Image

സാഹിത്യവേദി സെപ്റ്റംബര്‍ 10-ന്

പ്രസന്നന്‍ പിള്ള Published on 06 September, 2021
സാഹിത്യവേദി സെപ്റ്റംബര്‍ 10-ന്
ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7.30നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്. 'പ്രൊഫ.വി.മധുസൂദനന്‍ നായരുടെ കവിതകളിലൂടെ'  എന്ന വിഷയത്തില്‍ സാഹിത്യവേദി അംഗം ശ്രീ.പ്രമോദ് (മില്‍വാക്കി, വിസ്‌കോണ്‍സിന്‍) സംസാരിക്കുന്നു. എല്ലാ സാഹിത്യ സ്‌നേഹികളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

(Zoom meeting Link https:// us02 web.zoom.su/j/81475259178
Meeting ID: 814 7525 9178).

ആഗസ്റ്റ് മാസ സാഹിത്യ വേദിയില്‍ 'കമലാ ദാസിന്റെ ഇന്ത്യന്‍ ഇംഗ്ലീഷ് കവിതകളിലൂടെ ഒരു യാത്ര' എന്ന വിഷയത്തെ അധികരിച്ചു ന്യൂയോര്‍ക്കില്‍ നിന്നുള്ള യുവ കവയിത്രി ആര്‍ദ്ര മാനസി അവതരിപ്പിച്ച പ്രബന്ധം വളരെ ആസ്വാദ്യകരമായിരുന്നു. യോഗത്തില്‍ ശ്രീമതി ഉമാ രാജാ അധ്യക്ഷത വഹിച്ചു. ശ്രീ.നാരായണന്‍ നായര്‍ കൃതജ്ഞത അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : അനിലാല്‍ ശ്രീനിവാസന്‍(630) 400 9735, പ്രസന്നന്‍ പിള്ള(630) 935 2990, ജോണ്‍ ഇലക്കാട്(773) 282 4955.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക