news-updates

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് 24 വ്യാജ സര്‍വ്വകലാശാലകളെന്ന് കേന്ദ്രം

ജോബിന്‍സ്

Published

on

രാജ്യത്ത് യുജിസി ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുടെ വിവരങ്ങള്‍ കേന്ദ്രം പുറത്തു വിട്ടു. കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 24 സര്‍വ്വകലാശാലകളാണ് നിയമം ലംഘിച്ച് വ്യാജമായി പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍ പ്രദേശാണ് വ്യജന്‍മാരുടെ എണ്ണത്തില്‍ ഒന്നാമത്. ഇവിടെ 8 വ്യാജ സര്‍വ്വകലാശാലകളാണ് ഉള്ളത്. തൊട്ടു പിന്നില്‍ ഡല്‍ഹിയാണ് ഡല്‍ഹിയില്‍ ഏഴ് സര്‍വ്വകലാശാലകളാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. 

ഒഡീഷ , പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ട് വ്യാജ സര്‍വ്വകലാശാലകളാണ് ഉള്ളത്. കര്‍ണ്ണാടകം, കേരളം , മഹാരാഷ്ട്ര, പുതുച്ചേരി ആന്ദ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഓരോ വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും സെന്റ് ജോണ്‍സ് എന്ന സര്‍വ്വകലാശാലയാണ് വ്യാജ സര്‍വ്വകലാശാലകളുടെ പട്ടികയിലുള്ളത്. 

വ്യാജ സര്‍വ്വകലാശാലകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. വ്യാജ ഡോക്ടറേറ്റുകള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വ്യാജ സര്‍വ്വകലാശാലകളുടെ വിവരങ്ങള്‍ പുറത്തു വരുന്നത്.

Facebook Comments

Comments

  1. വ്യാജ ഡോക്ടർമാരെ കൊണ്ടും, വ്യാജ, കൂലിക്ക് എഴുത്തുകാരെ കൊണ്ടും ഇവിടെ പൊറുതിമുട്ടിയിരിക്കുകയാണ്. വ്യാജന്മാർ ഇവിടെ വിലസുകയാണ്. അവന്മാരുടെ ഒരു വലിയ ലോബി തന്നെ അമേരിക്കയിൽ ഉണ്ട്. കൂലിക്ക് എഴുതി വരുത്തുന്നവരെ, വ്യാജ ഡോക്ടറേറ്റ് വെച്ചുകൊണ്ട് നടക്കുന്നവരെ ആരെയൊക്കെ എനിക്കറിയാം. അവരെപ്പറ്റി ഒത്തിരി ജനങ്ങൾക്കും അറിയാം. ആരും അവർക്കെതിരെ ആക്ഷൻ എടുക്കാത്തത് കൊണ്ടാണ് അവർ ഇത്ര വിലസുന്നത്. പിന്നെ ഇത്തരം കൂലി എഴുത്ത് വ്യാജൻമാർ പണക്കാരും ആണ്. അതിനാൽ അവർ എന്തു ചെയ്താലും ഞങ്ങടെ മേത്തു ഒന്നും പറ്റുകയില്ലല്ലോ എന്ന് കരുതി എല്ലാവരും ചുമ്മാ ഇരിക്കുന്നു. ചിലർ കൂലിക്ക് ആഴ്ചതോറും നീണ്ട കഥ പോലും എഴുതി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇവരൊക്കെ യഥാർത്ഥ എഴുത്തുകാരുടെ വില കളഞ്ഞുകുളിച്ചു. ഇവരുടെ തെറിവിളിയും ഫിസിക്കൽ അറ്റാക്ക് നേരിടാൻ വയ്യാത്തതുകൊണ്ടാണ് എൻറെ ശരി പേര് വെച്ച് ഞാൻ ഈ പ്രതികരണം എഴുതാത്തത്. എങ്കിലും എൻറെ നിശബ്ദമായ പോരാട്ടം വ്യാജന്മാർ ക്കെതിരെ തുടരും. എല്ലായിടത്തും സത്യവും നീതിയും പുലരാനായി നമ്മൾ വല്ലതുമൊക്കെ ചെയ്യേണ്ടേ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മോന്‍സണ് ലാപ്‌ടോപ്പും നോട്ടെണ്ണല്‍ യന്ത്രവും ഘടിപ്പിച്ച കാര്‍; കേരള പോലീസിന്റെ സുരക്ഷയും; നാണക്കേടായപ്പോള്‍ മാറ്റി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

കെപിസിസി നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും

ആഢംബര കാറുകളുടെ പേരില്‍ മോന്‍സണ്‍ മാവുങ്കലിന്റെ വന്‍ തട്ടിപ്പ്

വിമര്‍ശിക്കാം പക്ഷെ ക്രൂശിക്കരുത് ; ബിഷപ്പിനെ പിന്തുണച്ച് വീണ്ടും ശ്രീധരന്‍ പിള്ള

നിയമസഭാംഗങ്ങളെക്കുറിച്ചുള്ള മോശം പരാമര്‍ശത്തില്‍ വിനു വി. ജോണ്‍ മാപ്പ് പറഞ്ഞു

പത്ത് കോടിയുടെ തട്ടിപ്പില്‍ കെ.സുധാകരനെതിരെ ഗുരുതര ആരോപണം

നാദാപുരത്ത് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി

പത്ത് കോടി തട്ടിയ മോന്‍സന്റെ ഉന്നത ബന്ധങ്ങള്‍ പുറത്ത്

കനയ്യ കോണ്‍ഗ്രസിലെത്തുമോ ? കാത്തിരിക്കാം ഒരു ദിവസം

കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്

കടുപ്പിച്ച് സുധീരന്‍ ; എഐസിസി അംഗത്വവും രാജിവച്ചു.

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ സജീവം ; ഗ്രൂപ്പുകള്‍ക്കും പരിഗണന

മോശം കാലാവസ്ഥ ; കണ്ണൂരും മംഗലാപുരത്തും ഇറക്കേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും ; ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രത

ഇന്ധനവില മുന്നോട്ട് തന്നെ ; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം

റോമിലേയ്ക്ക് പോകാന്‍ മമതയ്ക്ക് അനുമതിയില്ല ; പ്രതിഷേധിച്ച് തൃണമൂല്‍

മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ താലിബാന്‍

മൃതദേഹങ്ങള്‍ ക്രെയിനില്‍ കെട്ടിത്തൂക്കി പ്രദര്‍ശനം ; ഇത് ക്രൂരതയുടെ താലിബാന്‍ മുഖം

പാകിസ്ഥാനെ വിറപ്പിച്ച് യുഎന്നിലെ ഇന്ത്യയുടെ പെണ്‍പുലി ; ആരാണ് ഈ സ്‌നേഹ

അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്; യുഎന്‍ പൊതുസഭയില്‍ മോദി

നാര്‍ക്കോട്ടിക് ജിഹാദ്: കെ.സി.ബി.സി നിലപാട് വ്യക്തമാക്കണം; ബിഷപ് കല്ലറങ്ങാട്ട് മാപ്പുപറയണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‌സില്‍

ഏഴ് പേര്‍ക്ക് പുതുജീവനേകി നേവിസ് മറഞ്ഞു

അവാർഡ് അഹിതങ്ങളും അ - വിഹിതങ്ങളും സാഹിത്യ അക്കാദമിയുടെ നേർക്കും : ആൻസി സാജൻ

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

കെ.സുരേന്ദ്രനെതിരെ ബിജെപിയില്‍ കലാപക്കൊടി

രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം: ഇന്ത്യക്ക് ബൈഡന്റെ പിന്തുണ

നാര്‍ക്കോട്ടിക് ജിഹാദ് ; സിപിഎമ്മിന്റെ മലക്കം മറിച്ചില്‍

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ഇനി യോഗം വേണ്ടെന്ന് സിപിഎം

View More