Image

അയോധ്യ രാമക്ഷേത്രം 2023 ഓടെ ഭക്തര്‍ക്കായി തുറന്നുനല്‍കും

Published on 04 August, 2021
അയോധ്യ രാമക്ഷേത്രം 2023 ഓടെ ഭക്തര്‍ക്കായി തുറന്നുനല്‍കും


ന്യൂഡല്‍ഹി: 2023 ഡിസംബറോടെ അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നുനല്‍കുമെന്ന് റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം 2023 ആകുമ്പോഴേക്കും അവസാനിക്കും. നാളെ (2021 ഓഗസ്റ്റ് അഞ്ച്) ക്ഷേത്രനിര്‍മാണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമി പൂജ നടത്തിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവും 

അയോധ്യ ക്ഷേത്ര നിര്‍മാണം 2025 ആകുന്നതോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിര്‍മാണ ചെലവായി കണക്കുകൂട്ടുന്നത്. 3000 കോടിയിലധികം രൂപ ഇതിനകം ക്ഷേത്ര ട്രസ്റ്റിന് സംഭവാന ലഭിച്ചിട്ടുണ്ട്.

താഴത്തെ നിലയിലെ അഞ്ചുമണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിര്‍മാണം 2023 അവസാനത്തോടെ പൂര്‍ത്തിയാകും. ഒന്നാംനിലയുടെ ശിലാസ്ഥാപനവും പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും. ക്ഷേത്രനിര്‍മാണം ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുന്നതായും ക്ഷേത്രവുമായി ബ
ന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ക്ഷേത്ര നിര്‍മാണത്തിനായി രാജസ്ഥാന്‍ കല്ലുകളും മാര്‍ബിളുമാണ് ഉപയോഗിക്കുന്നത്. നാലുലക്ഷം ക്യൂബിക് അടി കല്ല് ഇതിനായി ഉപയോഗിക്കും. ക്ഷേത്രത്തിന്റെ നീളം 360 അടിയും വീതി 235 അടിയുമാണ്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ടായിരിക്കും. ക്ഷേത്രത്തിന് മൂന്നുനിലകള്‍ ഉണ്ടായിരിക്കും. ഒന്നാം നിലയിലായിരിക്കും രാം ദര്‍ബാര്‍.

രാമ നവമി ദിവസം ഉച്ചയ്ക്ക് സൂര്യരശ്മികള്‍ ജനലിലൂടെ രാം ലല്ലയുടെ വിഗ്രഹത്തില്‍ പതിക്കുന്ന രീതിയിലാണ് ക്ഷേത്ര നിര്‍മാണം. ആധുനിക ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയം, സന്യാസിമാര്‍ക്കുള്ള ഇടം,  ഓഡിറ്റോറിയം, ഭരണനിര്‍വഹണ കാര്യാലയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക