Gulf

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബര്‍ 15,16,17 തീയതികളില്‍

Published

on


ലണ്ടന്‍: ആഘോഷപ്പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും യുകെയിലെങ്ങും പ്രശസ്തമായ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബര്‍ 15 വെള്ളിയാഴ്ച മുതല്‍ 17 ഞായറാഴ്ച വരെ വെയില്‍സിലെ കെഫണ്‍ലീ പാര്‍ക്കില്‍ വച്ചു ജനപങ്കാളിത്തത്തോടു കൂടി നടത്തുപ്പെടുന്നു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി എന്നറിയപ്പെട്ട കടുത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ നൂറിലധികം വരുന്ന കുടുംബങ്ങളുടെ സംഗമവേദിയാകും ഈ വര്‍ഷത്തെ മുട്ടുചിറ സംഗമം.

കേരളത്തിന്റെ നിലവിലെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമത്തിന് മുട്ടുചിറ സ്വദേശിയും പാലാ രൂപതയുടെ സഹായമെത്രാനുമായ മാര്‍ ജേക്കബ് മുരിക്കന്‍, കോട്ടയം മുന്‍ എംപി ജോസ് കെ. മാണി, കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെന്പറുമായ പി.വി. സുനില്‍, മുട്ടുചിറ ഫൊറോന പള്ളിയിലെ വൈദിക ശ്രേഷ്ഠന്‍ തുടങ്ങി നിരവധി മത, സാമൂഹിക, രാഷ്ട്രീയ നേതാക്ക·ാര്‍ ആശംസകളുമായി എത്താറുണ്ട്. വെറുതെ മുട്ടുചിറ നിവാസികളായ ആളുകളുടെ ഒരു സംഗമം എന്നതിനെക്കാളുമുപരി മുട്ടുചിറയും പരിസരപ്രദേശങ്ങളുമായിട്ടുള്ള പല ജനകീയ പ്രശ്‌നങ്ങളിടപ്പെടുവാനും കൂടാതെ നിരവധി ചാരിറ്റി, കാരുണ്യ പദ്ധതികളുടെ ഭാഗമാകുവാനും പ്രസ്തുത സംഗമത്തിന് സാധിച്ചിട്ടുണ്ടെന്നുള്ള വസ്തുത ഈ സംഗമത്തിന്റെ മാറ്റു കൂട്ടുന്നു. കൂടാതെ നാട്ടില്‍ നിന്ന് യുകെയിലെത്തുന്ന എല്ലാ മാതാപിതാക്കളെയും ആദരിക്കുന്നതിനുള്ള വേദിയാകും പലപ്പോഴും സംഗമവേദിക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ഈ സംഗമത്തിന്റെ മാത്രം പ്രത്യേകതയാണ്.


സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ, വാലാച്ചിറ നടയ്ക്കല്‍ കുടുംബാംഗവുമായ റവ. വര്‍ഗീസ് നടയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടു കൂടിയാണ് എല്ലാ വര്‍ഷവും പ്രധാന സംഗമപരിപാടികള്‍ ആരംഭിക്കുന്നത്. റവ. ഫാ. വര്‍ഗീസ് നടയ്ക്കല്‍ രക്ഷാധികാരിയായി ജോണി കണിവേലിയുടെ നേതൃത്വത്തില്‍ വിന്‍സെന്റ് പോള്‍ പാണകുഴി, റോയ് പറന്പില്‍ എന്നിവര്‍ മുഖ്യ കണ്‍വീനര്‍മാരായാണ് ഈ വര്‍ഷത്തെ സംഗമപരിപാടികള്‍ നടത്തപ്പെടുന്നത്. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും അണിയിച്ചൊരുക്കി ഈ സംഗമം ഒരു നവ്യനുഭവമാക്കി മാറ്റുവാനുള്ള പരിശ്രമത്തിലാണ് വിന്‍സെന്റ് പോള്‍ പാണകുഴിയും റോയ് പറന്പിലും.

ഇനി ഏതെങ്കിലും സാഹചര്യത്തില്‍ സംഗമത്തിന് മുഴുവന്‍ സമയവും പങ്കെടുക്കുവാന്‍ സാധിക്കാതെവരുന്നവര്‍ക്ക് പ്രധാന സംഗമദിവസമായ ഒക്ടോബര്‍ 16 ശനിയാഴ്ച സംഗമത്തിന് എത്തിച്ചര്‍ന്നു ഗൃഹാതുരുത്വമുണര്‍ത്തുന്ന പഴയകാല സ്മരണകള്‍ അയവിറക്കുവാന്‍ അവസരമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണി കണിവേലില്‍ 07885612487
വിന്‍സെന്റ് പോള്‍ 07885612487
റോയ് പറന്പില്‍ 07572523333

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു.കെയിലെ 'പുതുപ്പള്ളി'യിൽ ജെ എസ് വി ബി എസ് ഒക്ടോബര് 30-നു

ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമ വിഭാഗത്തിന്റെ തലവനായി മലയാളി യുവാവ്

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോ: 15,16,17 തീയതികളില്‍

വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ 'കണിക്കൊന്ന' പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നവ്യാനുഭവമായി

നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം

സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ നവംബര്‍ 4,5,6 തീയതികളില്‍

വിയന്നയില്‍ ഉപരിപഠനത്തിനെത്തിയ ജോബിന്‍ രാജുവിന് യൂറോപ്യന്‍ യൂണിയന്റെ ഫെലോഷിപ്പ്

സമീക്ഷ യുകെ ഗ്ലോസ്റ്റര്‍ ഷെയര്‍ ബ്രാഞ്ചിന് പുതു നേതൃത്വം

ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9ന്

മലയാളിക്ക് ബ്രിട്ടീഷ് എന്പയര്‍ അവാര്‍ഡ്

ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കുമെന്ന് ബ്രിട്ടന്‍

ജര്‍മനിയില്‍ പ്രായപൂര്‍ത്തിയായ 75 ശതമാനം പേരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

മികച്ച നഗരങ്ങളുടെ പട്ടികയില്‍ ലണ്ടന്‍ ഒന്നാം സ്ഥാനത്ത്

ടാങ്കര്‍ ഓടിക്കാന്‍ ആളില്ല; ബ്രിട്ടനില്‍ പെട്രോള്‍ ക്ഷാമം

സ്വവര്‍ഗ വിവാഹത്തിന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ അനുമതി

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ഞായറാഴ്ച

രണ്ടാം വര്‍ഷ സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു

ജര്‍മനിയില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ഇനി നഷ്ടപരിഹാരമില്ല

വാറിംഗ്ടണ്‍ മലയാളി അസോസിയേഷനു പുതിയ നേതൃത്വം

ലീഡ്‌സ് മലയാളി അസോസിയേഷന്റെ കലാവിരുന്ന് ഒക്ടോബര്‍ 9 ന്

മെയ്ഡ്‌സ്റ്റോണില്‍ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 16ന്

സ്വിറ്റ്സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി

അയര്‍ലന്‍ഡ് മാതൃവേദിക്ക് നാഷണല്‍ അഡ്‌ഹോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി

ഇന്ത്യക്കാരുടെ റിയല്‍ എസ്റ്റേറ്റ് ആസ്തി, ബാങ്ക് അക്കൗണ്ട് വിവരം ഈ മാസം സ്വിറ്റ്‌സര്‍ലന്‍ഡ് കൈമാറും

കുടിയേറ്റക്കാരില്‍ കണ്ണുംനട്ട് ജര്‍മനി; പ്രതിവര്‍ഷം വേണ്ടത് നാലു ലക്ഷത്തോളം തൊഴിലാളികളെ

എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടനം ഒക്ടോബര്‍ രണ്ടിന്

യുക്മ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26 ന്

ബോള്‍ട്ടണ്‍ സെന്റ് ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ കന്യാമറിയത്തിന്റെ ജനന തിരുനാള്‍

അയര്‍ക്കുന്നം-മറ്റക്കര സംഗമം പ്രൗഢോജ്ജ്വലം

View More