Image

ചേന്നാട് സ്വദേശി ആഴാത്ത് ഷാജി മാത്യൂസ് ഓസ്ട്രിയയില്‍ നിര്യാതനായി

Published on 09 September, 2021
 ചേന്നാട് സ്വദേശി ആഴാത്ത് ഷാജി മാത്യൂസ് ഓസ്ട്രിയയില്‍ നിര്യാതനായി

ചേന്നാട് സ്വദേശി ആഴാത്ത് ഷാജി മാത്യൂസ് (59) നിര്യാതനായി. 25 വര്‍ഷമായി കുടുംബസമേതം ബ്രെഗന്‍സില്‍ താമസിച്ചിരുന്ന ഷാജി വീട്ടുകാരോടൊപ്പം ടിവി കണ്ടു കൊണ്ടിരിക്കെ മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായില്ല.

സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ സൈബര്‍ സ്പേസില്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സ്വിറ്റ്സര്‍ലണ്ടിലെയും ഓസ്ട്രിയിലെയും മലയാളി സാമൂഹ്യ പ്രവര്‍ത്തകനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ചങ്ങനാശേരി കൈലാത്ത് കുടുംബാംഗമായ ബീനയാണ് ഭാര്യ. രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും ഉണ്ട്. സംസ്‌കാരം ഓസ്ട്രിയയില്‍ നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക