Image

കൊങ്കുനാട് സംസ്ഥാന ആവശ്യം ഉന്നയിക്കുന്നത് ബിജെപി 'കോര്‍പ്പറേറ്റ് കമ്പനി'-കമല്‍ ഹാസന്‍

Published on 03 August, 2021
കൊങ്കുനാട് സംസ്ഥാന ആവശ്യം ഉന്നയിക്കുന്നത് ബിജെപി 'കോര്‍പ്പറേറ്റ് കമ്പനി'-കമല്‍ ഹാസന്‍


ചെന്നൈ: ബിജെപിയെ കോര്‍പ്പറേറ്റ് കമ്പനിയെന്ന് വിശേഷിപ്പിച്ച് മക്കള്‍ നീതി മെയ്യം അധ്യക്ഷനും നടനുമായ കമല്‍ ഹാസന്‍. പൊതുവിഭവങ്ങള്‍ സ്വകാര്യ വത്കരിക്കാനിറങ്ങിയിരിക്കുകയാണ് ബിജെപിയെന്നും കമല്‍ഹാസന്‍ ആരോപിച്ചു. കൊങ്കുനാട് സംസ്ഥാന രൂപവത്കരണ ആവശ്യം സംബന്ധച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


'ഇതൊരു രാഷ്ട്രീയ മുദ്രാവാക്യമായാണ് ഞാന്‍ കാണുന്നത്. ജനങ്ങളുടെ ആവശ്യമല്ല. ഒരു കോര്‍പ്പറേറ്റ് കമ്പനിയില്‍ നിന്നാണ് ഈ ആവശ്യം വരുന്നത്. മുമ്പ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ ഒരു ഉത്തരേന്ത്യന്‍ കമ്പനി സൃഷ്ടിക്കുന്നു. അത്തരമൊരു നീക്കം ജനം അനുവദിക്കില്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു' - കമല്‍ ഹാസന്‍ പറഞ്ഞു. മെക്കെഡറ്റു ഡാം പ്രശ്നത്തില്‍ കര്‍ണാടകയ്ക്കെതിരെ പ്രതിഷേധിക്കാനുള്ള തമിഴ്നാട് ബിജെപി ഘടകത്തിന്റെ തീരുമാനത്ത അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മറ്റേത് നടനേക്കാളും ഇരട്ട വേഷങ്ങള്‍ അവതരിപ്പിച്ചിട്ടള്ള ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഇരട്ടവേഷം അഭിനയിക്കുന്നവരെ എനിക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും. കേന്ദ്രത്തിന്റെ പാവകളാണ് ബിജെപി ഘടകങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക