എങ്ങും കൂട്ടി മുട്ടാത്ത, അലസനും അപക്വനുമായ ഒരു കഥാപാത്രത്തില്‍ നിന്നും വില്ലനിലേക്ക് ഒരു പരിണാമമുള്ള കഥാപാത്രത്തെ ഫഹദ് ഫാസില്‍ അവിസ്മരണീയമാക്കിയ ചലച്ചിത്രം ' ജോജി 'യുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍.
ഷേക്‌സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ദിലീഷ് പോത്തന്‍ അണിയിച്ചൊരുക്കിയ ജോജിയില്‍ സംവിധായകനൊപ്പം തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനും, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലിനൊപ്പം ബാബുരാജ്, പി എന്‍ സണ്ണി, ബേസില്‍ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു .
മലയാളചലച്ചിത്രം ' ജോജി ' ഓഗസ്റ്റ് 8 , ഞായറാഴ്ച രാത്രി 8.30 ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു