Image

ഉപ്പു ചാക്ക് (കവിത: സുജിത്ത് സുരേന്ദ്രൻ)

Published on 02 September, 2021
ഉപ്പു ചാക്ക് (കവിത: സുജിത്ത് സുരേന്ദ്രൻ)
• മുതുകിലേറി ഞാൻ
ഉപ്പു ചാക്കായി ;
അച്ഛൻ ചുമട്ടുകാരനും.

പിടയുന്ന
നെഞ്ചിലേക്ക്
വലിച്ചുനിറച്ച  
തെറുപ്പ്ബീഡിയുടെ
ഏഴെട്ടു പുക.

അച്ഛനപ്പോൾ തീവണ്ടി;
ഞാനപ്പോഴും
മുതുകിലെറിയ ഉപ്പു ചാക്ക്

• ഉപ്പിടാത്ത കഞ്ഞിക്ക്
പര്യേപ്പൊറത്തെ
കാന്താരി മുളക് ചമ്മന്തി.

അരഞ്ഞത് ;
അമ്മിയും, അമ്മയും.

• എറിഞ്ഞിട്ട
മൂവാണ്ടൻ മാങ്ങക്ക്
ഉപ്പുകല്ല് പങ്കാളി.

കവിള് കൊട്ടിയ പുളിപ്പില്
ഉമ്മ ചാലിച്ച കുഞ്ഞേച്ചി.
Join WhatsApp News
വിദ്യാധരൻ 2021-09-02 23:56:19
ഉപ്പ് ചാക്ക് തലയിൽ പെരുത്ത മഴ ഉപ്പ് അലിഞ്ഞൊഴുകി ഞാൻ പുറകെ ഓടി ഉപ്പുവെള്ളം കടലിൽ ചാടി ഞാനും കൂടെ ചാടി വെള്ളം കോരി വറ്റിച്ചു വറ്റിച്ചു ഉപ്പിനെ തിരികെ പിടിച്ചു ചാക്കിലാക്കി തലയിലേറ്റി നടപ്പായി കടല് ചൂടായി വീണ്ടും മഴയായി ഞാൻ ഓടി പുരയിൽ കയറി മഴ അരിശത്തോടെ പെയ്ത് ലൂസിയാനയിൽ ന്യുയോർക്കിൽ ന്യുജേഴ്സിയിൽ ഫിലാഡെല്ഫിയിൽ ഞാൻ ഉപ്പിട്ട് കഞ്ഞികുടിച്ചപ്പോൾ മഴ എന്റെ വാതിൽ ആഞ്ഞടിക്കുന്നു കൂട്ടിന് കാറ്റുമുണ്ട്. . ആരും ഉപ്പു ചാക്കുമായി പുറത്തിറങ്ങരുത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക