Image

രാമായണപാരായണം ഒരു ചെറിയ കണ്ടെത്തൽ (സജിത വിവേക്, രാമായണ ചിന്തകൾ 18)

Published on 02 August, 2021
രാമായണപാരായണം ഒരു ചെറിയ കണ്ടെത്തൽ (സജിത വിവേക്, രാമായണ ചിന്തകൾ 18)

സാധാരണക്കാരന്റെ സങ്കടവും  അസാധാരണക്കാരന്റെ ദർശനവുമാണ് രാമായണത്തിലൂട നീളം ദർശിക്കാൻ കഴിയുന്നത്. ആദ്യമായി രാമായണം വായിക്കുന്നത് അമ്മൂമ്മ പറഞ്ഞൊരു വരി കണ്ടുപിടിക്കാൻ വേണ്ടിയായിരുന്നു. കഥയുടെ ആഴത്തിലുള്ള അറിവ്‌ അന്നും ഇന്നും ഇല്ലായെന്ന കാര്യം ആദ്യമേ പറയാം.

അമ്മൂമ്മ മനുഷ്യന്റെ 'കാരണശരീര'ത്തെ കുറിച്ചാണ് അന്ന് വിവരിച്ചു തന്നത്. മനുഷ്യന്റെ അനേകം ജന്മങ്ങളിലെ അനുഭവിക്കാത്ത കർമങ്ങളും ആഗ്രഹങ്ങളും പാപങ്ങളുമൊക്കെ ഓരോ ജന്മസമയത്തും അനുഭവിക്കേണ്ടി വരും. അങ്ങനെ ഉണ്ടാകുന്ന ദുരിതഫലങ്ങൾ കുറയ്ക്കാൻ രാമായണം പാരായണം ചെയ്യണമെന്നാണ് പറയപ്പെടുന്നത്.

എഴുത്തച്ഛൻ ദിവ്യയോഗി ആയതുകൊണ്ടു ദുരിതങ്ങളെ ദുർബലപ്പെടുത്താനും നന്മചെയ്യാൻ മനുഷ്യന്മാരെ പ്രേരിപ്പിക്കാനും ഒരു രചനാ രഹസ്യം ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരുന്നു. മന്ത്ര തുല്യമായ ശക്തി നൽകുന്ന ബീജാക്ഷരങ്ങൾ ര,മ,യ,ന എന്നിവയാണ്. ശക്തി ഏറ്റവും അധികം ലഭിക്കുമ്പോൾ അഹങ്കാരവും അഹംഭാവവും

വർധിക്കുമോയെന്ന മുൻധാരണയിൽ രണ്ടുവരികളിൽ ബീജാക്ഷരങ്ങൾ ഒഴിവാക്കിയിട്ടുണ്ട് . അത് ഏതാണെന്നു കണ്ടെത്താൻ ആയിരുന്നു അമ്മൂമ്മ ഏൽപ്പിച്ചത്. ശ്രദ്ധയോടെ കിട്ടുന്ന സമയങ്ങളിലൊക്കെ അത് കണ്ടെത്താനുള്ള വ്യഗ്രതയിലാണ് വായന. അതിലൂടെ രാമായണം വായിപ്പിക്കാനുള്ള തന്ത്രവും ഒളിഞ്ഞിരുപ്പുണ്ടായിരുന്നു.   കിഷ്കിന്ധാകാണ്ഡത്തിലെ സമുദ്രലംഘന ചിന്തയിൽ ആയിരുന്നു ആ വരികൾ കണ്ടെത്തിയത്.

ആവതല്ലാത്തതു ചിന്തിച്ചു ഖേദിച്ചു

ചാവതിനെന്തവകാശം കപികളെ!

നാം സാധാരണ മനുഷ്യന്മാർക്കെല്ലാം ഒരു കാര്യത്തിലേക്കു ഇറങ്ങി പുറപ്പെടും മുൻപേ പരാജയ ചിന്ത ഉടലെടുക്കും. കാര്യം യാതൊരു തടസ്സവുമില്ലാതെ നടക്കുകയും ചെയ്യും.

ഇത്രയും വായിച്ചില്ലേ, ഇനി കുറച്ചുകൂടിയല്ലേ ഉള്ളു, പുണ്യം കിട്ടും ഈ വാക്കാണ് പിന്നീട് രാമായണം മുഴുവൻ വായിക്കാനിടയായതും..

ഇന്നും കർക്കിടകമാസത്തിൽ രാമായണം പാരായണം സകല ദുരിത ശമനം ആഗ്രഹിച്ചു വായിച്ചു വരുന്നു. ഒരു സ്ത്രീ എത്രയൊക്കെ ത്യാഗങ്ങൾ അനുഭവിക്കേണ്ടി വന്നാലും തളരരുതെന്ന പാഠം വീണ്ടും വീണ്ടും ഉറപ്പിക്കാൻ രാമായണ

 പാരായണത്തിലൂടെ കഴിയും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക