Image

ഇടിച്ച വാഹനം നിര്‍ത്താതെ പോയാല്‍ കൈത്താങ്ങേകാന്‍ കേന്ദ്രം

ജോബിന്‍സ് Published on 04 August, 2021
ഇടിച്ച വാഹനം നിര്‍ത്താതെ പോയാല്‍ കൈത്താങ്ങേകാന്‍ കേന്ദ്രം
നിരത്തുകളില്‍ ഉണ്ടാകുന്ന അപകടങ്ങളിലെ പ്രധാന പ്രശ്‌നമാണ് ഇടിച്ച വാഹനം നിര്‍ത്താതെ പോവുക എന്നത്. ഇടിക്കുന്ന വാഹനങ്ങള്‍ അശ്രദ്ധ കൊണ്ടായാലും അബദ്ധത്തിലായാലും നിര്‍ത്താതെ പോയാല്‍ അപകടത്തില്‍ പെട്ടയാള്‍ മരിക്കാനുള്ള സാധ്യതയും കൂടുതലാണ്. കാരണം ആശുപത്രികളില്‍ എത്തിക്കാന്‍ വൈകും. ഇങ്ങനെ മരിച്ചാല്‍ 25000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇടിച്ചയാളെ കണ്ടെത്തിയാല്‍
നഷ്ടപരിഹാര തുക കൂടും.

എന്നാല്‍ ഇനി ഇടിച്ച വാഹനം കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും മാന്യമായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നത് അവസാന ഘട്ടത്തിലാണ് ഇതിനുശേഷം വിജ്ഞാപനമായി പുറത്തിക്കാനാണ് സാധ്യത.

ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയും അപകടത്തില്‍ പെട്ടയാള്‍ക്ക് ജീവന്‍ നഷ്ടപെടുകയും ചെയ്താല്‍ നഷ്ടപരിഹാരം രണ്ടുലക്ഷം രൂപയാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. ഗുരുതരമായി പരിക്കു പറ്റിയാല്‍ 50000 രൂപ നഷ്ടപരിഹാരം നല്‍കും. ഇടിച്ച വാഹനം തിരിച്ചറിയാനാല്‍ ഇവിടെയും നഷ്ടപരിഹാര തുക ഉയരും. 

ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ സഹായ പദ്ധതി നടപ്പിലാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക