Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 03 August, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)
യുഎഇയിലേക്ക് ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്നതിന് ഇളവ്. താമസ വിസാ കാലാവധി അവസാനിക്കാത്തവര്‍ക്കും യുഎഇ അംഗീകരിച്ച വാക്സിന്റെ രണ്ടുഡോസുകള്‍ സ്വീകരിച്ചവര്‍ക്കും ഈ മാസം അഞ്ച് മുതല്‍ യുഎഇയിലേക്ക് മടങ്ങിപ്പോകാം.മാസങ്ങളായി നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഈ നടപടി ആശ്വാസകരമാകും.
*********************
ഉടന്‍ കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. എല്‍ജിഎസ്
റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. റാങ്കുകളുടെ കാലാവധി നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് അധികാരമില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. 
************************
സുവര്‍ണ്ണ പ്രതീക്ഷകളുമായി ടോക്കിയോയില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം നടത്തിയ ജൈത്രയാത്രയ്ക്ക് തിരിച്ചടി. ഇന്ത്യക്കിനി അവശേഷിക്കുന്നത് വെങ്കല പ്രതീക്ഷ മാത്രം. സെമിയില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരും ലോക രണ്ടാം നമ്പര്‍ ടീമുമായ ബെല്‍ജിയത്തിന് മുന്നിലാണ് ഇന്ത്യന്‍ ടീം മുട്ടുമടക്കിയത് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ പരാജയം.
***************************
സംസ്ഥാനത്ത് ഇന്ന് 23676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11.87 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ 148 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. 
*******************
സിബിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.04 ശതമാനമാണ് വിജയം.  കേരളമുള്‍പ്പെടുന്ന തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തില്‍ മുമ്പില്‍ . 99.99 ശതമാനമാണ് ഇവിടെ വിജയം. 
*****************************
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80 :20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഇല്ലെങ്കില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ്സ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
*******************************
പെഗാസസ് വിഷയത്തില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. രാവിലെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ ചവിട്ടിയാണ് പ്രതിപക്ഷ എംപിമാര്‍ കോടതിയിലെത്തിയത്. സമാന്തര പാര്‍ലമെന്റ് ചേര്‍ന്ന് പ്രതിഷേധിക്കാനും പ്രതിപക്ഷം തീരുമാനിച്ചു. പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡും സുപ്രീം കോടതിയെ സമീപിച്ചു
***********************
സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയേക്കും. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കി ചുരുക്കാനും വ്യാപാര സ്ഥാപനങ്ങളുടെ സമയം ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്. ടിപിആര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ഡൗണ്‍  ഒഴിവാക്കി മൈക്രോ കണ്ടൈന്‍മെന്റ് സോണുകളാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ടെസ്റ്റുകളുടെ എണ്ണം പരമാവധി കൂട്ടാനുമാണ് സര്‍ക്കാരിന് ശുപാര്‍ശ ലഭിച്ചിരിക്കുന്നത്.

Join WhatsApp News
നട്ടെല്ല് ഉണ്ടോ 2021-08-03 13:26:10
വാർത്തകൾ ചുരക്കത്തിൽ 1] സെനറ്റർ ലിൻസി ഗ്രഹാമിന്‌ കോവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചു. കോവിഡ് എന്നത് വെറും കള്ള പ്രചരണം എന്ന് ട്രംപ് നടത്തിയ പ്രചാരണത്തിന് ഇയാൾ കൂട്ട് നിന്നു. ഇയാൾക്ക് നട്ടെല്ല് ഉണ്ടോ എന്ന ടെസ്റ്റിൽ ഇപ്പോഴും ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. 2] അയ്യോ ഞാൻ പൊട്ടി പാളീഷ് എന്ന് റൂഡി ജൂലിയാനി. ഇലക്ഷനിൽ ജയിച്ചത് ട്രംപ് ആണെന്ന് ഇയാൾ 60 ൽ പരം കേസ്സുകൾ കൊടുത്തു, കേസും തള്ളി, ബാർ ലയിസൻസും പോയി. ട്രംപ് ഇയാൾക്ക് പണവും കൊടുത്തില്ല. മലയാളി ട്രമ്പൻമ്മാർ പണം കൊടുത്തു സഹായിക്കും എന്ന് കരുതുന്നു. 3] ഫ്ലോറിഡായും, ടെക്‌സസ്സുമാണ്‌ ഇപ്പോൾ കോവിഡ് കാപ്പിറ്റൽ. തുടരെ റിപ്പപ്ലിക്കൻസിനെ തിരഞ്ഞെടുത്താൽ നമുക്ക് ഇ ബഹുമതി നിലനിർത്താം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക