Image

കര്‍ണാടകയുടെ പുതിയ മന്ത്രി സഭയില്‍ 29 മന്ത്രിമാര്‍; ഉപമുഖ്യമന്ത്രിയില്ല

Published on 04 August, 2021
കര്‍ണാടകയുടെ പുതിയ മന്ത്രി സഭയില്‍ 29 മന്ത്രിമാര്‍; ഉപമുഖ്യമന്ത്രിയില്ല
ബംഗളൂരു: യെദ്യൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്രയെ ഉള്‍പ്പെടുത്താതെ കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം. ബസവരാജ് ബൊമ്മയ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരില്ല.  29 മന്ത്രിമാരെ ഉള്‍പ്പെടുത്തി പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.  

പുതിയ മന്ത്രിസഭയില്‍, ഒ.ബി.സി. വിഭാഗത്തില്‍നിന്നും വൊക്കലിഗ സമുദായത്തില്‍നിന്നും ഏഴു മന്ത്രിമാര്‍ വീതമുണ്ട്. ലിംഗായത്ത് സമുദായത്തില്‍നിന്ന് എട്ടുപേരും പട്ടികയില്‍ സ്ഥാനം നേടി .എസ്.സി. വിഭാഗത്തില്‍നിന്ന് മൂന്നും എസ്.ടി. വിഭാഗത്തില്‍നിന്ന് ഒരാളുമുണ്ട്. മന്ത്രിസഭയില്‍ ഒരു വനിതാ അംഗം മാത്രമാണുള്ളത്. എന്നാല്‍ ബ്രാഹ്മണ സമുദായത്തില്‍നിന്നുള്ള രണ്ടുപേരും മന്ത്രിസഭയിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക