Image

കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് വിമാനസര്‍വീസ് ഓഗസ്റ്റ് 18 മുതല്‍

Published on 11 August, 2021
 കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് വിമാനസര്‍വീസ് ഓഗസ്റ്റ് 18 മുതല്‍


കൊച്ചി: കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യയും സിയാലും സംയുക്തമായി തീരുമാനിച്ചു. കൊച്ചി ലണ്ടന്‍ ഡയറക്ട് വിമാന സര്‍വീസ് ഓഗസ്റ്റ് 18 മുതല്‍ ആരംഭിയ്ക്കും. എല്ലാ ബുധനാഴ്ചയും ആയിരിയ്ക്കും സര്‍വീസ് ഉണ്ടാവുന്നത്. ആയിരക്കണക്കിന് യുകെ മലയാളികള്‍ക്ക് ഇത് ഏറെ അനുഗ്രഹമാവും. പ്രത്യേകിച്ച് പാന്‍ഡമിക്കില്‍ യാത്രതടസങ്ങള്‍ ഏറെ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കൊച്ചി ലണ്ടന്‍ ഡയറക്ട് വിമാനസര്‍വീസ് വലിയ ആശ്വാസം തന്നെയാവും. കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ഒരുക്കി സിയാല്‍ യുകെ മലയാളികള്‍ക്ക് ഓണസമ്മാനം നല്‍കുകയാണ്.

കൊച്ചി ഹീത്രൂ യാത്രാസമയം 10 മണിക്കൂറാണ്. കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ഒരുക്കി സിയാല്‍ യുകെ മലയാളികള്‍ക്ക് ഓണസമ്മാനം നല്‍കുകയാണ്. എയര്‍ ഇന്ത്യയുടെ പ്രതിവാര സര്‍വീസ് ആരംഭിക്കുന്നത് ഓഗസ്റ്റ് 18 ബുധനാഴ്ചയാണ്. യൂറോപ്പിലേയ്ക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിയാല്‍ പാര്‍ക്കിംഗ്, ലാന്‍ഡിനംഗ് ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ടന്ന് സിയാല്‍ പത്രക്കറിറിപ്പിലൂടെ വ്യക്തമാക്കി.

ഇന്ത്യയെ റെഡ് പട്ടികയില്‍ നിന്ന് ഓഗസ്റ്റ് 8 മുതല്‍ ആന്പര്‍ പട്ടികയിലേയ്ക്ക് ബ്രിട്ടന്‍ മാറ്റിയതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്ര സുഗമമാകുന്നത്.

ആന്പര്‍ വിഭാഗത്തിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യുകെ ഗവണ്‍മെന്റ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറപ്പെടുന്നതിന് മൂന്ന് ദിവസം എത്തിച്ചേരുന്ന ദിനവും കോവിഡ് പരിശോധിക്കണം. യുകെയിലെത്തി എട്ടാംദിനവും പരിശോധന നടത്തണം.

കേരളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് സര്‍വീസുള്ള ഏക വിമാനത്താവളമാണ് കൊച്ചി. ഡ്രീംലൈനര്‍ ശ്രേണിയിലുള്ള വിമാനമാണ് എയര്‍ എന്ത്യ ലണ്ടന്‍ കൊച്ചി ലണ്ടന്‍ സര്‍വീസിന് ഉപയോഗിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 03.45ന് കൊച്ചിയിലെത്തുന്ന വിമാനം 05.50ന് ഹീത്രൂവിലേയ്ക്ക് മടങ്ങും. യുകെ സമയം 11.30ന് ഹീത്രൂവിലെത്തുന്ന വിമാനം ഉച്ചയ്ക്ക് 1.15ന് നാട്ടിലേക്ക് തിരിക്കും. കൊച്ചി വിമാനത്തിന്റെ മടക്കയാത്ര മുംബൈ വഴിയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.


നിലവില്‍ സര്‍വീസുള്ള ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങള്‍ക്കു പുറമേ കൊച്ചി, അമൃത്സര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കു കൂടി ഈമാസം 16 മുതല്‍ നേരിട്ടു സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്‍ഡ്യ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു വരെയുള്ള ഷെഡ്യൂളുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

പോയവര്‍ഷം ഓഗസ്റ്റ് 29നാണ് വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി കൊച്ചി ലണ്ടന്‍ എയര്‍ ഇന്ത്യ ഡയറക്ട് വിമാന സര്‍വീസ് ആരംഭിച്ചത്. ആഴ്ചയില്‍ ഒന്നായി തുടങ്ങിയ സര്‍വീസ് പിന്നീട് രണ്ടും ഒടുവില്‍ ആഴ്ചയില്‍ മൂന്നും വരെയാക്കിയിരുന്നു. സര്‍വീസ് ലാഭകരമായി മാറിയെന്നു മാത്രമല്ല ദിവസംതോറും യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായി.എന്നാല്‍ ഇരുരാജ്യങ്ങളിലെയും കോവിഡ് വ്യാപനം വര്‍ദ്ധിച്ചത് മൂലം സര്‍വീസിന് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു.

പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് യൂറോപ്പിലേയ്ക്ക് നേരിട്ടുള്ള സര്‍വീസ്. പാര്‍ക്കിങ്, ലാന്‍ഡിങ് ഫീസ് ഒഴിവാക്കിയതോടെ കൂടുതല്‍ വിമാനക്കന്പനികള്‍ ഇത്തരം സര്‍വീസുകള്‍ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് അറിയിച്ചു. ചെയര്‍മാനും ഡയറക്ടര്‍ബോര്‍ഡും ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരുവര്‍ഷത്തിനുള്ളില്‍ കൂടുതല്‍ രാജ്യാന്തര എയര്‍ലൈനുകള്‍ സിയാലില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും സുഹാസ് ഐ.എ.എസ് പറഞ്ഞു. കൊച്ചി ലണ്ടന്‍ സര്‍വീസ് തുടങ്ങുന്നതോടെ യൂറോപ്പിലെ ഇതര രാജ്യങ്ങളിലെ മലയാളികള്‍ക്കും ഈ സര്‍വീസ് ഉപകാരമാവും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക