Image

സെഹിയോന്‍ യുകെ ഒരുക്കുന്ന അവധിക്കാല ഓണ്‍ലൈന്‍ ധ്യാനങ്ങള്‍ ഓഗസ്റ്റ് 23 മുതല്‍

Published on 12 August, 2021
സെഹിയോന്‍ യുകെ ഒരുക്കുന്ന അവധിക്കാല ഓണ്‍ലൈന്‍ ധ്യാനങ്ങള്‍ ഓഗസ്റ്റ് 23 മുതല്‍


ലണ്ടന്‍: ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാര്‍ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ യുകെ മിന്‌സ്ട്രിയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം , ജീവിത വഴികളില്‍ അടിപതറാതെ മുന്നേറുവാന്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ട് കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സ്‌കൂള്‍ അവധിക്കാലത്ത് ഓഗസ്റ്റ് 23 മുതല്‍ 26 വരെ (തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ) ഓണ്‍ലൈനില്‍ സൂം പ്ലാറ്റ്‌ഫോമില്‍ രണ്ട് ധ്യാനങ്ങള്‍ നടത്തപ്പെടും.

www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.
സെഹിയോന്‍ യുകെയുടെ കിഡ്‌സ് ഫോര്‍ കിംഗ്ഡം, ടീന്‍സ് ഫോര്‍ കിംഗ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് 9 വയസു മുതല്‍ 12 വരെയുള്ള പ്രീ ടീന്‍സ് കുട്ടികളുടെ ധ്യാനം. വൈകിട്ട് 4 മുതല്‍ രാത്രി 7 വരെയാണ് 13 വയസുമുതലുള്ള ടീനേജുകാര്‍ക്ക് ധ്യാനം നടക്കുക.

കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോന്‍ യുകെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
തോമസ് 07877508926

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക