Image

ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി കൊണ്ടാടി

Published on 30 August, 2021
 ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി കൊണ്ടാടി


മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം ന്ധപൊന്നോണം 2021ന്ധ ശനിയാഴ്ച വിതെന്‍ഷോ ഫോറംസെന്ററില്‍ അരങ്ങേറി. മഹാമാരിയുടെ കാരണത്താല്‍ കഴിഞ്ഞവര്‍ഷം അസോസിയേഷന്‍ ഓണാഘോഷം നടത്തിയിരുന്നില്ല. ഇത്തവണത്തെ ഓണാഘോഷം പതിവിനു വിരുദ്ധമായി ഏറ്റവും മനോഹരമാക്കിതീര്‍ക്കുവാന്‍ കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു.

രാവിലെ 10ന് കലാപരിപാടികളാല്‍ തുടങ്ങി ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയുംവിളന്പി കൃത്യം 2 മണിയ്ക്കുതന്നെ ഓണാഘോഷത്തിന്റെ ഉദ്ഘാടനത്തിലേയ്ക്ക് കടക്കുകയായിരുന്നു. സ്റ്റാനി ഇമ്മാനുവേല്‍ സ്വാഗതം ആശംസിച്ച പരിപാടിയില്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ: റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യുഗ്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, മാഞ്ചസ്റ്റര്‍ മലയാളീ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു പി. മാണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജോര്‍ജ്‌തോമസ്, ബിജു നിടുന്പള്ളി, സിജു ഫിലിപ്പ്, പ്രോഗ്രാംകോര്‍ഡിനേറ്റര്മാരായ സിന്ധു സ്റ്റാന്‍ലി, ഫെബിലു സാജു, ഷിബിറെന്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു മഹാമാരിക്കും ഓണത്തെയും മാവേലിയേയും ചരിത്രത്തിന്റെ വിസ്മൃതിയിലേയ്ക്ക് തളയ്ക്കാന്‍ കഴിയില്ല എന്നഒരൊറ്റ ആവേശത്തോടെയാണ് ഓണക്കോടികളൊക്കെയണിഞ്ഞെത്തിയ ട്രാഫോര്‍ഡിലെ അസോസിയേഷന്‍ മെന്പര്‍മാര്‍ ഓണാഘോഷം നടത്തിയ ഫോറം സെന്ററിലെത്തിയത്.

അക്ഷരാര്‍ഥത്തില്‍ മാഞ്ചസ്റ്ററിലെ മലയാളികളുടെ മനസിലേയ്ക്ക് എക്കാലവും ഓര്‍ത്തുസൂക്ഷിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള കലാപ്രകടനങ്ങലാണ്പിന്നീടവിടെ അരങ്ങേറിയത്. ട്രാഫോര്‍ഡിലെ മങ്കമാര്‍ ഒരുക്കിയ മനോഹരമയപൂക്കളം വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മാവേലിയെ വാദ്യമേളങ്ങളുടെ അകന്പടിയോടെ വേദിയിലേക്ക് പ്രദിക്ഷണമായി ആനയിച്ചു. തുടര്‍ന്ന് വെല്‍ക്കം ഡാന്‍സ്, തിരുവാതിര, ഒപ്പന, ഓണപ്പാട്ട്, നാടന്‍പാട്ടുകള്‍, പുലികളി, വഞ്ചിപ്പാട്ട്, നാടോടി നൃത്തം, മോഹിനിയാട്ടം, കഥകളി, കൂടിയാട്ടം, കുട്ടികളുടെ സ്‌കിറ്റുകള്‍, ഗ്രൂപ് ഡാന്‍സുകള്‍, സിംഗിള്‍ ഡാന്‍സ്, നാടകം തുടങ്ങി അന്‍പതോളം പരിപാടികള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെബാക്ക്ഗ്രൗണ്ടില്‍ ഫോറം സെന്ററില്‍ കാഴ്ചവയ്ക്കപ്പെട്ടു.

റിപ്പോര്‍ട്ട്: റെന്‍സണ്‍ സക്കറിയാസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക