news-updates

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഇന്ത്യന്‍ ഭരണഘടനയില്‍ ക്രൈസ്തവര്‍ക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്: ഷെവ. വി.സി.സെബാസ്റ്റ്യന്‍

Published

on



കൊച്ചി:  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ വിതരണത്തില്‍ വിവേചനം പാടില്ലെന്നും ജനസംഖ്യാനുപാതികമായി നടപ്പിലാക്കണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ ക്രൈസ്തവ സമുദായത്തിന് യാതൊരു ആശങ്കയുമില്ലെന്നും ഇന്ത്യന്‍ ഭരണഘടനയിലെ തുല്യനീതിയിലും ന്യൂനപക്ഷ അവകാശങ്ങളിലും നീതിനിര്‍വ്വഹണസംവിധാനങ്ങളിലും ക്രൈസ്തവര്‍ക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന നീതിനിഷേധങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അട്ടിമറിച്ചാല്‍ തുടര്‍ന്നും ചോദ്യംചെയ്യും. ഭരണഘടന തിരുത്തപ്പെട്ടാല്‍ മാത്രമേ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ വിവേചനത്തിനെതിരെയുള്ള ഹൈക്കോടതി വിധി അസ്ഥിരമാകുകയുള്ളൂ. ചില കേന്ദ്രങ്ങളെ തൃപ്തിപ്പെടുത്തുവാനും രാഷ്ട്രീയ നേട്ടത്തിനുംവേണ്ടിയുള്ള സ്വാഭാവിക രാഷ്ട്രീയ തന്ത്രത്തിനപ്പുറം സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീം കോടതി അപ്പീലിന് പ്രസക്തിയില്ല. 

സുപ്രീം കോടതിയില്‍ കേസ് എത്തുന്നതോടുകൂടി ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി നടത്തുവാന്‍ കേന്ദ്രസര്‍ക്കാരിന് അവസരം ലഭിക്കുമെന്നുറപ്പാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു  വര്‍ഷംതോറും നല്‍കുന്ന ഫണ്ടിന്റെ വിനിയോഗവും അന്വേഷണവിധേയമാക്കും.

കോടതിവിധിയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 16ന് ഇറക്കിയ ഉത്തരവില്‍ 20.05.2021 ലെ ഹൈക്കോടതി വിധിന്യായം നടപ്പിലാക്കിയിരിക്കുന്നുവെന്നും നിലവില്‍ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന തുകയിലോ എണ്ണത്തിലോ കുറവ് ലഭിക്കരുത് എന്നും വ്യവസ്ഥ ചെയ്യുന്നു. മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്, സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് എന്നീ 2 സ്‌കോളര്‍ഷിപ്പില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അനുപാത തിരുത്തലുകള്‍ക്ക് തയ്യാറായിട്ടുള്ളത്. 2 സ്‌കോളര്‍ഷിപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ല സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളും പ്രാതിനിധ്യങ്ങളും.

കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സംസ്ഥാനത്ത് നടത്തുന്ന വിവിധങ്ങളായ പദ്ധതികളിലേയും വിവിധ ന്യൂനപക്ഷ സമിതികളിലെ പ്രാതിനിധ്യത്തിലേയും വിവേചനം വരുംനാളുകളില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. സച്ചാര്‍, പാലൊളി കമ്മറ്റി റിപ്പോര്‍ട്ടുകളിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ മറന്നതാണ് ഇന്ന് ഈ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നത്.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെയും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെയും ഫണ്ട് വിനിയോഗങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും അതിന്റെ ഗുണഭോക്താക്കളെക്കുറിച്ചും ധവളപത്രമിറക്കണമെന്ന ലെയ്റ്റി കൗണ്‍സിലിന്റെ നിവേദനത്തില്‍ സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്താതെ നടപടിയുണ്ടാകണം.

ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ തത്വങ്ങളെ മുറുകെപ്പിടിച്ചുള്ള തുടര്‍ നിയമപോരാട്ടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ അവസരമൊരുക്കുമെന്നും ജാതിസംവരണം കേരളത്തില്‍ മാത്രം മതസംവരണമായി മാറിയിരിക്കുന്നതും വരുംദിവസങ്ങളില്‍ ചോദ്യംചെയ്യപ്പെടുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.  
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി

സെമി കേഡറാവാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്

കേരളത്തിന്റെ ചില മേഖലകളില്‍ താലിബാനൈസേഷന്‍ നടക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ടി.പി. വധം : ഗുരുതര ആരോപണവുമായി കെ.കെ.രമ

അമരീന്ദറിനെ അപമാനിച്ചിറക്കിവിട്ടെന്ന് പരാതി ; വിമതനീക്കം ശക്തം

തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്‌സ്

ജനുവരിയോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലക്ഷ്യം വച്ച് കേരളം

കനയ്യ കുമാര്‍ പാര്‍ട്ടി വിടില്ലെന്ന് സിപിഐ

വീണ്ടും ഐപിഎല്‍ ആവേശം ; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ ലീഗിന്റെ പ്രതികാര നടപടി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ

ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞ് ഹാജരായില്ല

കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരില്‍ ഒരു കന്യാസ്ത്രീയും

കൊല്ലപ്പെട്ടത് സന്നദ്ധപ്രവര്‍ത്തകനും കുടുംബവും ; തെറ്റ് സമ്മതിച്ച് അമേരിക്ക

വി.എന്‍. വാസവനെ വിമര്‍ശിച്ച് സുന്നി മുഖപത്രത്തില്‍ ലേഖനം

സിപിഎം കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് മൂടിവച്ചു ; ദീപികയില്‍ വീണ്ടും ലേഖനം

പ്ലസ് വണ്‍ ടൈംടേബിള്‍ ഉടന്‍ ; സ്‌കൂളുകളും ഉടന്‍ തുറന്നേക്കും

കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡി അന്വേഷണം

അമേരിക്കയില്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ; അതൃപ്തി അറിയിച്ച് വിദഗ്ദ സമിതി

ഒറ്റക്കെട്ടായി എതിര്‍ത്തു; പെട്രോളും ഡീസലും ജി.എസ്.ടിയിലില്ല; ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകള്‍ ജി.എസ്.ടിയില്‍

സമൂഹ മാധ്യമങ്ങളില്‍ മത സ്പര്‍ധ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്

പാലാ ബിഷപ്പിന്റെ പരാമര്‍ശം ഗൗരവമുള്ളതാണെന്നു തോന്നുന്നില്ല- ബിജെപി നേതാവ് സി.കെ പത്മനാഭന്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കോവിഡ് 19: ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് ഐ.സി.എം.ആര്‍

കൊഴിഞ്ഞു പോക്ക് തുടരുമ്പോള്‍ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കോണ്‍ഗ്രസ്

പെട്രോളും ഡീസലും ഉടന്‍ ജിഎസ്ടി പരിധിയില്‍ വരില്ല

എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

കാനത്തിന് തന്നോടുള്ള വിരോധത്തിന്റെ കാര്യമറിയില്ലെന്ന് ജോസ് കെ.മാണി

View More