Image

കോവിഡ് വാരിയേഴ്‌സിനെ ആദരിച്ച് കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മയുടെ സ്വാതന്ത്രദിനം

Published on 16 August, 2021
 കോവിഡ് വാരിയേഴ്‌സിനെ ആദരിച്ച് കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മയുടെ സ്വാതന്ത്രദിനം

കൊയിലാണ്ടി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റി എഫ്എല്‍ടിസിയിലെ ജീവനക്കാര്‍, കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ എന്നിവര്‍ക്ക് ആദരസൂചകമായി ഉച്ചഭക്ഷണം നല്‍കി കൊണ്ടാണ് കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.

താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് വേണ്ടി ഡോ. രമ്യയും പോലീസുകാര്‍ക്ക് വേണ്ടി എസ്‌ഐ സുലൈമാന്‍ സാറും കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ ചെയര്‍മാന്‍ ഷാഹുല്‍ ബേപ്പൂരില്‍ നിന്ന് ഭക്ഷണകിറ്റ് ഏറ്റുവാങ്ങി, എഫ്എല്‍ടി ജീവനക്കാര്‍ക്ക് വേണ്ടി ജിഷാന്തും (കുട്ടന്‍) ഭക്ഷണം ഏറ്റുവാങ്ങി. ഈ മഹാമാരിയുടെ കാലത്ത് ജനസേവനത്തിനായി ഇറങ്ങിതിരിച്ച ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരെ കൂട്ടായ്മ അഭിവാദ്യം ചെയ്തു. മുന്‍ പ്രസിഡന്റ് ഇല്യാസ് ബഹസന്‍, ജഗത് ജ്യോതി, നജീബ് മണമല്‍, സുബൈര്‍ മാണിക്കോത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക