Image

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം

ജോബിന്‍സ് Published on 04 August, 2021
സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം
സംസ്ഥാനത്ത് ഏറെ വിമര്‍ശനമുയര്‍ന്ന ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ ചട്ടങ്ങള്‍ മാറി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് പകരം ആയിരത്തില്‍ എത്രപേര്‍ക്ക് രോഗം എന്നതടിസ്ഥാനമാക്കിയായിരിക്കും ഇനി ഇളവുകളും നിയന്ത്രണങ്ങളും. അതും ഒരാഴ്ചത്തെ കണക്കായിരിക്കും എടുക്കുക. ആയിരത്തില്‍ പത്ത്  രോഗികളില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പിലാക്കും. 

മറ്റു സ്ഥലങ്ങളില്‍ ഞായറാഴ്ച മാത്രമാകും ലോക്ഡൗണ്‍. കടകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. കടകള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 9 വരെ പ്രവര്‍ത്തിക്കാം. വിവാഹ മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ വീതം പങ്കെടുക്കാം വിസ്തീര്‍ണ്ണമുള്ള ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രാര്‍ത്ഥനകള്‍ക്ക് ഒത്തുചേരാം. 

സ്വാതന്ത്യദിനവും ഓണത്തോടനുബന്ധിച്ചുള്ള അവിട്ടം ദിനവും ഞായറാഴ്ചയാണ് ഈ ദിവസങ്ങളില്‍ ലോക്ഡൗണ്‍ ഒഴിവാക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യങ്ങള്‍ നിയമസഭയില്‍ അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക