Image

പ്രിയ സഖേ.....(കവിത: ഇബ്നു അഷ്‌റഫ്‌)

Published on 27 August, 2021
പ്രിയ സഖേ.....(കവിത: ഇബ്നു അഷ്‌റഫ്‌)
പൊടിപിടിച്ചു കിടക്കുന്നയാ
ഡയറി ഞാനൊരുവട്ടം കൂടി
തുറന്നു നോക്കി....
എത്ര മനോഹരമായാണെന്നോ
നമ്മുടെ പ്രണയ നിമിഷങ്ങളെ-
യതിൽ കോറിയിട്ടിരിക്കുന്നത്....

വരാന്തകളുടെ മൂലകളിൽ
വെച്ച് പ്രണയം കൈമാറിയതും,
കണ്ണുകൾ കൊണ്ട് സംസാരിച്ചതു-
മെല്ലാം ഇന്നെന്റെ ഓർമ്മകളിലൂടെ
കടന്നു പോയി..... കലോത്സവം
അരങ്ങ് തകർക്കുമ്പോൾ
ആരുമില്ലാത്തയാ ക്ലാസ്സ്‌മുറിയി-
ലിരുന്ന് മനോഹര നിമിഷങ്ങൾ
നെയ്തുകൂട്ടിയതും ഓർത്തുപോയി...

ഒടുക്കം ഒരു കാരണവുമില്ലാതെ
വേർപിരിയേണ്ടി വന്നപ്പോൾ
എന്നെ തന്നെ എനിക്ക് നഷ്ടമായ
പോലെയായിരുന്നു..
അതല്ലേലും അങ്ങനെ ആണല്ലോ
പ്രതീക്ഷകൾക്ക് വിപരീതമായി
വല്ലതും സംഭവിച്ചാൽ നാം വല്ലാണ്ട്
തകർന്നു പോകും.....

നീയെന്നും എന്റേത്
മാത്രമായിരിക്കുമെന്ന അഹങ്കാരമുണ്ടായിരുന്നെനിക്ക്..
ഒരൊറ്റ നിമിഷം കൊണ്ടാണതെല്ലാം
ചീറ്റുകൊട്ടാരം കണക്കെ തകർന്നിടിഞ്ഞത്....
ഇന്നും ഞാൻ കിനാക്കാണുന്നത്
നിന്നെയാണ്.... നീ എന്റേതാകുന്നയാ
നിമിഷത്തെയാണ് പ്രിയ സഖേ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക