Image

കൊച്ചി ലണ്ടന്‍ വിമാനസര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസമാക്കി

Published on 16 August, 2021
 കൊച്ചി ലണ്ടന്‍ വിമാനസര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസമാക്കി


ലണ്ടന്‍: എയര്‍ ഇന്ത്യ ലണ്ടന്‍ -കൊച്ചി വിമാന സര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസം നടത്തും. ഈമാസം 18ന് ബുധനാഴ്ചകളില്‍ പ്രതിവാരം ആരംഭിക്കുന്ന ലണ്ടന്‍ കൊച്ചി വിമാനം 22 മുതല്‍ ആഴ്ചയില്‍ മൂന്നു സര്‍വീസായി മാറ്റും. യൂറോപ്പുമായുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.

കൊച്ചിയില്‍ നിന്നുള്ള ഡയറക്ട് ലണ്ടന്‍ സര്‍വീസ് പുലര്‍ച്ചെ 3.45ന് കൊച്ചിയിലും ഉച്ചയ്ക്ക് 13.20ന് ഹീത്രുവിലെത്തും. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇന്ത്യ ബ്രിട്ടന്റെ ആംബര്‍ ലിസ്റ്റിലാണ്.


എയര്‍ ഇന്ത്യയ്ക്കു പുറമേ, എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തര്‍ എയര്‍വേസ്, ഗള്‍ഫ് എയര്‍ തുടങ്ങിയ വിമാനക്കന്പനികളും ബ്രിട്ടനിലേക്ക് തിങ്കളാഴ്ച മുതല്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ദുരിത കാലത്ത് ഏവിയേഷന്‍ മേഖലയെയും ടൂറിസം മേഖലയെയും പുഷ്ടിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് തീരുമാനമെന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എംഡി എസ്. സുഹാസ് പറഞ്ഞു. നിലവില്‍ ആഴ്ചയില്‍ ഒരു സര്‍വീസ് മാത്രമാണുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക