Image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

ജഗത് കൃഷ്ണകുമാര്‍ Published on 28 August, 2021
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്റെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'പൊന്നോണം 2021'ന്റെ  ഭാഗമായുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ  ഓണാഘോഷം സിത്ര ഏരിയയില്‍ നടന്നു. കെ.പി.എ  സിത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍  കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ഓണപ്പുടവ നല്കി ആദരിച്ചു.  ഏരിയ പ്രെസിഡന്റ്‌റ്  അഭിലാഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഏരിയ കോ-ഓര്‍ഡിനേറ്റര്‍ ബിനു കുണ്ടറ ഉത്ഘാടനം ചെയ്തു.  കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഓണസന്ദേശവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ നിഹാസ് പള്ളിക്കല്‍, ഏരിയ ജോ. സെക്രട്ടറി ഇര്‍ഷാദ് എന്നിവര്‍ ആശംസകളും അറിയിച്ചു. മുതിര്‍ന്ന പ്രവാസികള്‍ക്ക് വിശിഷ്ടാതിഥി നൗഷാദ് അബ്ദുല്‍ ഹമീദ് ഓണക്കോടി നല്‍കി ആദരിച്ചു.  യോഗത്തിനു ഏരിയ സെക്രട്ടറി സിദ്ദിഖ് ഷാന്‍ സ്വാഗതവും,  ഏരിയ വൈ. പ്രെസിഡന്റ്‌റ് സാബിത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണസദ്യയും, ഓണക്കളികളും, അംഗങ്ങളുടെ കലാപരിപാടികളും നടന്നു. അടുത്ത ആഴ്ച  സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക