Sangadana

ഗ്രൂപ്പ് നേതാക്കന്മാര്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തെ നശിപ്പിക്കും (ചാരുമൂട് ജോസ്)

ചാരുമൂട് ജോസ്

Published

on

മരണക്കിടക്കയില്‍ അന്ത്യശ്വാസം വലിക്കുമ്പോഴും ഗ്രൂപ്പ് നേതാക്കന്മാര്‍ പാര്‍ട്ടിക്കുവേണ്ടി ശവപ്പെട്ടിപണിയുകയാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാരഥന്മാര്‍ കെട്ടിപ്പടുത്തിയ ഈ മഹാപ്രസ്ഥാനം ഒരു പാര്‍ട്ടിയല്ലായിരുന്നു ഇന്ത്യക്കാരുടെ മനസ്സായിരുന്നു. ദീര്‍ഘദൃഷ്ടിയുള്ള നേതാക്കന്മാര്‍ കെട്ടിപ്പൊക്കിയ ഈ വലിയ പ്രസ്ഥാനത്തെ കാലാകാലങ്ങളായി സ്വന്തം താല്‍പര്യങ്ങള്‍ക്കും സ്വന്തം ഗ്രൂപ്പുകാര്‍ക്കുവേണ്ടിയും നശിപ്പിച്ച് കാര്‍ന്നു തിന്നുപോരുകയാണ്. ഇന്നത്തെ സ്ഥിതിയില്‍ ഈ പ്രസ്ഥാനത്തെ കൊണ്ടു വന്നു എത്തിച്ചത് ഗ്രൂപ്പു മാനേജര്‍മാര്‍ രാജ്യത്തോട് പരസ്യമായി മാപ്പു പറയണം. വീതം വച്ചു കൊടുത്തു ഇപ്പോള്‍ പാര്‍ട്ടിയെ പൂര്‍ണ്ണമായും നശിപ്പിച്ചു, ശവപ്പെട്ടിയിലാക്കി അവസാന ആണികള്‍ പാരകളായി പണിയുകയാണ്. നാണമില്ലേ നിങ്ങള്‍ക്കു ഇതുവരെ ലഭിച്ചിരുന്ന ബഹുമാനങ്ങള്‍ എല്ലാം നഷ്ടപ്പെടുത്തി വെറുപ്പുകള്‍ ഏറ്റു വാങ്ങിയില്ലേ. നിര്‍ത്തണം ഈ പണി അല്ലെങ്കില്‍ നിങ്ങളെ പാര്‍ട്ടിയില്‍ നിന്നും പടിയിറക്കി പിണ്ഡം വയ്ക്കണം. അതു സമീപ ഭാവിയില്‍ പൂര്‍ത്തിയാകും. ഇന്ത്യാ മഹാരാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിയും കൂട്ടരും ചേര്‍ന്നു എല്ലാ സ്ഥാപനങ്ങളും ചാര്‍ച്ചക്കാര്‍ക്കും, മുതലാളിമാര്‍ക്കും വിറ്റു തുലയ്ക്കുന്നു. കര്‍ഷകര്‍ ഏകദേശം ഒരു വര്‍ഷമായി സമരം ചെയ്യുന്നു. കേരളത്തില്‍ ഇടതു സര്‍ക്കാര്‍ കേരളത്തിലെ സകല വനങ്ങളും വിറ്റു കാശാക്കുന്നു. പാര്‍ട്ടി വലുതാക്കുന്നു. സ്വര്‍ണ്ണം, ഡോളര്‍, തുടങ്ങിയവ കടത്തി രാജ്യത്തെ മുടിപ്പിക്കുന്നു. പാര്‍ട്ടിക്കാര്‍ക്കും അണികള്‍ക്കും എല്ലാം നേടിക്കൊടുക്കുന്നു. സ്വന്തക്കാരെ തിരികിക്കയറ്റുന്നു. ഇത്ര ഭയാനകമായ ഒരു അവസ്ഥ കേരളവും രാജ്യവും കണ്ടിട്ടില്ല. ഇതിനെതിരേ ശബ്ദിക്കാനോ, പ്രതികരിക്കാനോ ഈ ഗ്രൂപ്പു നേതാക്കന്മാര്‍ക്ക് എന്തേ സമയം കിട്ടുന്നില്ല. അതിന് എവിടെ നേരം എന്നും ഡല്‍ഹിയിലല്ലേ. നാണമില്ലേ. ഒരു talk ഇരുന്നു സമവായം ഉണ്ടാക്കാനറിയാത്ത നേതാക്കന്മാര്‍ ലജ്ജിച്ചു മരിക്കാതെ മരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ താഴെക്കിടയിലുള്ള അണികളെ പുല്ലുവില പോലും കൊടുക്കാതെ അടിമപ്പണി ചെയ്യിച്ചു സ്വന്തം ഗ്രൂപ്പു മാനേജര്‍മാരുടെ ഉപദേശം കേട്ട് വീതം വയ്ക്കുന്ന പരിപാടി ഇനിയും നടക്കില്ല. നല്ല ചുണക്കുട്ടികളായ നേതാക്കള്‍ ഇനി കാര്യം വേണ്ട പോലെ നടത്തും. അസൂയ കൊണ്ടിട്ടു കാര്യമില്ല. കുറെ പടുകിഴവന്മാരെ വച്ച് വീതം വയ്പ് ഇനി നടക്കില്ല. നടത്തില്ല. നിങ്ങളുടെ സമയം കഴിഞ്ഞു ഒഴിഞ്ഞുകൊടുക്കൂ. സ്വസ്ഥമായി ഭരിക്കാന്‍ പാര്‍ട്ടിയെ നയിക്കാന്‍ ഇപ്പോഴുള്ള നേതൃത്വത്തെ അനുവദിക്കൂ. പുതിയ തലമുറയെ എത്രനാള്‍ നിങ്ങള്‍ അവഗണിക്കും. മരണം വരെ നിങ്ങള്‍ തന്നെ ഭരിച്ചാല്‍ മതിയോ.

 ഈ പരിപാടി അവസാനിപ്പിക്കൂ. വേദികളില്‍ നിന്നു താഴെത്തട്ടിലേക്കു ഇറങ്ങിവരൂ. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കൂ...മരണക്കിടക്കിയില്‍ നിന്ന് പാര്‍ട്ടിയെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നവരെ പിന്നില്‍ നിന്നും കുത്താതെ ഒന്നിച്ചു പ്രവര്‍ത്തിക്കൂ. ഈ പാര്‍ട്ടി തിരിച്ചു വരണം.
ജയ് ഹിന്ദ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

' അംബാപ്രശസ്തി ' കൂടിയാട്ടരൂപത്തില്‍ വേദിയിലേയ്ക്ക്

ന്യൂ ജേഴ്‌സിയിൽ താങ്ക്സ് ഗിവിങ്ങ് ആഘോഷങ്ങൾ അവിസ്മരണീയമായി

ഡാളസിൽ അക്രമിയുടെ വെടിയേറ്റ് മരിച്ച സാജൻ മാത്യൂസിന്റെ സംസ്കാരം ബുധനാഴ്ച

കേരള രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭക്കു ഹ്യൂസ്റ്റനില്‍ ഉജ്ജ്വല സ്വീകരണം. മാഗ് ആര്‍ടിസ്‌ക്ലബ് ഉത്ഘാടനം ചെയ്തു

വിസ്‌കോണ്‍സില്‍ ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റി ഒരു മരണം-20 പേര്‍ക്ക് പരിക്ക്

സിഎംഎസ് കോളജ് യുഎസ് അലുംമ്‌നൈ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ഇന്ന് ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്.

ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്

കെഎച്ച്എഫ്സി ഹിന്ദു പൈതൃകമാസ ആഘോഷം 20, 27 തീയതികളിൽ

കൊറോണക്കാലം ( കഥ: സജ്ന സമീർ)

ഇന്ത്യാ പ്രസ് ക്ലബിന്റെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമന്‍, കെ.എന്‍.ആര്‍. നമ്പുതിരി ഏറ്റുവാങ്ങി. സുവര്‍ണ ലിപികളില്‍ എഴുതപ്പെടാവുന്ന സമ്മേളനം

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ത്രിദിന മീഡിയാ കോണ്‍ഫ്രന്‍സിനു മീറ്റ് ആന്‍ഡ് ഗ്രിറ്റോടെ തുടക്കം

ശരത്കാല ഇലകള്‍ കൊണ്ട് വര്‍ണ വിസ്മയവുമായി ന്യൂജേഴ്‌സിയിലെ കുട്ടികള്‍

ഹൂസ്റ്റണ്‍ സംഗീത പരിപാടി, നിയന്ത്രണം വിട്ട ജനത്തിരക്കിൽ പെട്ട് എട്ടു മരണം

വെര്‍ജീനിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കനായ യംഗ് കിൻ  വിജയിച്ചു 

പബ്ലിക്ക് അഡ്വക്കറ്റ് ആയി ജുമാനി വില്യംസ് വീണ്ടും വിജയത്തിലേക്ക്; ഡോ. ദേവി പിന്നില്‍

എറിക്ക് ആഡംസിനു വന്‍ വിജയം; ന്യു യോര്‍ക്ക് സിറ്റിക്കു രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ മേയര്‍

ന്യു ജെഴ്‌സിയില്‍ അനിഅനിശ്ചിതത്വം: ഗവര്‍ണര്‍ മര്‍ഫി പിന്നില്‍; സിറ്ററെല്ലിക്കു നേരിയ മുന്നേറ്റം

ദര്‍ശനം വായനമുറിയില്‍ അമേരിക്കന്‍ വായനോത്സവം (കെ.കെ. ജോണ്‍സണ്‍)

ഊന്നുവടി (ഗദ്യകവിത : ദീപ ബിബീഷ് നായര്‍)

ഫ്രാന്‍സിസ് മാര്‍പാപ്പ- നരേന്ദ്ര മോദി കൂടിക്കാഴ്ച ഈ മാസം 29 ന്

ഡോ. ദേവിയെ പിന്തുണയ്‌ക്കുക (നടപ്പാതയിൽ ഇന്ന്- 13: ബാബു പാറയ്ക്കൽ)

വി.എസ്. അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍

യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി

ഡാം തുറക്കല്‍ : 2018 ലെ മഹാ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വി.ഡി.സതീശന്‍

മൂന്ന് അണക്കെട്ടുകള്‍ തുറക്കുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

പമ്പ അണക്കെട്ട് ചൊവ്വാഴ്ച രാവിലെ അഞ്ചിനും ഇടമലയാര്‍ രാവിലെ ആറിനും തുറക്കും

കാനഡ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ജന്മദിന സമ്മേളനം നടത്തി

തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു

സാമൂഹ്യസേവന രംഗത്ത് സഭയെ വളര്‍ത്തുമെന്ന് നിയുക്ത കാതോലിക്കാ ബാവ

View More