Image

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : സുപ്രീം കോടതിയില്‍ ഹര്‍ജി

ജോബിന്‍സ് Published on 03 August, 2021
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80 :20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഇല്ലെങ്കില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. 

മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ്‌സ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മുസ്ലിം വീഭാഗത്തിന് 80 ശതമാനവും ക്രൈസ്തവരിലെ പിന്നോക്ക വിഭാഗത്തിന് 20 ശതമാനവുമായിരുന്നു നല്‍കിയിരുന്നത്. 

എന്നാല്‍ ഇത് റദ്ദാക്കി ജനസംഖ്യാനുപാതകമായി ആനുകൂല്ല്യങ്ങല്‍ നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. കേരള സര്‍ക്കാര്‍ 80 :20 അനുപാതം റദ്ദാക്കുകയും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ആനുകൂല്ല്യങ്ങളില്‍ യാതൊരു കുറവും വരാതെ കൂടുതല്‍ തുകയനുവദിച്ച് മറ്റു വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ആനുകുല്ല്യങ്ങള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 

എന്നാല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് എത്ര തുകയനുവദിച്ചാലും എണ്‍പത് ശതമാനം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നാണ് മുസ്ലിം സംഘടനകളുടെ വാദം. ഈ ഈവശ്യമുന്നയിച്ച് സച്ചാര്‍ സംരക്ഷണ സമിതി ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക