Image

കുവൈറ്റില്‍ കോഴിക്കോട് സ്വദേശി ലിഫ്റ്റില്‍ മരിച്ച നിലയില്‍

Published on 27 August, 2021
 കുവൈറ്റില്‍ കോഴിക്കോട് സ്വദേശി ലിഫ്റ്റില്‍ മരിച്ച നിലയില്‍


കുവൈറ്റ് സിറ്റി : കോഴിക്കോട് നരിക്കുനി മടവൂര്‍ സ്വദേശി ജിജിന്‍ ക്ടാച്ചിലി (43 ) നെ മരിച്ച നിലയില്‍ കണ്ടെത്തി. യുണൈറ്റഡ് എലിവേറ്റര്‍ കമ്പനി ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം റൂമില്‍ നിന്ന് പുറത്തുപോയ ജിജിനെ ലിഫ്റ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക