Image

നേരിന്റെ ഗദ്ഗദം ( കവിത: ബിജീഷ് ഇയ്യാട്)

Published on 30 August, 2021
നേരിന്റെ  ഗദ്ഗദം ( കവിത: ബിജീഷ്  ഇയ്യാട്)
നേരിന്റെ  വീഥിയാം യാത്രയിലായ് -
നേർകാഴ്ച നേടുന്നു
മർത്യജന്മം .
 നേരില്ലാ മാനവ ചിത്തങ്ങളിൽ -
അറിയാതെ മായുന്നു നേർ രേഖയും .
സ്വച്ഛന്ദ ചിന്തതൻ ജീവിതത്തിൽ
കാണുന്നു  
ജീവിതശൂന്യപാത്രം.
ഉച്ചനീചത്വത്തിൻ മാറ്റൊലി -
കേൾക്കയായ് -
ചക്രവാളത്തിന്റെ ദിക്കിൽ നിന്നും .
ദാനധർമ്മത്തിൽ -
 ഉയർത്തെഴുന്നേൽക്കുമീ -
മാനവധർമ്മങ്ങൾ പാലിക്കുവാൻ .
    ചിരകാല മോഹങ്ങൾ ചിതലരിക്കുന്നു -
ചിതൽ പോലെ ജീവിത സീമകളിൽ .
ചലിക്കുന്ന ചിത്രത്തിൻ
ചാരത്തു നിന്നോരു
നേരിന്റെ കാണാ -
ഗദ്ഗദങ്ങൾ .
ലയിക്കുന്ന മണ്ണിലെ -
കാണാ കനവിൽ നിന്ന് -
ഉയരുന്നു നേരിന്റെ
ഗദ്ഗദങ്ങൾ .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക