EMALAYALEE SPECIAL

ആശാന്റെ ദുരവസ്ഥ, ഒരു വർത്തമാനകാല വിചിന്തനം (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ: 88)

Published

on

 
അനീതികളെ ചൂണ്ടിക്കാണിക്കാൻ ധീരത   കാണിക്കുന്ന തൂലിക  വേരോടെ പിഴുതെറിയുന്ന അനുഭവം എന്നും സമൂഹത്തിൽ നിലനിൽക്കുന്നു. അപ്രിയ സത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്ന പല ധീരരായ എഴുത്തുകാരും നമ്മുടെ സമൂഹത്തിൽ നിഷ്പ്രയാസം അപ്രത്യക്ഷമായിട്ടുണ്ട്.   മലയാളസാഹിത്യത്തിനു തീരാനഷ്ടമായ കുമാരനാശാന്റെ മരണത്തെക്കുറിച്ചും  വര്ഷങ്ങള്ക്കുശേഷം ഒരു   വിചിന്തനം          നടത്തുന്ന സാഹചര്യത്തിൽ നമ്മളെ ഓർമ്മപ്പെടുത്തുന്നത് അവിടെയും വില്ലനായി വർത്തിച്ചത് മതചിന്തകളായിരുന്നുവോ എന്നതാണ്. 
 
കാൽപ്പനിക സൃഷ്ടികൾ പൂർണ്ണമായും എഴുത്തുകാരന്റെ ഭാവനയിൽ വാർത്തെടുത്തതാണെന്ന്  പറയാൻ കഴിയില്ല. തന്റെ ചുറ്റുപാടുകളിൽ ശ്രദ്ധിക്കപ്പെടുന്നതും, അനുഭവിച്ചറിഞ്ഞതുമായ സംഭവങ്ങളെ ഭാവനയുടെ നിറക്കൂട്ടുകളിൽ മെനഞ്ഞെടുക്കുമ്പോഴാണ് പലപ്പോഴും ഒരു ശ്രദ്ധേയമായ സൃഷ്ടി പിറക്കുന്നത്. ഏതൊരു സൃഷ്ടിയിലും അറിഞ്ഞും അറിയാതെയും എഴുത്തുകാരന്റെ അനുഭവങ്ങൾ കടന്നുകൂടുന്നു. ഭാവനയിലൂടെമാത്രം   ഒരു സർഗ്ഗസൃഷ്ടി അസാധ്യമായേക്കാം. അതേസമയം   ചില സൃഷ്ടികളെല്ലാം  കഴിഞ്ഞകാല സംഭവങ്ങളുടെ സത്യസന്ധമായ ആവിഷ്കാരങ്ങളായും പലപ്പോഴും അനുഭവപ്പെടാറുണ്ട്,.   ഇങ്ങനെ യഥാർത്ഥ സംഭവങ്ങളെന്ന് സംശയിക്കാവുന്ന പല  സാഹിത്യസൃഷ്ടികളുടെയും ചലച്ചിത്രങ്ങളുടെയും തുടക്കത്തിൽ ‘ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്’ എന്ന ഒരു മുൻ‌കൂർ പ്രഖ്യാപനം നമ്മൾ കാണാറുണ്ട്.  എഴുതുന്ന ആൾ അയാളുടെ ബാധ്യതയെ നിരാകരിക്കുന്നതാണ്  (disclaimer) ഈ പ്രഖ്യാപനം
 
മലബാർ കലാപം അല്ലെങ്കിൽ മാപ്പിള ലഹള പൊട്ടിപ്പുറപ്പെട്ടത്  1921-ൽ  ആണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.  രണ്ടായിരത്തിയൊന്ന് ആഗസ്റ്റ് മാസം ഇതിന്റെ നൂറാം വാർഷികമായിരുന്നു. ഖിലാഫത് പ്രസ്ഥാനം എന്ന പേരിൽ ഇന്ത്യയിൽ ഇരുന്നുകൊണ്ട് തുർക്കിക് വേണ്ടി പോരാടുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങി പിന്നെ അത് മതസ്പര്ദ്ധയിൽ കലാശിച്ച് അനവധി നിരപരാധികളായ ഹിന്ദുക്കളെ ബലികൊടുത്ത് ചരിത്രത്തിൽ ഹിന്ദു മുസ്‌ലിം ബന്ധത്തിൽ  വിള്ളലുകൾക്ക് ഇടവരുത്തിയെന്ന് പറയപ്പെടുന്നു
 
 
സ്വാതന്ത്രസമരസേനാനികൾ എന്നറിയപ്പെട്ടിരുന്ന 387 പേരെ dictionary of Martyrs of India’s freedom struggle എന്ന പട്ടികയിൽനിന്നും കേന്ദ്രഗവൺമെന്റ് ഇയ്യിടെ നീക്കം ചെയ്തിരുന്നു.  ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (Indian Council for Historical Research (ICHR ) എന്ന സംഘടന  ഈ ഡിക്ഷണറി ഇറക്കുന്നത്. 1975 ഇൽ കേരള ഗവണ്മെന്റ് പുറത്തിറക്കിയ സ്വാതന്ത്രസമരസേനാനികളുടെ കൂട്ടത്തിൽ മാപ്പിളലഹളയിൽ പങ്കെടുത്തവരുടെ പേരുകൾ  ഉണ്ടായിരുന്നില്ല. നാല് വര്ഷങ്ങള്ക്കുശേഷമാണ് അവരെ ഈ പട്ടികയിൽ ഉൾകൊള്ളിച്ചത്. ഈ ലിസ്റ്റിൽ പ്രമുഖൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു.  അദ്ദേഹത്തെ ധീരനായ സ്വാതന്ത്രപോരാളിയായി കാണുന്നവർ   ഗവണ്മെന്റിന്റെ പ്രസ്തുത തീരുമാനത്തെ എതിർത്തിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം മാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടന്നു.  ഈ കലാപം ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിന്റെ ഭാഗമായിരുന്നില്ല എന്നാൽ ഇത് ജനങ്ങളെ മതം മാറ്റാനുള്ള ഒരു മതമൗലികവാദ പ്രസ്ഥാനമായിരുന്നുവെന്ന് ചിലർ വിലയിരുത്തി. കലാപകാരികൾ വിളിച്ച ഒരു മുദ്രാവാക്യംപോലും ബ്രിട്ടീഷനെതിരെയോ ദേശീയതയെ അനുകൂലിക്കുന്നതോ ആയിരുന്നില്ല. കുഞ്ഞഹമ്മദ് ഹാജി ശരിയത് നിയമം നടപ്പിലാക്കാൻ ശ്രമിച്ച അനേകം ഹിന്ദുക്കളെ കൊന്നൊടുക്കിയ വ്യക്തിയായിരുന്നുവെന്നു കൗൺസിൽ അംഗങ്ങൾ നിർണ്ണയിച്ചു. കലാപകാരികൾ മതേതര മുസ്ലീമുകളെ പോലും വെറുതെ വിട്ടില്ലെന്നും അവർ കണ്ടെത്തി. വിചാരണ നേരിടുന്ന തടവുകാരായ മാപ്പിളമാർ കോളറ തുടങ്ങിയ രോഗങ്ങൾ മൂലവും പ്രകൃത്യാലുള്ള രോഗങ്ങൾ മൂലവും മരിച്ചിട്ടുണ്ടായിരിക്കാം. അവരെ രക്തസാക്ഷികൾ എന്ന് രേഖപ്പെടുത്താൻ കഴിയില്ലെന്നും അവർ കണ്ടെത്തി.
 
ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ തീരുമാനം  ചില  രാഷ്ട്രീയകക്ഷികൾക്ക് സ്വീകാര്യമാകുന്നില്ല. അവർ വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര സമര സേനാനിയായി കാണുന്നു. അതിനായി ചരിത്രത്തിലേക്ക് സഞ്ചരിച്ച് രേഖകൾ  കൊണ്ടുവരുന്നു. പക്ഷെ അവ പൂർണ്ണമായി എല്ലാവരെയും ബോധ്യപ്പെടുത്തുന്നില്ല,  ഈ അവസരത്തിലാണ് ദുരവസ്ഥ എഴുതിയ കുമാരൻ ആശാൻ പല്ലനയാറ്റിൽ മുങ്ങി മരിച്ചതോ അതോ കൊല്ലപ്പെട്ടതോ എന്നു ആർ എസ് എസ് നേതാവ് ജെ നന്ദകുമാർ  സംശയിച്ചത്.   കാരണം തൊണ്ണൂറ്റിയേഴ് വർഷങ്ങൾക്ക് മുമ്പ് എഴുതിയ ആശാന്റെ ഈ കാവ്യത്തിന് ഇസ്ലാം  മതത്തെക്കുറിച്ച് പ്രതിപാതിച്ചതുകൊണ്ട്  അതിറങ്ങിയ കാലത്ത് എതിർപ്പുകൾ ഉണ്ടായിരുന്നു എന്ന് ചരിത്രം നമുക്ക് കാണിച്ച് തരുന്നുണ്ട്.  ഈ കാവ്യം മുസ്‌ലിം സമൂഹത്തിൽ വലിയ കോളിളക്കമുണ്ടാക്കി. അവർ ഈ കാവ്യം മുസ്ലീമുകൾക്ക് എതിരായി എഴുതിയ സാഹിത്യമെന്നു വിലയിരുത്തി. വൈക്കം അബ്ദുൽ ഖാദർ മൗലവിയുടെ അധ്യക്ഷതയിൽ മുസ്‌ലിം പണ്ഡിതർ തിരുവനന്തപുരത്തു ഒരു യോഗം കൂടുകയുണ്ടായി.  മൗലവിയും കെ എം സീതിയും കൂടി ആശാനോട് ഈ കാവ്യം പിൻവലിക്കാൻ ആവശ്യപ്പെട്ടു. ആശാൻ അതിനു വഴങ്ങിയില്ലെന്നു കാണുന്നു. ഇസ്‌ലാം മതത്തെക്കുറിച്ച് എഴുതുന്നവർക്ക് ഇക്കാലത്തും ഫത്വ (fatwa) പുറപ്പെടുവിക്കുന്നതുകൊണ്ട് (ഉദാഹരണം സൽമാൻ റഷ്ദി, തസ്ലീമ നസ്‌റിൻ) അന്ന് എന്ത് സംഭവിച്ചുവെന്ന് ആർക്കും നിശ്ചയിക്കാനാവില്ല,  
 
പ്രധാനമായും താഴെപറയുന്ന വരികളാണ് അന്നത്തെ മുസ്‌ലിം പണ്ഡിതരെ അസ്വസ്ഥമാക്കിയത്. വിവരണങ്ങളിൽ നിന്നും അത് മുസ്ലിം സമുദായത്തെകുറിച്ചാണെന്ന് വളരെ സ്പഷ്ടമായി അന്നത്തെ ആളുകൾക്ക് തോന്നി.  അവരുടെ താടിയും, വേഷവിധാനങ്ങളുമെല്ലാം അതുല്യനായ കവി ചിത്രം പോലെ വരച്ചുകാണിക്കുന്നുണ്ട്.
  
ക്രൂരമുഖവും കടുത്ത തടിയുമായ് 
പാരം ഭയങ്കരരയ്യോ ! കൈയിൽ 
വാളും വാക്കത്തിയും തോക്കും വടിയുമു-
ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ് 
താടികൾ നീട്ടിയും വെട്ടിപ്പലവിധം 
പേടിയാമ്മാറു തെറുത്തുവച്ചും 
തൊപ്പിയിട്ടും ചിലർ, കുപ്പായമിട്ടുമാ-
ങ്ങ ൽപ്പം ചിലർ നിലയങ്കിയാര്ന്നും
* * *
ക്രൂര മഹമ്മദർ ചിന്തുന്ന ഹൈന്ദവ-
ച്ചോരയാൽ ചോന്നെഴും ഏറനാട്ടിൽ
****
ഭള്ളാര്‍ന്ന ദുഷ്ടമുഹമ്മദന്മാര്‍ കേറി-
ക്കൊള്ളയിട്ടാര്‍ത്ത ഹോ തീ കൊളുത്തി
വെന്തു പോയോരു വമ്പിച്ച മനയ്ക്കലെ
സന്താന വല്ലിയാണിക്കുമാരി.
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും
'അള്ളാ' മതത്തില്‍ പിടിച്ചു ചേര്‍ത്തും
ഉള്ളില്‍ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാന്‍ കണ്ണിയാള്‍ ചാടിപ്പോന്നോള്‍''
* * *
അല്ലല്ല യെന്തെല്ലാം ചെയ്യുന്നു കശ്മലര്‍
നല്ലാര്‍, ജനങ്ങളെ കാണ്‍ക വയ്യേ
അമ്മമാരില്ലേ സഹോദരിമാരില്ലേ-
യീ മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ!
ഹന്ത! മതമെന്നു ഘോഷിക്കുന്നല്ലോയീ-
ജന്തുക്കളെന്നതില്‍ നീതിയില്ലേ?''
*  * *
അള്ളായല്ലാതൊരു ദൈവം മലയാള-
ത്തില്ലാതാക്കീടുവിനേതു  ചെയ്തും
* * *
 
മതത്തിന്റെ പേരിലാണ് എല്ലാം ചെയ്യുന്നു എന്ന് പറയുന്നവർക്ക് നീതിയില്ലേ എന്ന് കവി ചോദിക്കുന്നു. മതത്തിന്റെ തത്വസംഹിതകൾ നല്ലതെങ്കിൽ അത് മനുഷ്യരെ നന്നാക്കുകയല്ലേ വേണ്ടത് എന്ന് കവി ചിന്തിക്കുന്നു.  ഇത്തരം വിവരണങ്ങളായിരിക്കാം അന്നത്തെ ഒരു വിഭാഗത്തെ കോപാകുലരാക്കിയത്  . 
 
1924 ജനുവരി 16 നു റെഡീമർ (രക്ഷിക്കുന്നവൻ എന്നർത്ഥം ഈ വാക്കിനുണ്ടെന്നു ഓർക്കുക) എന്ന ബോട്ട് മുങ്ങിയാണ് ആശാൻ മരിക്കുന്നത്. അഭ്യാസിയും നീന്തൽ വിദഗ്ധനുമായ ആശാൻ മുങ്ങിമരിച്ചത് ദുരൂഹമായി തന്നെ നില നിൽക്കുന്നു. ബോട്ടിനുൾക്കൊള്ളാവുന്ന യാത്രക്കാരേക്കാൾ കൂടുതൽ പേരെ ബോട്ടിൽ കയറ്റിയിരുന്നു. 95 യാത്രക്കാർക്ക് അനുമതിയുണ്ടായിരുന്നപ്പോൾ  145 യാത്രക്കാരെയാണ് ബോട്ടിൽ കയറ്റിയത്. മുങ്ങിയ ബോട്ട് രക്ഷിക്കാൻ മൂന്നു ബോട്ടുകൾ വന്നെങ്കിലും ആശാനടക്കം കുറച്ച്പേരെ രക്ഷിക്കാനായില്ല,ബോട്ടിലെ ഫസ്റ്റ് ക്‌ളാസ് മുറിയിലായിരുന്നു ആശാൻ സഞ്ചരിച്ചിരുന്നത്. എന്നാൽ അത് പുറത്തുനിന്നും  പൂട്ടിയതായി കണ്ടിരുന്നത്രെ. ബോട്ട് ഡ്രൈവറും മറ്റു ജീവനക്കാരും രക്ഷപ്പെട്ടതും അതിശയപ്പെടുത്തുന്നതായിരുന്നു. ബോട്ട് മുങ്ങി രണ്ടാം ദിവസമാണ് ആശാന്റെ മൃതദേഹം കണ്ടെടുത്തത്.
മലബാർ കലാപം അല്ലെങ്കിൽ മാപ്പിളലഹള ഒരു വംശീയ നരഹത്യയായിരുന്നുവെന്നു പിൽക്കാലത്ത് മലയാളത്തിൽ എഴുതിയ എഴുത്തുകാർ എല്ലാവരും അവരുടെ രചനകളിൽ രേഖപ്പെടുത്തുന്നുണ്ട്.   ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും, എസ. കെ പൊറ്റക്കാടിന്റെ  ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളിലും മുസ്‌ലിം സമുദായക്കാർ ഹിന്ദുമതക്കാരോട് ചെയ്ത അപരാധങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ട്. വേദനാജനകമായ മലബാർ കലാപസംഭവം വരുത്തിയ കെടുതികൾ നേരിൽ കണ്ട് എഴുതാൻ കുമാരൻ ആശാനേ ശ്രീനാരായണഗുരു ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ച് ആശാൻ എഴുതിയ ദുരവസ്ഥ മാപ്പിള ലഹളയോടൊപ്പം തന്നെ അന്ന് സമൂഹത്തിൽ നിലനിന്നിരുന്ന അയിത്തോച്ചാടനവും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു. ജാതിവ്യസ്ഥയുടെ നിരർത്ഥക പറയാനാണ് ആശാൻ ഈ കാവ്യം ഉപയോഗിക്കുന്നെങ്കിലും അതിന്റെ പശ്ചാത്തലത്തിൽ അന്നത്തെ സാമൂഹ്യകലാപങ്ങൾ അദ്ദേഹം ഉൾപ്പെടുത്തുന്നു. നമ്പൂതിരി യുവതി പുലയയുവാവിനെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നത് സവർണ്ണർക്ക് പ്രിയമായിരുന്നില്ല. 
 
തന്നെനിക്കായൊരു തുണ്ടുപായിങ്ങു ഞാൻ 
വന്ന നാൾ നീയെന്നസ്സൽക്കരിച്ചു 
ഇന്നതിൽപാത്തിയിൽ നിന്നെ ക്ഷണിക്കുന്നേൻ 
വന്നേൽക്കണെയെന്നെ ളിയ ദാനം
* * *
തിയ്യേ  വലംവച്ചവനെ നയിച്ചു തൻ-
പായിൽ ശയിപ്പിച്ചു താൻ ശയിച്ചാൾ
 
ഈ കൃതി ഇസ്‌ലാം മതത്തെ അധിക്ഷേപിക്കുകയല്ല മറിച്ച് ഹിന്ദുമതത്തിലെ ജാതി സമ്പ്രദായത്തെ വിമർശിക്കയാണ് ചെയ്യുന്നത്.  അന്നത്തെ ജാതി വ്യവസ്ഥയുടെ നേർക്കാഴ്ച്ച താഴെ കാണുന്ന വരികളിൽ സ്പഷ്ടമാണ്.
 
തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!
ഘോരം! ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും
ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും
വിട്ടുപോയൊന്നു ഭവതിക്കെന്നാത്തോലേ,
യൊട്ടധികം പേരിവരിൽ മുമ്പേ
 
ഈ ക്രൂരകൃത്യങ്ങൾ ചെയ്യുന്നവരിൽ പലരും മുമ്പേ ഹിന്ദുമതത്തിലെ താണജാതിക്കാരായിരുന്നുവെന്നും കവി പറയുന്നുണ്ട്. ജാതിയുടെ പേരിൽ അവരനുഭവിച്ച ക്ലേശങ്ങൾ അവരെ മതപരിവർത്തനത്തിന് നിർബന്ധിതരാക്കി. മുസ്‌ലിം മതം കടൽ കടന്നു വന്നതല്ല ഇവിടെയുള്ളവരൊക്കെ മതപരിവർത്തനം ചെയ്തവരാണെന്നും ആശാൻ വിശ്വസിച്ചിരുന്നതായി കാണുന്നു. 
 
കേരളത്തിങ്കൽ മുസൽമാന്മാർ പശ്ചിമ-
പാരങ്ങളിൽനിന്നു വൻകടലിൻ
ചീറും തിരകൾ കടന്നോ ഹിമാലയ-
മേറിയോ വന്നവരേറെയില്ല.
ഹന്ത! നായന്മാർ തുടങ്ങിക്കീഴ്‌പോട്ടുള്ള
ഹിന്ദുക്കളായുമിരുന്നോരത്രേ,
ആട്ടും, വിലക്കും, വഴിയാട്ടും, മറ്റുമിക്കൂട്ടർ
സഹിച്ചു പൊറുതിമുട്ടി
 
ഒരു പക്ഷെ ആട്ടും വിലക്കും  സഹിച്ച് അവർ സവര്ണര്ക്ക് നേരെ തിരിച്ചടിച്ചതാകാമെന്നും ഈ വരികളിൽ നിന്നും ഗ്രഹിക്കാം.   അതെല്ലാം ചരിത്രപരമായി സത്യമായിരുന്നോ എന്നു ഇപ്പോൾ ചിന്തിക്കുന്നതും അതുമൂലം ഒരു കലാപമുണ്ടാക്കുന്നതും വ്യർത്ഥമാണ്. ചരിത്രം മാറ്റി എഴുതുന്നത് ചരിത്രത്തിന്റെ തന്നെ ഒരു ഭാഗമാണ്. ദുരവസ്ഥ ഒരു ചരിത്രകാവ്യമായിട്ട് കരുതുന്നില്ലെങ്കിൽ പിന്നെ അതിലെ ഉള്ളടക്കത്തിന്റെ വാസ്തവത്തെപ്പറ്റി എന്തിനു ചിന്തിക്കണം. എന്നാൽ അത് എഴുതിയപ്പോൾ മുസ്‌ലിം സമുദായക്കാർ അതിനെ എതിർത്തുവെന്നത്  സത്യവുമാണ്. എന്നിരുന്നാലും അതെഴുതിയ കവിയെ കവിയുടെ വർഷങ്ങൾക്കുമുൻപ് നടന്ന മരണത്തെക്കുറിച്ച് വിലയിരുത്തുന്നത്  മതവികാരത്തെ കൂടുതൽ മൂർച്ചപ്പെടുത്തുന്നതല്ലാതെ മറ്റൊരു പ്രയോജനം ഉണ്ടെന്നുതോന്നുന്നില്ല. ദുരവസ്ഥ ഒരു വിലക്ഷണ കൃതിയാണെന്നു ആശാൻ തന്റെ  മുഖവുരയിൽ പറയുന്നുണ്ട്. സാഹിത്യഗുണം കുറഞ്ഞത് എന്നതിന് അർഥം കൽപ്പിക്കുന്നത് ശരിയായിരിക്കുകയില്ല,. ചരിത്രപരമായ വസ്തുതകൾ അദ്ദേഹം മനസ്സിലാക്കിയത് മുഴുവൻ ശരിയായിരിക്കണമെന്നില്ല എന്നും ആ പ്രസ്താവനയെ  കാണാവുന്നതാണ്. അതുകൊണ്ട്  തന്റെ കൃതി ഭാവിയിൽ പലരും വായിക്കുകയും വ്യഖ്യാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ആലോചിച്ചിരിക്കാം.
 
ഇസ്ലാം മതത്തെക്കുറിച്ചും, ജാതിവ്യവസ്ഥയുടെ അനാചാരങ്ങളെക്കുറിച്ചും കൂടാതെ വിപ്ലവപരമായ ഒരു കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് ചില വരികളിൽ സ്പഷ്ടമാണ്   
 
കാലം വൈകിപ്പോയി, കേവലമാചാര-
നൂലുകളെല്ലാം പഴകിപ്പോയി,
കെട്ടി നിറുത്താൻ കഴിയാതെ ദുർബല-
പ്പെട്ടു ചരടിൽ ജനത നിൽക്കാ 
മാറ്റുവിൻ ചട്ടങ്ങളെ സ്വയ, മല്ലെങ്കിൽ 
മാറ്റുമതുകളീ നിങ്ങളെത്താൻ 
മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സർവ്വദാ 
കാറ്റിരമ്പുന്നിന്നു കേരളത്തിൽ
 
 
ഒരു നമ്പൂതിരി പെൺകുട്ടിയെ നിരാലംബയാക്കുന്ന ലഹളയെപ്പറ്റിയാണോ ഈ കാവ്യം? തീര്ച്ചായും അല്ലെന്നു നമ്മൾക്ക് മനസ്സിലാക്കാം. ജന്മിത്വത്തിനു, ബ്രിട്ടീഷ് ആധിപത്യത്തിനും നേരെയുള്ള ലഹളയായിരുന്നുവെന്നും സൂചനകൾ തരുന്നുണ്ട്. പക്ഷെ മതത്തിന്റെ ക്രൂരത മൂലമോ  അതോ മതം മനസ്സിലാക്കാൻ കഴിയാത്തതുമൂലമോ സ്വന്തം അയല്പക്കകാരെ കൊന്നൊടുക്കാൻ വാളെടുക്കുന്ന മതാന്ധത അത് ആശാനേ സങ്കടപ്പെടുത്തുന്നുണ്ട്. അതിനെതിരെ  എഴുതാൻ മൂച്ചയുള്ള വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. എന്നിട്ട്  ആശാൻ ഇങ്ങനെ എഴുതുന്നു.
 
ഇ ദുരവസ്ഥയിലുള്ളിൽ വികാരങ്ങ-
ളുദ്വേലാഭാവമിയന്നുരയ്ക്കും 
മദ്വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കി-
ലുദ്ദേശ്യശുദ്ധിയാൽ മാപ്പു നൽകിൻ.
 
 എന്തായിരുന്നാലും അദ്ദേഹത്തിന്റെ ദുരവസ്ഥ എന്ന കൃതിയെ വിലയിരുത്തിയാൽ അദ്ദേഹം ജീവിച്ചിരുന്ന സമൂഹത്തിലെ വ്യവസ്ഥകളെ, നെറികേടുകൾ  ധീരമായി എഴുതിയ ഒരു കൃതി എന്നാണ് വിലയിരുത്തേണ്ടത്. ഇതിന്റെ പേരിൽ ഒരു മതവിദ്വേഷം സൃഷ്ടിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. 

Facebook Comments

Comments

 1. more Mustard seed

  2021-09-13 00:06:00

  Thank God for the faith like the mustard seed that sets hearts free from the mountain of fear and pride and related foolishness , to know what the Lord wills and do same , with good clean hearts free of hypocrisy , trusting that every miracle and healing is from Him , in His time and Way ,not stealing His glory for self glorification , thus keeping precious peace not of the world .

 2. അപ്രതീക്ഷിതമായി വന്ന ഈ കോവിഡ് മഹാമാരി കാലത്ത് ഒരുപാട് വ്യാപാരസ്ഥാപനങ്ങളും കച്ചവടസ്ഥാപനങ്ങളും വ്യവസായങ്ങളും പൂട്ടിപ്പോയി... പലരും ഭീമമായ നഷ്ടത്തിലാണ്.. എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച ഒരു വ്യാപാരി ഏത് എന്ന് ചോദിച്ചാൽ അത് അമൃതാനന്ദമയി ആണ്... ദിവസേന പതിനായിരക്കണക്കിന് വിശ്വാസികളും... അവർ കൊണ്ടുവരുന്ന കോടിക്കണക്കിന് പണവും.... സ്വർണവും... രത്നങ്ങളും ദിവസേന നേടിയിരുന്നവരാണ് അമൃതാനന്ദമയി... ലക്ഷക്കണക്കിന് മനുഷ്യർക്ക് അവർ ദൈവമായിരുന്നു.. അവരിപ്പോൾ ചിത്രത്തിൽ നിന്നു തന്നെ ഇല്ലാതെയായി.. കോവിഡ് കാലം കഴിഞ്ഞാലും ഇനി അവരുടെ പഴയ തന്ത്രങ്ങൾ എത്രമാത്രം ഫലിക്കും എന്നതും കണ്ടറിയണം... ആൾദൈവങ്ങളുടെ എല്ലാവരുടെയും അവസ്ഥ ഇപ്പോൾ ഇങ്ങനെയോക്കെതന്നെയാണ്... കാന്തപുരത്തിന് മുടി വെള്ളം വിൽക്കാൻ നിവൃത്തിയില്ലാതെ വർഷങ്ങളായി അയാൾ ഈച്ച ആട്ടിയിരിക്കുന്നു... സർവ്വ രോഗങ്ങളും മാറ്റി കൊടുക്കുന്ന നായ്ക്കംപറമ്പിൽ അച്ഛനും പനക്കൽ അച്ഛനും ഏതിലെ പോയി എന്ന് പോലും ആർക്കുമറിയില്ല.... വിശ്വാസികൾക്ക് ആണെങ്കിൽ ശബരിമലയ്ക്ക് പോകണ്ട.... വേളാങ്കണ്ണിക്ക് പോകണ്ട... മലയാറ്റൂർക്ക് പോകണ്ട... ഹജ്ജിനും പോകണ്ട... എവിടെയും പോകണ്ട... വീട്ടിലിരുന്ന് പ്രാർത്ഥിച്ച് അത്യാവശ്യ കാര്യങ്ങൾ ഒക്കെ നടത്തുന്നു.... ബൈബിളിൽ മത്തായിയുടെ സുവിശേഷം പതിനേഴാം അധ്യായത്തിൽ 14 മുതൽ 21 വരെയുള്ള വാക്യങ്ങളിൽ ഇങ്ങനെ പറയുന്നുണ്ട്... """നിനക്ക് ദൈവത്തിൽ ഒരു കടുകുമണിയോളം എങ്കിലും വിശ്വാസമുണ്ടെങ്കിൽ ഈ മലയോട് മാറി പോകാൻ പറഞ്ഞാൽ അത് മാറി പോകും, നിങ്ങൾക്ക് യാതൊന്നും അസാധ്യം ആയിരിക്കുകയില്ല "" നോക്കൂ.... ഇന്ന് മാർപാപ്പ വരെ രണ്ട് ഡോസ് വാക്സിൻ എടുത്തിട്ട് കോവിഡ് വരാതിരിക്കാൻ പള്ളിമേടയിൽ അടച്ചുപൂട്ടി ഇരിക്കുകയാണ്... സർവ്വരോഗ രക്ഷകനായ, മുടി വെള്ളം വിറ്റ് നടന്ന കാന്തപുരവും രണ്ട് ഡോസ് വാക്സിൻ എടുത്തു കെട്ടിപ്പിടിച്ച് മറ്റുള്ളവരുടെ അസുഖം മാറ്റുന്ന അമൃതാനന്ദമയിയും ആദ്യം തന്നെ പോയി വാക്സിൻ എടുത്തു കാഞ്ചി കാമകോടി മഠാധിപതി എന്ന വായി കൊള്ളാത്ത പേരുള്ള സ്വാമിമാരും മുന്നേ തന്നെ വാക്സിൻ എടുത്തു... അസുഖം വന്നാൽ ചികിത്സ വേണ്ട ദൈവം മാറ്റിക്കോളും എന്ന് പറഞ്ഞ് നടന്ന പെന്തിക്കോസ്ത്ത് പാസ്റ്റർമാർ വരെ വാക്സിൻ കിട്ടാത്തതിന് സർക്കാരിനെ പഴിച്ചുകൊണ്ടിരിക്കുന്നു... ഇവർക്കൊന്നും ഒരു കടുക്മണിപോലും വിശ്വാസം ഇല്ലായിരുന്നോ കോവിഡിനോട് മാറിപ്പോകാൻ പറയാൻ...❓️ മലയോട് എന്നല്ല ഒരു കുഞ്ഞു കൊറോണവൈറസിനോട് പോലും മാറി പോകാൻ പറഞ്ഞാൽ അത് പോകില്ല എന്ന് ഇവർക്കെല്ലാം നന്നായിട്ട് അറിയാം അത് ഭക്തരും കൂടെ മനസ്സിലാക്കിയാൽ ഈ ലോകം നന്നാവും.... Naradhan

 3. - ചാണക്യൻ

  2021-09-12 00:45:51

  മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടുന്നത് നിങ്ങൾ അവരുടെ പെട്ടിയിൽ ആയിരിക്കുമ്പോളാണ് പ്രതേകിച്ചും അത് നിങ്ങളുടെ ശവപെട്ടി ആയിരിക്കുമ്പോൾ!!!!!- ചാണക്യൻ

 4. Ninan Mathulla

  2021-09-11 10:32:01

  Although not deliberate, this article can inject the poison of suspicion into human minds, and lead to political, racial and religious polarization. What a contradiction to ask not to lose communal harmony as the article itself caused it! What is the purpose in opening a new wound in racial relations, and then take bail in advance for creating the wound. Is it to create polarization and convert it to votes?

 5. JACOB

  2021-09-10 19:39:01

  When Tippu came up to Periyar, Travencore Maharajah called for British help. Tippu's goal was plunder and conversion. Those who did not convert were killed. He wanted an Islamic state. The British saved Travencore. Later Tippu died in fighting against the British. Later during Malabar Rebellion, British again saved Travencore and Cochin. Their goal as to create an Islamic state. The British were good for Travencore and Cochin.

 6. എന്താണ് ഞമ്മടെ അമേരിക്കൻ മൊല്ലാക്ക മൊഞ്ചുള്ള സ്ത്രീകളെ കാണുമ്പോൾ ഓൻ കിടന്ന് പരങ്ങണത് ? ഞമ്മന്റെ ജാതിക്കിട്ടു പാര ബെക്കാൻ നമ്പ്യാര് കുട്ടി ശ്രമിക്കുമ്പോൾ ഓൻ ചുറ്റി കളിക്കണത് . ആദ്യം ഞമ്മന്റെ ജാതി അത് കഴിഞ്ഞു മതി ബാക്കി ഇബിലീസുകള് . നമ്പിയാര് കുട്ടി ഇതിനകത്ത് മുഴുവനും ലഡുവല്ല ബച്ചിരിക്കണത് . ഏറു പടക്കമാണ് ഏറു പടക്കം . ഓന്റെ തലക്കത്തു ഞാൻ പറയണത് കേറുന്നുണ്ടോ?

 7. Moosa Easo Haindavan

  2021-09-10 18:39:25

  ബഹുമാന്യനായ ശ്രീമാൻ മാത്തുള്ള സാഹിബേ ഞാൻ മറഞ്ഞിരിക്കുന്നു ഹിന്ദു മുസ്‌ലിം കൃസ്ത്യൻ പേരിൽ. പക്ഷെ ഞാൻ mud എറിയുന്നില്ല. നിങ്ങളല്ലേ എഴുതിയത് ചിലർ (എന്നുവച്ചാൽ ഈ സന്ദർഭത്തിൽ ശ്രീമതി ജ്യോതിലക്ഷ്മി) കേരളത്തിലെ ജനങ്ങളുടെ ഐക്യം കളയുന്നുവെന്നു. അതാണ് mud എറിയൽ സാറേ. അവർ എഴുതിയത് കുമാരനാശാന്റെ വരികളാണ്. അവർ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നില്ല. അവർ എഴുതിയിരിക്കുന്നത് 97 വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ ആശാന്റെ മരണകാരണം ആരാഞ്ഞു മതമൈത്രി കളയരുതെന്നാണ്. അവരുടെ വരികൾ "കവിയുടെ വർഷങ്ങൾക്കുമുൻപ് നടന്ന മരണത്തെക്കുറിച്ച് വിലയിരുത്തുന്നത് മതവികാരത്തെ കൂടുതൽ മൂർച്ചപ്പെടുത്തുന്നതല്ലാതെ മറ്റൊരു പ്രയോജനം ഉണ്ടെന്നുതോന്നുന്നില്ല" അവർ ഐക്യം കളയുകയാണോ അനുനയിപ്പിക്കയാണോ.? ശ്രീമാൻ മാത്തുള്ള സാർ സത്യം ശ്രദ്ധിക്കുക മൊല്ലാക്ക എഴുതിയപോലെ അത് താനല്ലയോ ഇത് എന്ന് ശങ്കിക്കാതിരിക്കുക. ശ്രീമതി ജ്യോതിലക്ഷ്മി നിഷ്പക്ഷമായി വിഷയം വിലയിരുത്തി. മതാന്ധർക്ക് അത് ബോധ്യപ്പെടുന്നില്ലെങ്കിൽ കർത്താവിന്റെ വരികൾ "ഇവർ പറയുന്നത് എന്താണെന്ന് ഇവർക്കറിയായ്കയാൽ ഇവരോട് ക്ഷമിക്കുക."

 8. A Muslim Brother

  2021-09-10 18:27:44

  ഞാൻ വിദ്യാധരൻ മാഷിനോട്‌ നൂറു ശതമാനം യോചിക്കുന്നു . അദ്ദേഹം ദുരവസ്ഥ എന്ന കവിത എഴുതുന്നതിന്റെ ഉദ്ദേശ്യം വളരെ വ്യകതയായി ഉദ്ധരിച്ചിട്ടുണ്ട്. " മഹാവിപത്തിന്റെയും ഇത് പഠിപ്പിച്ച പാഠങ്ങളിൽ ചിലതിന്റെയും ഓർമ്മയെ സമുദായത്തിന്റ പുനഃസംഘടനയ്ക്ക് പ്രേരകം ആക തക്കവണ്ണം നില നിരുത്തണമെന്നുള്ളതാണ് 'ദുരവസ്ഥ ' എന്ന പേരിൽ അടിയിൽ കാണുന്ന പാട്ടിന്റെ വിനീതമായ ഉദ്ദേശം " ഇവിടെ സമുദായത്തിന്റെ പുനഃസംഘടന എന്ന് ഉദ്ദേശ്യക്കുന്നത് ഹിന്ദു മതത്തിന്റെ എന്നാണ് . അത് ഇതുവരെയും നടന്നിട്ടില്ലാത്തത് കൊണ്ടാണ് ബഹുമാനപ്പെട്ട റവ. മാത്തുള്ള ലേഖികക്ക് ബിജെപ്പി ചായ്‌വ് ഉണ്ടെന്ന് പറയുന്നത് . അത് തള്ളികളയാനും പാടില്ല . ഈ ലേഖനത്തിന്റെ ആമുഖത്തിൽ ലേഖിക ഡിസ്ക്ലെയിമർ എന്ന പേരിൽ ഒരു പാരഗ്രാഫ് എഴുതി ഒരു മുൻ‌കൂർ ജാമ്യവും എടുത്തിട്ടുണ്ട് . അതിന് ശേഷം ഇന്നുംഈ ലോകത്ത് നിലനിൽക്കുന്ന മതതീവ്രാവാദങ്ങളെ ആളിക്കത്തിക്കാനായി പണ്ട് ഉണ്ടായിരുന്ന പലതും വളരെ സൂത്രത്തിൽ ഈ ലേഖനത്തിൽ തിരുകി കയറ്റിയിട്ടുണ്ട് . അതാണ് നാരദനെപ്പോലെ ' പല്ലനയാറ്റിൽ മുസ്ലീങ്ങളാണ് കുമാരനാശാനെ കൊന്നത് എന്ന സംശയം വ്യംഗമായി അവതരിപ്പിച്ചു കൊണ്ട് , മുൻ‌കൂർ ജാമയത്തിന്റെ പേരിൽ തടി തപ്പാൻ ശ്രമിക്കുന്നത് . അതാണ് ബഹുമാനപ്പെട്ട വിദ്യാധരൻ മാഷ് പൊളിച്ചടുക്കിയത് . അതുകൊണ്ട് ഈ ലേഖനം പിൻവലിച്ച് ലേഖിക മത സൗഹാർദ്ദം വളർത്താൻ അവസരം സൃഷ്ടിയ്ക്കുന്നു . ഞാൻ ഒരു മുസ്‌ലിം ആണ് .എന്നാൽ മനുഷ്യരുടെ തലവെട്ടുന്ന അനീതിയോട് കൂട്ട് നിൽക്കാൻ കഴിയില്ല. വിദ്യാധരൻ മാഷ് പറഞ്ഞതുപോലെ ലോകത്തിലുള്ള സർവ്വ മുസ്ലീങ്ങളും . ക്രിസ്ത്യാനികളും ഹിന്ദുക്കളും അയല്വക്കക്കാരുടെ തലവെട്ടാൻ നടക്കുന്നവരല്ല . ഇന്ന് ഇവിടെ നടക്കുന്നത് കുരങ്ങനെ കൊണ്ട് ചുടു ചോർ വാരിപ്പിക്കുന്ന മത നേതാക്കളും, രാഷ്ട്രീയക്കാരും , എഴുത്തുകാരുമാണ് . Thank you Vidyaadharan Mash for your deeper analysis. You have unraveled hidden motives of the writer which very many people won't do. those who say that you didn't read probably could not see the truth very well imbedded in it. Thanks for that great observation

 9. PLAIN TRUTH

  2021-09-10 18:23:24

  ഇസ്ളാമിനെയോ, അള്ളായെയോ എന്ത് പറഞ്ഞാലും കൈവെട്ടിയും തലവെട്ടിയും പ്രതികരിക്കുന്ന, അസഹിഷ്ണുതയും വെറുപ്പും കാണിക്കുന്ന മത തീവ്രവാദികൾ ദുരവസ്ഥ എഴുതിയ കുമാരനാശാനെ വകവരുത്തി എന്ന് അനുമാനിക്കുന്നതിൽ തെറ്റൊന്നുമില്ല. ആശാന്റെ മരണം അനേഷിക്കുന്നവർ ഉത്തരം കണ്ടെത്താത്തതിന്റെ മുഖ്യ കാരണം നാട് ഭരിക്കുന്ന ചിലരുടെ മുസ്ലിം പ്രീണനം തന്നെയാണ്. ന്യുന പക്ഷമെന്ന പേരിൽ ആനുകൂല്യങ്ങൾ മുഴുവൻ സ്വന്തമാക്കുകയും മറ്റു മതാനുയായികളെയും അവരുടെ മതങ്ങളെയും സംഘടിതമായി ആക്രമിച്ചു സ്വന്ത മതം ലോകം മുഴുവൻ വ്യാപിപ്പിക്കാൻ സംഘടിത ശ്രമം നടത്തുകയും, സ്വന്ത മതത്തെ വിമർശിക്കുന്ന മുസ്ലിമുകളെപ്പോലും ഭീഷണിയിലൂടെയും ഫത്വ കളിലൂടെയും വരുതിയിൽ നിർത്തുന്നതും ചെയ്യുന്ന പ്രവണത ഇന്ന് ലോകം മുഴുവൻ നടന്നുകൊണ്ടിരിക്കുന്നു എന്നത് നഗ്ന സത്യമാണ്. സ്വന്തന്ത്ര്യവും, പുരോഗമന മനസ്ഥിതിയും, സ്ത്രീ സ്വാന്തന്ത്യവും ആഗ്രഹിക്കുന്ന നല്ല മുസ്ലിമുകൾ പോലും വെറുക്കുന്ന ക്രൂരതകളാണ് തീവ്ര മുസ്ലിം വിഭാഗം ഇന്ന് ലോകം മുഴുവൻ നടത്തിക്കൊണ്ടിരിക്കുന്നത്. "കാണാപ്പുറങ്ങൾ" എന്ന പക്തിയിൽ അങ്ങിനെയുള്ള ഒരു കാണാപ്പുറം ആണ് ലേഖിക ഇവിടെ എഴുതുന്നത്. അതിനെ മുസ്ലിം വിരുദ്ധമായി കാണുന്നവരുടെ വീക്ഷണത്തിലാണ് കുഴപ്പം. ജീവനോടെ തൊലിപൊളിച്ചും, കൂട്ടത്തോടെ മതം മാറ്റിയും നടത്തിയ മാപ്പിള ലഹള അഥവാ മലബാർകലാപത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കാണുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. വാരിക്കുന്തമേന്തി മറ്റുമതക്കാരെ കൂട്ടക്കൊല ചെയ്ത വാരിയംകുന്നൻ മാരെ സൂപ്പർ ഹീറോയാക്കുന്ന സിനിമാക്കാർ ആരുടെ കാശു കൊണ്ടാണ് പടം പിടിക്കുന്നതെന്നും ആരെയാണ് പ്രീണിപ്പിക്കുന്നതെന്നും അറിയാൻ പാഴുർ പടിപ്പുരയിൽ പോകേണ്ടതില്ല. സത്യം എഴുതിയ കവിയായ കുമാരനാശാൻ പോലും വർഗീയ തീവ്രവാദികളുടെ ഫത്വക്ക് ഇരയായെങ്കിൽ അത് വെളിച്ചത്തു കൊണ്ടുവരേണ്ടത് കാലഘട്ടത്തോട് ചെയ്യേണ്ട നീതിയാണ്. ലേഖികക്ക് അഭിനന്ദനങ്ങൾ.

 10. Ninan Mathulla

  2021-09-10 17:58:39

  I don't give much weight to comments that throw mud hiding in the dark. If a person is truthful, then he/she needs to show the courage to write in own name. This is the time when many organizations like BJP has propaganda machinery to write comments in social media and newspaper columns to shape public opinion. Only naive among readers fall to their trap.

 11. CID NAZEER

  2021-09-10 15:06:59

  മാപ്പിള ലഹള എന്ന പേരിൽ അറിയപ്പെടുന്ന ഹിന്ദു വംശഹത്യ നേരിൽക്കണ്ട് അതിന്റെ ഭീകരാവസ്ഥ മനസ്സിലാക്കിയ മഹാകവി കുമാരനാശാൻ എഴുതിയ ദുരവസ്ഥ തെന്നെ ആയിരിക്കും അദ്ദേഹത്തിന്റെയും ദുരവസ്ഥക്കും കാരണം. ചേകന്നൂർ മൗലവിയുടെ കഥ മറക്കാറായിട്ടില്ല.

 12. Moosa Easo Haindavan

  2021-09-10 14:50:27

  മൂസ്സാക്ക ഇയ്യാൾ CID എന്ന് അവകാശപ്പെടുമ്പോൾ ലേഖനം വായിച്ചുകാണുമല്ലോ?ശ്രീമതി നമ്പ്യാർ സ്വന്തം ജാതിയോടുള്ള കൂറ് എവിടെ ഈ ലേഖനത്തിൽ പറയുന്നു??. ശ്രീമാൻ നൈനാൻ മാത്തുള്ള സാഹിബേ എന്തിനാണ് ലേഖനത്തേഹ് വളച്ചൊടിച്ച്‌ തനിക്കാക്കുന്നത്. ശ്രീമതി നമ്പ്യാരുടെ വരികൾ വായിക്കുക. "എന്നിരുന്നാലും അതെഴുതിയ കവിയെ കവിയുടെ വർഷങ്ങൾക്കുമുൻപ് നടന്ന മരണത്തെക്കുറിച്ച് വിലയിരുത്തുന്നത് മതവികാരത്തെ കൂടുതൽ മൂർച്ചപ്പെടുത്തുന്നതല്ലാതെ മറ്റൊരു പ്രയോജനം ഉണ്ടെന്നുതോന്നുന്നില്ല." എന്ത് കണ്ടാലും ബി ജെ പി എന്ന് നാഴികക്ക് നാല്പതു വട്ടം പറയുന്നവരല്ലേ മതഭ്രാന്തർ. ഞാനൊരു സങ്കി അല്ല എനിക്ക് ഈ ലേഖനം സവർണ്ണയായ ലേഖിക മറ്റു മതത്തെ ആക്ഷേപിച്ചതായി തോന്നിയില്ല. ബഹുമാന്യനായ വിദ്യാധരൻ മാഷും ലേഖനം ശ്രദ്ധിച്ച് വായിച്ചില്ലെന്നുള്ളത് ദുഖകരം. ഒരു കാര്യം വ്യക്തം അമേരിക്കൻ മലയാളികളിൽ മതവൈരാഗ്യമുള്ളവർ ഉണ്ട്. മത ചിന്തകൾ ഉള്ളവർ ഉണ്ട്. അതുകൊണ്ടല്ലേ എഴുതാപ്പുറങ്ങൾ എന്ന ശ്രീമതി നമ്പ്യാരുടെ പംക്തിയുടെ പേര് അന്വര്ഥമാക്കുന്നത്. സത്യം പറയുമ്പോൾ എന്നെയും സങ്കി എന്ന് വിളിച്ചോളൂ.

 13. Ninan Mathulla

  2021-09-10 13:29:45

  Kumaranaasan is one of the highly respected poets of Kerala that all are proud of irrespective of race and religion. Now we hear stories about him many years after his death. Why some want to destroy the unity of people of Kerala by bringing religious and racial polarization which is a BJP idea to grab Hindu votes and thus come to power.

 14. CID Moosa

  2021-09-10 13:15:28

  സ്വന്തജാതിയിടുള്ള കൂറും മുസ്ലിമിനോടുള്ള വെറുപ്പും ഈ ലേഖനത്തിൽ വളരെ സ്പഷ്ടമാണ് . എഴുത്തുകാരുടെ കടമ എന്താണെന്ന് വിദ്യാധരൻ വളരെ വ്യക്തമായി അദ്ദേഹത്തിന്റ പ്രതികരണത്തിൽ എഴുതിയിരിക്കുന്നു . പല്ലനയാറ്റിലെ കേസന്വേഷണം വേണ്ടപ്പെട്ടവർ നടത്തട്ടെ.

 15. Sudhir Panikkaveetil

  2021-09-10 12:16:48

  ഈ കൃതി ഇസ്‌ലാം മതത്തെ അധിക്ഷേപിക്കുകയല്ല മറിച്ച് ഹിന്ദുമതത്തിലെ ജാതി സമ്പ്രദായത്തെ വിമർശിക്കയാണ് ചെയ്യുന്നത്.ഇങ്ങനെയും ലേഖിക എഴുതുന്നു. ക്രൂര മൊഹമ്മദാർ ചിന്തിയ ചോര എന്നെഴുതിയത് ആശാൻ തന്നെയല്ലേ? അതിന്റെ പേരിൽ ഇപ്പോൾ ഹിന്ദുക്കൾ വേറൊരു ലഹളക്ക് തുനിയരുതെന്ന ലേഖികയുടെ ആഗ്രഹമായിരിക്കാം ഈ ലേഖനം.

 16. Reader

  2021-09-10 02:53:57

  Very good article. deep thoughts

 17. വിദ്യാധരൻ

  2021-09-10 02:44:26

  " ആപത്തിനേക്കാൾ വലിയ അദ്ധ്യപകൻ ഇല്ലെന്നുള്ളത് ചരിത്രവും മതവും ഒന്നുപോലെ സമ്മതിക്കുന്ന വസ്തുതയാകുന്നു. ലഹളയുടെ വായിൽ നിന്ന് അതിന്റെ നാവിന്റെ പരുപരുപ്പും വീരപ്പല്ലിന്റെ മൂർച്ഛയും നല്ലവണ്ണം അറിഞ്ഞ് ഇപ്പോൾ വിശകലിതമായി വെളിയിൽ വമിക്കപ്പെട്ടിരിക്കുന്ന ഹിന്ദുസമുദായം, പുരാതനമായ നാഗരികതയുടെ പ്രാതിനിധ്യം വഹിക്കുന്ന ഒന്നാണെന്നുള്ളത് ശരിതന്നെ. എന്നാൽ നവീനാദർശം അനുസരിച്ചു നോക്കിയാൽ ഈ സമുദായം ഇന്നും ശൈശവാവസ്ഥയിൽ ഇരിക്കയാണെന്നുള്ളതും സമ്മതിച്ചേ തീരു. ശൈശവത്തിൽ പഠിക്കുന്ന പാഠങ്ങൾ വേഗം മറന്നുപോകും എന്നുളള ഒരു ദോഷമുണ്ട്. എന്നാൽ ഉരുക്കഴിച്ചു പഠിച്ചാൽ ആജീവനാന്തം ഓർമ്മ നില്ക്കും എന്നുള്ള ഒരു ഗുണവുമുണ്ട്‌. ഈ മഹാവിപത്തിന്റെയും ഇത് പഠിപ്പിച്ച പാഠങ്ങളിൽ ചിലതിന്റെയും ഓർമ്മയെ സമുദായത്തിന്റ പുനഃസംഘടനയ്ക്ക് പ്രേരകം ആക തക്കവണ്ണം നില നിരുത്തണമെന്നുള്ളതാണ് 'ദുരവസ്ഥ ' എന്ന പേരിൽ അടിയിൽ കാണുന്ന പാട്ടിന്റെ വിനീതമായ ഉദ്ദേശം " . 7 -9 -1922 ൽ എഴുതിയ ദുരവസ്ഥയുടെ മുഖവുരയിൽ നിന്ന് എടുത്തതാണ് മേൽ ഉദ്ധരിച്ച ഭാഗം . ദുരവസ്ഥ എന്ന് പറയുന്നത് എല്ലാ മതങ്ങളുടെയും എല്ലാക്കാലത്തെയും അവസ്ഥയാണ്. തന്റെ മതമാണ് വലിയ മതമെന്ന് എടുത്തുകാണിക്കാൻ ശ്രമിക്കുന്ന പ്രവണതയും അതിനുവേണ്ടി സഹജീവികളെ ചവിട്ടി ആഴ്ത്താനുള്ള പ്രവണത അന്നും ഇന്നും ഉണ്ട് . കഴുത്തുവെട്ടു തുടങ്ങി കുഅലപാതകം വരെയും നടത്താൻ ആർക്കും ഒരു മടിയുമില്ല . പൊതുജനം എന്ന കഴുത എന്ന് സ്വയം ചിന്തിച്ചു സ്വാതന്ത്രമാകത്തടത്തോളം കാലം, വക്രതയുടെയും കുതന്ത്രങ്ങളുടെയും മാർഗ്ഗങ്ങൾ ഉപയോഗിച്ച് , നേതാക്കൾ അവരുടെ മുതുകിലേറി സഞ്ചരിച്ചുകൊണ്ടിരിക്കും . ഈ "മഹാവിപത്തിന്റെയും ഇത് പഠിപ്പിച്ച പാഠങ്ങളിൽ ചിലതിന്റെയും ഓർമ്മയെ സമുദായത്തിന്റ പുനഃസംഘടനയ്ക്ക് പ്രേരകം ആക തക്കവണ്ണം നില നിരുത്തണമെന്നുള്ളതാണ് 'ദുരവസ്ഥ ' എന്ന പേരിൽ അടിയിൽ കാണുന്ന പാട്ടിന്റെ വിനീതമായ ഉദ്ദേശം " എന്നത് ഹിന്ദു സമുദായത്തെ ഉദ്ദേശ്യമാക്കി തന്നെ പറഞ്ഞതാണെങ്കിൽ തന്നെയും അത് എല്ലാ മതത്തിനും ബാധകമാണ് . "ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ- ച്ചോരയാൽ ചൊല്ലെഴും ‘ഏറനാട്ടിൽ’" എന്ന് കവി പറയുമ്പോൾ തന്നെ "അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ ഹന്ത നിർമ്മിച്ചു ചെറുമനേയും." എന്ന് ചോദ്യം ഹിന്ദു സമുദായത്തിന്റെ നേരെ ഉയർത്തുണ്ട് . "തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ- യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ! ഭേദങ്ങളറ്റ പൊരുളിനെക്കാഹള- മൂതിവാഴ്ത്തീടുന്നു വേദം നാലും, വൈദികമാനികൾ മർത്ത്യരിൽ ഭേദവും, ഭേദത്തിൽ ഭേദവും ജല്പിക്കുന്നു! എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ, നിന്നി- ലെന്താണിക്കാണുന്ന വൈപരീത്യം? നിർണ്ണയം നിന്നെപ്പോൽ പാരിലധോഗതി വിണ്ണവർഗംഗയ്ക്കുമുണ്ടായില്ല." ജാതിക്കോമരങ്ങൾ എല്ലാ വിഭാഗത്തിലും ഉണ്ട് . ഹൈന്ദവർ, യഹൂദർ , യവനർ, മഹമ്മദീയർ, ക്രൈസ്തവർ ഇവരെല്ലാം മനുഷ്യ രാശിയുടെ നിലനിൽപ്പിനു വേണ്ടിയല്ല ശ്രമിക്കുന്നതെന്ന് ഇന്ന് ലോകത്ത് നടക്കുന്ന സംഭവങ്ങൾ വളരെ വ്യക്തമായി നമ്മൊളൊട് വിളിച്ചു പറയുന്നു . ഇവിടെ കുമാരനാശാൻ മതഭ്രാന്തിൽ നിന്നും വിട്ടൊഴിഞ്ഞു മനുഷ്യജാതിയെ ഒന്നായി കാണാൻ ആഹ്വാനം ചെയ്യുന്നു . കവികളും എഴുത്തുകാരും ഉദ്യാനപാലകരാണ് . പല്ലനയാറ്റിൽ കവി കൊല്ലപ്പെട്ടതാണോ , അതിന്റെ പിന്നിൽ ആരായിരിക്കും എന്ന് കണ്ടുപിടിക്കലല്ല അവരുടെ ദൗത്യം നേരെമറിച്ചു ഉദ്യാനപാലകരെ ഭവാന്മാരുണ ർന്നുദ്യമിപ്പീൻ പുഷ്പകാലമായി . ഉച്ചാവചങ്ങളാമോമൽസുമങ്ങളാൽ മെച്ചമെറീടുമീ ആറാമത്തിൽ ദേവൻ വനമാലിക്കാനന്ദമേകാത്ത പൂവൊന്നുമില്ലെന്നതോർത്തു കൊൾവിൻ എല്ലാ സുമവുമവന്റെയിച്ഛയ്ക്കൊത്തു മെല്ലെ വളർന്നു തൻ പൂർണ്ണതയിൽ ചെല്ലാനുഴറുകയാണാഗ്ഗതിയാരും തല്ലി നിർത്താതെ സൂക്ഷിച്ചു കൊൾവിൻ ." (ദുരവസ്ഥ ആശാൻ ) ആശാന്റെ ദുരവസ്ഥ എന്ന കവിതയുടെ ഉദ്ദേശ്യത്തോട് ശ്രീ. മതി ജ്യോതിലക്ഷ്മി നമ്പ്യാർ നീതി പുലർത്തിയില്ല നേരെ മറിച്ചു അതിനെ വളച്ചൊടിച്ചു, ദുരവസ്ഥ എന്ന കവിതയുടെ ലക്‌ഷ്യം ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ-ച്ചോരയിലൂടെ അവരുടെ ക്രൂരത എടുത്തു കാട്ടുകായയിരുന്നു എന്നൊക്കെ വരുത്തി തീർക്കുന്നു . കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളും , മഹമ്മദിയരും , ക്രൈസ്തവരും യഹൂദരും ആരും രക്തത്തിനു വേണ്ടി ദാഹിച്ചു നടക്കുന്നവരല്ല. അവരെ അങ്ങനെയാകുന്നു മതനേതൃത്വങ്ങളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും അനീതിക്കും ചൂഷണത്തിനും നേരെ ആവട്ടെ നിങ്ങളുടെ തൂലിക ചലിക്കുന്നത് . വിദ്യാധരൻ

 18. വായനക്കാരൻ

  2021-09-10 01:03:34

  മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമായി വെള്ള പൂശാൻ ശ്രമിക്കുന്ന ഏതൊരു ചരിത്രകാരനെക്കാളും, സിനിമക്കാരെക്കാളും, രാഷ്ട്രീയക്കാരേക്കാളും "ദുരവസ്ഥ" എഴുതിയ കവിയായ കുമാരനാശാനെ ഞാൻ വിശ്വസിക്കുന്നു. ജോസഫ് സാറിന്റെ കൈവെട്ടിയവർ, ദുരവസ്ഥ എഴുതിയ കുമാരനാശാന്റെ മരണത്തിനും ഉത്തരവാദികളാണോ എന്നത് ആരും ഉരിയാടാത്ത ഒരു പരമ രഹസ്യമാണ്. അത് തുറന്നെഴുതാൻ കാണിച്ച ലേഖികക്ക് അഭിനന്ദനങ്ങൾ.

 19. American Mollakka

  2021-09-09 22:55:41

  അസ്സലാമു അലൈക്കും ശ്രീമതി നമ്പ്യാർ സാഹിബ. കോവിഡ് കാരണമാണോ എയ്തുകൾ ബൈകുന്നത്. കൂടെ കൂടെ എയ്‌തുക. ഈ ലേഖനത്തെപ്പറ്റി ഞമ്മക്ക് ഇതാണ് പറയാനുള്ളത്. ഞമ്മന്റെ ആളുകളിൽ ചില ബലാലുകൾ ഹറാമി തരം കാണിക്കുന്നുണ്ട്. പക്ഷെ ആസാനെപോലെ ഒരു കബിയെ കൊല്ലണമെന്നൊന്നും ചിന്തിക്കില്ല.ഞ മ്മക്ക് ഏഴാം ക്‌ളാസിൽ രാജലക്ഷ്മി ടീച്ചർ മലയാളം വ്യാകരണം പഠിപ്പിച്ചത് ഓർമ്മ ബരുന്നു. മറ്റൊന്നിൽ ധർമയോഗത്താ ലതുതാനല്ലയോ ഇത് എന്നു വർണ്യത്തിലാശങ്ക ഉൽപ്രേക്ഷാഖ്യയലംകൃതി ആസാൻ കബിതയിൽ മുസ്‌ലിം പരാമർശം ചെയ്തതുകൊണ്ട് മുസ്‌ലിം മതക്കാർ ആസാനേ കൊല്ലാൻ സാധ്യത? അത് താനല്ലയോ ഇത്? വ്യാകരണത്തെപ്പറ്റിയൊക്കെ ഞമ്മടെ രാജു തോമസ് സാർ ക്ലാസ് എടുക്കും. അപ്പൊ നമ്പ്യാർ സാഹിബ ഇങ്ങക്ക് ബായിച്ച് ഒത്തിരി അറിവുണ്ട്. അതുകൊണ്ട് ലേഖനം ഞമ്മക്ക് പെരുത്തു പിടിച്ചിരിക്കുണു. പടച്ചോൻ ഇങ്ങളെ രക്ഷിക്കട്ടെ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മേഘങ്ങളിലെ വെള്ളിരേഖ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 14)

മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)

MULLAPERIYAR DAM- A CONSTANT THREAT ON KERALA ( Dr. Mathew Joys, Las Vegas)

നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ കടന്നു കയറ്റം (പി.പി.ചെറിയാന്‍)

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ജീവനതാളത്തിന്റെ നിശബ്ദമാത്രകൾ (മായ കൃഷ്ണൻ)

മയക്കുന്ന മരുന്നുകള്‍ (എഴുതാപ്പുറങ്ങള്‍ -89: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

മഴമേഘങ്ങൾക്കൊപ്പം വിഷം ചീറ്റുന്ന മന്ത്രവാദികൾ (ജോസ് കാടാപുറം)

ഡിബേറ്റിൽ ഡോ. ദേവിയുടെ തകർപ്പൻ പ്രകടനം; നിലപാടുകളിൽ വ്യക്തത

ഡോ. ദേവിയെ പിന്തുണക്കുക (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 13)

കേരള പ്രളയം ഒരു തുടര്‍കഥ (ലേഖനം: സാം നിലമ്പള്ളില്‍)

കേരളം ഇക്കാലത്ത് വാസ യോഗ്യമോ? പ്രകൃതിയെ പഴിച്ചിട്ടു കാര്യമുണ്ടോ?(ബി ജോണ്‍ കുന്തറ)

ഡാമുകൾ തുറന്നുവിട്ട് ഇനിയും പ്രളയങ്ങൾ സൃഷ്ടിക്കണമോ: പദ്മകുമാരി

മലയാളത്തിലെ ആദ്യ അച്ചടിക്ക് 200 വയസ്സ് (വാൽക്കണ്ണാടി - കോരസൺ)

ചില പ്രളയ ചിന്തകൾ (നടപ്പാതയിൽ ഇന്ന്- 12: ബാബു പാറയ്ക്കൽ)

പുരുഷധനവും ഒരു റോബോട്ടും (മേരി മാത്യു മുട്ടത്ത്)

എവിടെയാണ് ഇനി കേരളം തിരുത്തേണ്ടത് (അനിൽ പെണ്ണുക്കര)

ഇത്രയും നീണ്ട ഇടവേള, വേദനിപ്പിക്കുന്ന അനീതി (ഷിജോ മാനുവേൽ)

പ്രകൃതി വർണങ്ങളിൽ മുങ്ങുമ്പോൾ (സാക്ക്, ന്യു യോർക്ക്)

ക്രോധം പരിത്യജിക്കേണം ബുധജനം (മൃദുല രാമചന്ദ്രൻ-മൃദുമൊഴി- 29)

സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

ഇടിത്തീ (ഇള പറഞ്ഞ കഥകൾ- 10 - ജിഷ.യു.സി)

'വെള്ളം:' മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം (എസ്. അനിലാൽ)

വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)

View More