EMALAYALEE SPECIAL

എഴുത്തുകാരന്റെ കടമ (ലേഖനം: സാം നിലമ്പള്ളില്‍)

Published

on

സാഹിത്യകാരന്‍ വെറുമൊരു കഥാകാരനോ കവിയോ മാത്രമല്ല; സാമൂഹ്യ പരിഷ്കരണമെന്ന വലിയോരു ഉത്തരവാദിത്തംകൂടി അയാള്‍ ഏറ്റെടുക്കുന്നുണ്ട്. ദൗര്‍ഭാഗ്യമെന്നുപറയട്ടെ മലയാളത്തിലെ എഴുത്തുകാര്‍ രണ്ടാമത്തെ ഉത്തരവാദിത്വം മനഃപൂര്‍വ്വം മറക്കുകയാണ് ചെയ്യാറുള്ളത്. അതിന്റെ കാരണം അവരില്‍ പലരും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിലെ അംഗങ്ങളോ അത്‌നോട് വിധേയത്വം ഉള്ളവരോ ആണെന്നതാണ്. തീവ്രവാദ മതമൗലികവാദികളെ ഭയന്ന് വിമര്‍ശ്ശനം ഒഴിവാക്കുകയോ മയപ്പെടുത്തുകയോ ചെയ്യുന്നവരുമുണ്ട്.  പ്രൊഫസര്‍ ജോസഫിന്റെ അനുഭവം പലരേയും ഭയപ്പെടുത്തുന്നു.

വായനക്കാരെ മുന്നില്‍ കണ്ടുകൊണ്ടാണ് ഒരാള്‍ എഴുതുന്നത്, അല്ലെങ്കില്‍ എഴുതേണ്ടത്. വായനക്കാരില്ലെങ്കില്‍ എഴുത്തുകാരനുമില്ല. വായനക്കാരെ ബോധവല്‍ക്കരിക്കുയാണ് എഴുത്തുകാരന്റെ കര്‍മ്മം. അവന്‍ എഴുതുന്നതെല്ലാം ശരിയായിക്കൊള്ളണമെന്നില്ല. അത് യുക്തിപൂര്‍വ്വം തള്ളിക്കളയാന്‍ വായനക്കാരന് സ്വാതന്ത്ര്യമുണ്ട്. ഇതിപ്പോള്‍ പറയുന്നത് അടുത്തകാലത്തായി ഞാനെഴുതിയ ചില ലേഖനങ്ങള്‍ക്ക് പോസിറ്റീവായിട്ടും നെഗറ്റീവായിട്ടുമുള്ള പ്രതികരണങ്ങള്‍ കണ്ടതുകൊണ്ടാണ്.  നെഗറ്റീവായാലും ക്രിയാത്മകമായ വിമര്‍ശ്ശനങ്ങളെ ഞാന്‍ വിലമതിക്കാറുണ്ട്. പൂച്ചെണ്ടുകള്‍ മാത്രം കിട്ടണമെന്ന് ആഗ്രഹിക്കുന്ന എഴുത്തുകരനല്ല ഞാന്‍.

ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമല്ല ഞാനെന്ന് അഭിമാനത്തോടെ പറയട്ടെ.. കേരളത്തിലായിരുന്നപ്പോഴും അമേരിക്കയിലെത്തിയപ്പോഴും വ്യക്തമായ കാഴ്ച്ചപ്പാടോടെ കമ്മ്യൂണിസ്റ്റുകളെയും കോണ്‍ഗ്രസ്സിനെയും അമേരിക്കയിലലെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയെയും ഡെമോക്രാറ്റ്‌സിനെയും അവരുടെ ചെയ്തികള്‍ നോക്കി വിമര്‍ശ്ശിക്കയും  അനുകൂലിക്കയും ചെയ്തിട്ടുണ്ട്്. പിണറായി വിജയനെയും നരേന്ദ്ര മോദിയെയും ഡൊണാള്‍ഡ് ട്രമ്പിനെയും അഭിനന്ദിക്കയും വിമര്‍ശ്ശിക്കയും ചെയ്തിട്ടുണ്ട്. പിണറായി വിജയനെ അഭിനന്ദിച്ചതുകൊണ്ട് ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ തെറ്റ്. ബി.ജെ.പി കാരനായതുകൊണ്ടല്ല നരേന്ദ്ര മോദിയെ  വാഴ്ത്തുന്നത്. അങ്ങനെ വായനക്കാരന്‍ വിചാരിക്കുന്നെങ്കില്‍ തെറ്റ്. ട്രംപ് ചെയ്ത നല്ലകാര്യങ്ങള്‍ എനിക്ക് സ്വീകാര്യമാണ്. അദ്ദേഹത്തിന്റെ മുഖം കണ്ടിട്ട് ഇഷ്ടപ്പെടാത്തവര്‍ ട്രംപ് ചെയ്തതെല്ലാം തെറ്റാണന്ന് വിശ്യസിക്കുന്നത് തെറ്റ്. അദ്ദേഹത്തിന് തെറ്റുകുറ്റങ്ങള്‍ ധാരാളമായിട്ടുണ്ട്. പക്ഷേ, ഞാന്‍ ശ്രദ്ധിക്കുന്നത് പ്രസിഡണ്ടെന്ന നിലയില്‍ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളാണ്. അത് ബില്‍ ക്‌ളിന്റണായാലും ബൈഡനായാലും  ഞാന്‍ അഭിനന്ദിക്കും.

അടുത്തകാലത്ത് അമരിക്ക ഭരിച്ച നല്ലൊരു പ്രസിഡണ്ടായിരുന്നു ബില്‍ ക്‌ളിന്റണ്‍. അദ്ദേഹത്തിന്റെ ഭരണകാലം അമേരിക്കയുംട ഗോള്‍ഡന്‍ ഏജായിരുന്നു. പക്ഷേ, വ്യക്തിയെന്ന നിലയില്‍ അദ്ദേഹം കാട്ടിക്കൂട്ടിയ കാമകേളികള്‍ അദ്ദേഹത്തെ അപ്രശസ്തനാക്കി.  പിന്നീടുവന്ന ജോര്‍ജ്ജ് ഡബ്‌ളിയു ബുഷ് അനാവശ്യ യുദ്ധങ്ങള്‍ചെയ്ത് രാജ്യം നശിപ്പിച്ചു. ഒബാമ നല്ലൊരു പ്രാസംഗികനായിരുന്നെങ്കിലും നല്ല ഭരണാധികാരി ആയിരുന്നില്ല. അദ്ദേഹം ഒന്നും നശിപ്പിച്ചതുമില്ല നന്നാക്കിയതുമില്ല. ബൈഡന്‍ എന്തായി തീരുമെന്ന് ഭയപ്പെടുകയാണ്. കഴിവുള്ള ഒരു വൈസ് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനെങ്കിലും അദ്ദേഹം ശ്രദ്ധിക്കേണ്ടതായിരുന്നു.

അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ നല്ലവായനക്കാര്‍ കുറവാണെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ഒരു ലേഖനനത്തിന്റെ മുക്കുംമൂലയും വായിച്ചിട്ട് അഭിപ്രായം രേഖപ്പെടുത്തുന്നവരുണ്ട്. ചിലര്‍ ഹെഡ്ഡിങ്ങ് മാത്രമെ വായിക്കു. എന്നിട്ടാണ് അഭിപ്രായം വിളമ്പുന്നത്.  അജ്ഞത വെളിപ്പെടുത്താനേ അവരുടെ കമന്റുകള്‍ ഉപകരിക്കുന്നുള്ളു. ഇംഗ്‌ളീഷില്‍ കമന്റെഴുതിയതുകൊണ്ട് ബുദ്ധിമാനാണെന്ന് ധരിക്കരുത്. അവരോട് പറയാനുള്ളത് തെറ്റുകൂടാതെ എഴുതണമെന്നാണ്. സംസാരഭാഷയും എഴുത്തുഭാഷയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സംസാരഭാഷയില്‍ ഗ്രാമ്മര്‍ (Grammar) വേണമെന്നില്ല. പക്ഷേ എഴുത്തുഭാഷയില്‍ നിര്‍ബ്ബന്ധമായും ഗ്രാമ്മര്‍ പാലിക്കണം. ഇല്ലെങ്കില്‍ സംഗതി വികൃതമായിപ്പോകും. അജ്ഞത ഇങ്ങനെ പരസ്യമായിട്ട് വെളിപ്പെടുത്തണോയെന്ന് കമന്റെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവരെയുംപറ്റയല്ല പറയുന്നത്. ശുദ്ധമായ ഇംഗ്‌ളീഷില്‍ കറക്ട്ടായിട്ട് (Correct)  എഴുതുന്നവുംമുണ്ട്. അവര്‍ക്ക് അഭിനന്ദനങ്ങള്‍. എഴുത്തുഭാഷയില്‍ സംസാരിച്ചാല്‍ കേള്‍ക്കുന്നവര്‍ കളിയാക്കും. അച്ചടിഭാഷയില്‍ സംസാരിക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ. നാട്ടില്‍ ഇംഗ്ഷീഷ്  അധ്യാപകനായിരുന്ന എനിക്ക് അച്ചടിഭാഷയിലേ സംസാരിക്കാന്‍ അറിയു. അതുകൊണ്ട്  ഞാന്‍ പറയുന്നത് സാധാരണക്കാരായ അമേരിക്കകാര്‍ക്ക് മനസിലാകാറില്ല. വിയറ്റ്‌നാമികളുടെ ഇംഗ്‌ളീഷേ അവര്‍ക്ക് മനസിലാകു.

ഒരിക്കല്‍കൂടി പറയട്ടെ. വായനക്കാരുടെ ക്രീയത്മകമായ വിമര്‍ശ്ശനങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. വിവരക്കേടുകള്‍ എഴുതിയാല്‍ അവജ്ഞയോടെ തള്ളികളായും. ബുദ്ധിയും കഴിവുമുള്ളവരെ ഞാന്‍ ബഹുമാനിക്കും. റൈറ്റര്‍ (Writer) എന്നപേരില്‍ കമന്റ് എഴുതുന്ന ഒരു ദേഹമുണ്ട്. അത് ഞാനാണെന്ന് തെറ്റിദ്ധിക്കരുത്. അദ്ദേഹത്തിന്റെ ഇംഗ്‌ളീഷ് ശുദ്ധമാണന്ന് പ്രത്യേകം പറയട്ടെ. അഭിനന്ദനങ്ങള്‍.

സാം നിലമ്പള്ളില്‍
samnilampallil@gmail.comFacebook Comments

Comments

 1. Rafeeq Tharayil

  2021-09-12 22:52:54

  Excellent. Sir!

 2. Boby Varghese

  2021-09-11 12:40:04

  Bill Clinton created the sub-prime problem. He took the oath in Jan 1992 and within 3 months passed the community reinvestment act. His finance secretory was Robert Rubin. That bill allowed any one to buy house without supporting documents. No income verification. That created boom in real estate industry which lifted almost all other industries. After about 15 years, real estate industry went belly up because of sub-prime mortgage. Big investment firms like Lehmann brothers went bankrupt. Ruined our economy. Bush paid the price. Allowed Obama to become our President.

 3. Writer

  2021-09-11 02:07:09

  Congratulations once again for a well written article. I am afraid to use the word “Research “ because it is not a well understood term for some people. Your time and energy is well worth the time to explain what is happening under our very nose. Unfortunately you cannot please everybody because not everybody has an open and unbiased mind. The feeble minded has no strong opinion of their own. They literally “Cut and paste” others. Their actions slowly kill their once used to be good brain cells. As in many cases “use it or lose it” theory applies to their brain. Since it is a slow process no one will know the difference. So each person can ultimately define their destiny. All of us have a tendency to act as if we are young. When we come to a critical decision making moment, we will struggle to continue. Can we think of a national leader now? The answer is pretty easy right? This is why we have to train ourselves to be “Sharp”. It is a hard choice. It is easy to be complacent and live our lives whatever road happened to be in front of us. The other side of it takes more effort on our part. I will call the former group “Lazy” for lack of a better term and the latter group “Brave”: The “Brave” people choose their road. They don’t have to depend on a GPS to go to the local Walmart. Thanks again for your valuable contribution to the reading community. By the way you are not the “Writer”. The only people who know the “Who is who” are the editors of Emalayalee. Good luck Mr. Sam Nilampallil. Sent from my iPad

 4. abdul punnayurkulam

  2021-09-10 10:29:52

  Good expression. Writers must express their thoughts and feeling in a proper way. Whether the readers like it or not.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മേഘങ്ങളിലെ വെള്ളിരേഖ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 14)

മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)

MULLAPERIYAR DAM- A CONSTANT THREAT ON KERALA ( Dr. Mathew Joys, Las Vegas)

നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ കടന്നു കയറ്റം (പി.പി.ചെറിയാന്‍)

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ജീവനതാളത്തിന്റെ നിശബ്ദമാത്രകൾ (മായ കൃഷ്ണൻ)

മയക്കുന്ന മരുന്നുകള്‍ (എഴുതാപ്പുറങ്ങള്‍ -89: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

മഴമേഘങ്ങൾക്കൊപ്പം വിഷം ചീറ്റുന്ന മന്ത്രവാദികൾ (ജോസ് കാടാപുറം)

ഡിബേറ്റിൽ ഡോ. ദേവിയുടെ തകർപ്പൻ പ്രകടനം; നിലപാടുകളിൽ വ്യക്തത

ഡോ. ദേവിയെ പിന്തുണക്കുക (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 13)

കേരള പ്രളയം ഒരു തുടര്‍കഥ (ലേഖനം: സാം നിലമ്പള്ളില്‍)

കേരളം ഇക്കാലത്ത് വാസ യോഗ്യമോ? പ്രകൃതിയെ പഴിച്ചിട്ടു കാര്യമുണ്ടോ?(ബി ജോണ്‍ കുന്തറ)

ഡാമുകൾ തുറന്നുവിട്ട് ഇനിയും പ്രളയങ്ങൾ സൃഷ്ടിക്കണമോ: പദ്മകുമാരി

മലയാളത്തിലെ ആദ്യ അച്ചടിക്ക് 200 വയസ്സ് (വാൽക്കണ്ണാടി - കോരസൺ)

ചില പ്രളയ ചിന്തകൾ (നടപ്പാതയിൽ ഇന്ന്- 12: ബാബു പാറയ്ക്കൽ)

പുരുഷധനവും ഒരു റോബോട്ടും (മേരി മാത്യു മുട്ടത്ത്)

എവിടെയാണ് ഇനി കേരളം തിരുത്തേണ്ടത് (അനിൽ പെണ്ണുക്കര)

ഇത്രയും നീണ്ട ഇടവേള, വേദനിപ്പിക്കുന്ന അനീതി (ഷിജോ മാനുവേൽ)

പ്രകൃതി വർണങ്ങളിൽ മുങ്ങുമ്പോൾ (സാക്ക്, ന്യു യോർക്ക്)

ക്രോധം പരിത്യജിക്കേണം ബുധജനം (മൃദുല രാമചന്ദ്രൻ-മൃദുമൊഴി- 29)

സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

ഇടിത്തീ (ഇള പറഞ്ഞ കഥകൾ- 10 - ജിഷ.യു.സി)

'വെള്ളം:' മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം (എസ്. അനിലാൽ)

വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)

View More