Image

തി​ഹാ​ര്‍ ജ​യ​ലി​ല്‍ കൊ​ടും​കു​റ്റ​വാ​ളി അ​ങ്കി​ത് ഗു​ജ്ജാ​റി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി; തല്ലിക്കൊന്നതാണെന്ന് പിതാവ്

Published on 04 August, 2021
തി​ഹാ​ര്‍ ജ​യ​ലി​ല്‍ കൊ​ടും​കു​റ്റ​വാ​ളി അ​ങ്കി​ത് ഗു​ജ്ജാ​റി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി; തല്ലിക്കൊന്നതാണെന്ന് പിതാവ്
ന്യൂ​ഡ​ല്‍​ഹി: കൊ​ടും​കു​റ്റ​വാ​ളി അ​ങ്കി​ത് ഗു​ജ്ജാ​റി​നെ തി​ഹാ​റി​ലെ ജ​യി​ലി​ലെ മൂ​ന്നാം നമ്ബ​ര്‍ സെ​ല്ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​. എ​ട്ട് കൊ​ല​ക്കേ​സി​ല്‍ പ്ര​തി​യാ​യ ഇ​യാ​ളെ ഡ​ല്‍​ഹി പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ കൊ​ടും​കു​റ്റ​വാ​ളി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍​പ്പെ​ട്ട ഗു​ജ്ജാ​റി​ന്‍റെ ത​ല​യ്ക്കു 1.25 ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്നു.

ജയിലില്‍ നാലു പേര്‍ ചേര്‍ന്ന് അങ്കിതിനെ തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് വിവരം. ജയില്‍ അധികൃതര്‍ 10000 രൂപ ആവശ്യപ്പെട്ടിരുന്നു എന്നും അത് നല്‍കാത്തതിന്റെ വിരോധത്തിലാണ് കൊന്നതെന്നും അങ്കിതിന്റെ പിതാവ് ആരോപിച്ചു.

ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. യു പി പോലീസ് ഗുജ്ജാറിന്റെ തലയ്ക്കു 1.25 ലക്ഷം രൂപ വിലയിട്ടിരുന്നു. രോഹിത് ചൗധരി എന്ന മറ്റൊരു ഗുണ്ടാത്തലവനൊപ്പം ചേര്‍ന്ന് അങ്കിത്, ചൗധരി ഗുജ്ജാര്‍ സംഘം ഉണ്ടാക്കിയിരുന്നു. സൗത്ത് ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക