Image

ജര്‍മനിയില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഓണാഘോഷം ഓഗസ്റ്റ് 20 ന്

Published on 21 August, 2021
 ജര്‍മനിയില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഓണാഘോഷം ഓഗസ്റ്റ് 20 ന്


ബെര്‍ലിന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ജര്‍മ്മനി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം ഓഗസ്റ്റ് 20ന് (വെള്ളി) ജര്‍മന്‍ സമയം വൈകിട്ട് 7 ന് (ഇന്ത്യന്‍ സമയം വൈകിട്ട് 10:30) ഓണ്‍ലൈനില്‍ നടക്കും.

ഇടവക വികാരിമാരായ ഫാ. രോഹിത് സ്‌കറിയ ജോര്‍ജി, ഫാ. ആഷു അലക്‌സാണ്ടര്‍, ഫാ. ജിബിന്‍ തോമസ് ഏബ്രഹാം എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും. ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഓണപ്പാട്ടുകള്‍, സ്‌കിറ്റുകള്‍ തുടങ്ങിയ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.



വിവരങ്ങള്‍ക്ക് +4917661997521, www.iocgermany.church

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക