന്റെ വിളി വരുന്നു. ന്യൂ യോർക്കിലെ, വൈറ്റ് പ്ലൈൻസിൽ ഉള്ള ഒരു ലോയർക്കു പരിചയപ്പെടാൻ താൽപര്യയുമുണ്ട്, എപ്പോൾ ഫ്രീ അകാൻ പറ്റും. വളരെ ഹ്രസ്വമായ വിളി. അടുത്ത ദിവസം തന്നെ ഉച്ചക്ക് ശേഷം വന്നോളൂ, എന്റെ മറുപടി. 
 
റോയ് ചെങ്ങന്നൂർ
 
കൃത്യ സമയത്തു തന്നെ അടുത്ത ദിവസം രണ്ടുമണിയോട് കൂടി സ്റ്റാൻലി കളത്തറ, അറ്റോർണി കാണാനെത്തുന്നു. സംസാരത്തിൽ നിന്നും പാല  സെന്റ് തോമസ്  വിദ്യാർത്ഥി ആയിരുന്നെന്നും, അന്ന് നടത്തിയ കൾചറൽ  പ്രോഗ്രാമിന്റെ കോർഡിനേറ്ററും, കോളേജ് യൂണിയൻ  സെക്രട്ടറിയും ആയിരുന്നു എന്നും പറഞ്ഞു. എന്നെക്കാൾ സീനിയർ  ആയിരുന്ന  അദ്ധെഹയുമായി പരിചയം  ഉണ്ടായിരുന്നില്ല. ഞാൻ ചേർന്ന  വര്ഷം അദ്ദേഹം ഡിഗ്രി കഴിഞ്ഞു പോകയും ചെയ്തു. കൾചറൽ പ്രോഗ്രാമിന്, നസീർ, മുഹമ്മദ് റാഫിയടക്കം വലിയ ഒരു താര  നിര  തന്നെ പങ്കെടുത്തിരുന്നു. 10 ദിവസം നീണ്ടു നിന്ന താര നിശ. എല്ലാ ക്രെഡിറ്റും സ്റാൻലിയ്ക്കു സ്വന്തം.
 
റോയ് ചെങ്ങന്നൂർ
 
വൈക്കം സ്വദേശി എന്ന് പറഞ്ഞപ്പോഴാണ്, മമ്മൂട്ടിയുമായുള്ള അടുപ്പത്തെപ്പറ്റി പറഞ്ഞത്.  അയൽവാസി എന്നതിനപ്പുറം കുടുബസുഹൃത്‌ അല്ലെങ്കിൽ സഹോദര തുല്യൻ. അവരൊരുമിച്ചു സത്യന്റെ  മൂവി കണ്ടതും തിരികെ വരുമ്പോൾ സത്യൻ റിക്ഷ വലിക്കുന്നത് പോലെ മമ്മൂട്ടി സൈക്കിൾ തള്ളി തിരികെ വന്നതും ഒക്കെ  ബാല്യകാല  സുഹൃത്ത്  പറയുമ്പോൾ കേൾക്കാനൊരു സുഖം. സ്റാൻലിയുടെ മൂത്ത സഹോദരൻ സിംപ്സണിന്റെ വീട്ടിലാണ് മമ്മൂട്ടി താമസിക്കാറ്. ഇനിയും വരുമ്പോൾ ഒന്ന് പരിചപ്പെടുവാൻ പറ്റുമോ എന്ന് ചോദ്യത്തിന് മറുപടിയായി അടുത്തമാസം വരുന്നുണ്ടെന്നും സമയം തരപ്പെടുത്തി വിളിക്കാമെന്നും പറഞ്ഞു ഞങ്ങൾ ആദ്യ കണ്ടുമുട്ടലിനു താത്കാലികമായി വിട പറഞ്ഞു. ബിസിനസ് തിരക്കിൽ അടുത്ത ദിവസം മുതൽ ഞാൻ അതിലേക്കു മടങ്ങി.
 
 
പ്രതീക്ഷിക്കാത രണ്ടാഴ്ചക്കുള്ളിൽ സ്റാൻലിയുടെ വിളി. മമ്മൂട്ടി സ്ഥലത്തുണ്ട്, നാളെ അഞ്ചുമണിയോടെ വീട്ടിൽ വരുക. ആരൊക്കെ വരണം അല്ലെങ്കിൽ എനിക്ക് ആരെയൊക്കെ കൊണ്ടുവരാനാകും എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹത്തിന്റെ മറുപടി, സാമിന്റെ കുടുംബത്തിന് മാത്രം. എന്റെ കുടുംബവും, അനിയൻ രാജന്റെ കുടുംബവും, ജോണി അദ്ദേഹം ഒരു ഫോട്ടോഗ്രഫർ ആണ്.  കൂടാതെ മറ്റൊരാൾ കൂടി. ഫിലിപ്പോസ് ഫിലിപ്പും ഫാമിലിയും എന്റെ ക്ഷണപ്രകാരം  വന്നിരുന്നു. സ്റാൻലിയുമായി അദ്ദേഹത്തിന്റെ വീടിന്റെ വാതലിനു മുന്നിൽ നിൽക്കുന്ന മമ്മൂട്ടിയെ കാറിൽ നിന്നിറങ്ങും മുൻപേ ഞാൻ ശ്രദ്ധിച്ചിരുന്നു. 
 
 
അടുത്തെത്തും മുൻപേ അദ്ദേഹം സ്റാൻലിയോട് ഞങ്ങളെ പറ്റി  ചോദിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അടുത്തെത്തിയപ്പോൾ സ്റ്റാൻലി പരിചയപ്പെടുത്തി, ഇതാണ്  ഞാൻ പറഞ്ഞ സാം. 1996 ൽ അദ്ദേഹത്തിൻറെ  രൂപത്തെ പറ്റി ഞാൻ പറയണോ?. അന്നെന്റെ മൂത്ത മകന്റെ പ്രായം 7, ഇളയമകൻ 3. ഞാൻ പറഞ്ഞു വരുന്നത് ഇന്ന്  മൂത്ത മകൻ 31, ഇളയമകൻ 27. അവർക്കു രണ്ടു പേർക്കും പ്രായമായി, എന്നാൽ മമ്മൂട്ടി അതേപടി. കാലം തൊടാൻ മടിക്കുന്ന രൂപം. അദ്ദേഹത്തെപ്പറ്റി പറയുമ്പോൾ റൊമാന്റിക് പോയറ്റ് ജോൺ കീറ്റ്സിന്റെ '' Ode to a Grecian Urn'' കവിത  ഓർമ്മവരുന്നു. The urn is unaffected by the ravages of time. it  is wedded to a noiseless inarticulate condition. 
''Though still unravish'd bride of quietness,
Thou foster-child  of silence and slow time ''.
 
 
മമ്മൂട്ടിയോട് യാത്ര പറഞ്ഞു പിരിയാൻ തുടങ്ങുമ്പോൾ, അദ്ദേഹത്തിന്റെ ചോദ്യ൦, പോകാൻ തിരക്കുണ്ടോ? പലരും കാണാൻ വരുന്നത് കൊണ്ട് എന്റെ സമയ പരിധി കഴിഞ്ഞത് കൊണ്ട് ഞാൻ പോകട്ടെ? തിരക്കില്ലെങ്കിൽ കുറെ കഴിഞ്ഞു പോകാം. പിന്നെയാണ് ഞങ്ങളുടെ സമയം എന്ന് പറയുന്നതാകും ശരി. 
 
 
പലകാര്യങ്ങളും സംസാരിച്ചു, എന്റെ ഇഷ്ട  നടിയായ സുഹാസിനിയെ പറ്റി  ചോദിച്ചതും പറഞ്ഞതും രസകരം തന്നെ. അവർ ഒന്നിച്ചഭിനയിച്ച, ഞാൻ ഏറ്റവും ഇഷ്ടപെടുന്ന രണ്ടു ചിത്രങ്ങൾ, കൂടെവിടെ, പിന്നെ മണിമത്തൂരിലെ ആയിരം ശിവരാത്രികൾ. ഈ രണ്ടു പടത്തിലും കാമുകി കാമുകർ എങ്ങനെ എന്ന് നമ്മെ പഠിപ്പിക്കുന്ന ചിത്രം. ഈ രണ്ടു ചിത്രങ്ങളും മാസത്തിൽ ഒരിക്കലെങ്കിലും ഞാൻ കാണാറും ഉണ്ട്. പ്രേം നസീർ, ഷീല, ജയഭാരതി കാലം കഴിഞ്ഞാൽ പ്രേമം അതിലും തീവ്രതയിൽ മമ്മൂട്ടി സുഹാസിനി കൂട്ടുകെട്ട് അവതരിപ്പിച്ചിട്ടുണ്ട്. സുഹാസിനിയെ കണ്ടിട്ടില്ല.
 
 
എന്റെ മകനോട് മമ്മൂട്ടി ചോദിക്കുന്നു, നിനക്ക് മലയാളം സംസാരിക്കാൻ അറിയുമോ എന്ന്. അവന്റെ മറുപടി വിചിത്രം തന്നെ, എനിക്കു മലയാളവും ഇംഗ്ലീഷും നന്നായറിയാം. കുട്ടികളോട് കൂട്ട് കൂടാൻ അദ്ദേഹത്തിന്റെ കഴിവ് അപാരം. രണ്ടുമണിക്കൂറോളം അവിടെ തങ്ങി. തിരിച്ചു പോരുമ്പോൾ വളരെ വര്ഷങ്ങളായി അടുപ്പമുള്ള വ്യക്തിയെ പിരിയുന്നത് പോലെയുള്ള തോന്നൽ. അദ്ദേഹത്തിന്റെ സെൽ നമ്പറും എനിക്ക് കുറിച്ച് തന്നു. നാട്ടിൽ വരുമ്പോൾ കാണാൻ പറ്റുമോ എന്ന ചോദ്യത്തിന് മറുപടിയായി ഷൂട്ടിങ്ങില്ലെങ്കിൽ പിന്നെ ഞാൻ എവിടെ പോകാൻ. അടുത്ത ദിവസം തന്നെ വീണ്ടും സിംസന്റെ വീട്ടിൽ കണ്ടു മുട്ടുന്നു. കാണാൻ  അല്ലെങ്കിൽ പരിചയപ്പെടാൻ. ജാഡ  ഉണ്ടെന്നു പറയുന്നത് വെറുതെ. ദാസേട്ടൻ ജാഡ കാണിക്കുന്നു എങ്കിൽ, അല്ലെങ്കിൽ മമ്മൂട്ടി ജാഡ കാണിക്കുന്നു എങ്കിൽ, അല്ലെങ്കിൽ നസീർ സർ ജാഡ കാണിച്ചിട്ടുണ്ടെങ്കിൽ,  ഒന്നും ഇല്ലാതെ വെറുതെ ജാഡ കാണിക്കാറില്ല. 
 
 
അധികം താമസിക്കാതെ തന്നെ വീണ്ടും സ്റ്റാൻലിയുടെ ഓഫീസ് ഉദ്ഘാടനവുമായി തങ്ങളുടെ മലബാർ പാലസിൽ വെച്ച് വീണ്ടും കാണുന്നു.  മഹാരഥന്മാർ ആണെങ്കിലും നസീർ സാറും  മമ്മൂട്ടിയും അവരുടെ  ഒക്കെ തിരക്കിൽ ഓർത്തിരിക്കേണ്ടവരെ ഓർത്തിരിക്കും. വീണ്ടും ചുരുങ്ങിയ ആ സമയത്തിനുള്ളിൽ, പറഞ്ഞു വരുമ്പോൾ കണ്ടതുമുതൽ വീണ്ടും ചുരുങ്ങിയ വർഷത്തിനുള്ളിൽ സ്റാൻലിയുടെ ഇലെക്ഷനുമായിബന്ധപെട്ടു വീണ്ടും വരുന്നു.
 
മമ്മൂട്ടി  ഒരു ലെജൻഡ് തന്നെ. യുഗങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന അവതാരങ്ങൾ
കാലം തൊടാൻ മടിച്ചു നിൽക്കുന്ന താരം (ഫിലിപ്പ് ചെറിയാൻ)കാലം തൊടാൻ മടിച്ചു നിൽക്കുന്ന താരം (ഫിലിപ്പ് ചെറിയാൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക