Image

2021ല്‍ ബിരുദം പൂര്‍ത്തിയാക്കിയവരെ ​​ജോലിക്ക്​ വേണ്ടെന്ന് പത്രപരസ്യം; എച്ച്‌ഡിഎഫ്‌സി ബാങ്ക് വിവാദത്തില്‍

Published on 04 August, 2021
2021ല്‍ ബിരുദം പൂര്‍ത്തിയാക്കിയവരെ ​​ജോലിക്ക്​ വേണ്ടെന്ന് പത്രപരസ്യം; എച്ച്‌ഡിഎഫ്‌സി ബാങ്ക്  വിവാദത്തില്‍
മധുര​: ​2021ല്‍ ബിരുദം പൂര്‍ത്തിയാക്കിയവരെ ​​ജോലിക്ക്​ വേണ്ടെന്ന് പത്രപരസ്യം നല്‍കി ​ എച്ച്‌​.ഡി.എഫ്​.സി ബാങ്ക്​. കോവിഡിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍​ ഓണ്‍ലൈനില്‍ പഠിച്ച്‌​ ബിരുദമെടുത്തവരെ ജോലിക്ക്​ വേണ്ടെന്നാണ്​​ എച്ച്‌​.ഡി.എഫ്​.സി ബാങ്ക് നല്‍കിയ പരസ്യം പറയുന്നത്​​.

2021 ല്‍ പഠിച്ചിറങ്ങിയവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് അച്ചടിച്ചുകൊണ്ട് പുറത്തിറങ്ങിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. തമിഴ്നാട്ടിലെ മധുരൈയിലെ എച്ച്‌ഡിഎഫ്സി ബാങ്കിന്റേതായാണ് പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്.

ബിരുദധാരികളെ ക്ഷണിച്ചുകൊണ്ടുള്ള 'വാക്ക് ഇന്‍ ഇന്റര്‍വ്യൂ'വിലാണ് 2021 ല്‍ പുറത്തിറങ്ങിയവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പരസ്യം വിവാദമായതോടെ, വിശദീകരണവുമായെത്തിയിരിക്കുകയാണ് ബാങ്ക്. ടൈപ്പ് ചെയ്തതില്‍ പിശക് പറ്റിയതാണെന്നും തിരുത്തിയെന്നുമാണ് ബാങ്കിന്റെ സീനിയര്‍ മാനേജര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.

2021 ല്‍ പഠിച്ചിറങ്ങിയവര്‍ അപേക്ഷിക്കേണ്ടതില്ല എന്നത് മാറ്റി, 2021 ല്‍ പഠിച്ചിറങ്ങിയവര്‍ക്കും അപേക്ഷിക്കാം എന്ന് തിരുത്തി പരസ്യം ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ചൊവ്വാഴ്ച നടന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ 200 ഓളം പേര്‍ പങ്കെടുത്തുവെന്നും അതില്‍ 20201 ല്‍ പഠിച്ചിറങ്ങിയവരും ഉണ്ടായിരുന്നുവെന്നും ഓഫീസര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക