Image

എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ഉള്ള ധൈര്യവും വാരിക്കൂട്ടി സാക്ഷാല്‍ ലാലേട്ടന്റെ മുന്നിലേക്ക്; ശ്രദ്ധേയമായ കുറിപ്പ്

Published on 02 August, 2021
എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ഉള്ള ധൈര്യവും വാരിക്കൂട്ടി സാക്ഷാല്‍ ലാലേട്ടന്റെ മുന്നിലേക്ക്; ശ്രദ്ധേയമായ കുറിപ്പ്


ആരാധകരുടെ കാത്തിരുപ്പുകള്‍ക്ക് ഒടുവില്‍ ബിഗ്ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്തിരുന്നു. മണിക്കുട്ടനാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. സായി വിഷ്ണു രണ്ടാമതും ഡിംപല്‍ ഭാല്‍ മൂന്നാം സ്ഥാനത്തുമെത്തി. റംസാന്‍ മുഹമ്മദും അനൂപ് കൃഷ്ണനും നാലും അഞ്ചാം സ്ഥാനത്തുമെത്തി. ഇപ്പോള്‍ ബിഗ് ബോസിന്റെ തിരക്കഥാകൃത്തും ഗ്രാന്‍ഡ് ഫിനാലെയുടെ സംവിധായികയുമായ റിയ ചെറിയാന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

അങ്ങനെ ഞാനും ഡയറക്ടര്‍ ആയി, ഒരു ദിവസം ബിഗ്ബോസ് പ്രൊജക്ട് ഹെഡ് ആയ അര്‍ജുന്‍ ചേട്ടന്റെ കോള്‍ വന്നു. ഞാന്‍ പ്രതീക്ഷിച്ചതു പോലെ ബിഗ് ബോസ്സിലേക്ക് ഉള്ള ക്ഷണം ആയിരുന്നു. ലാലേട്ടന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതുക. നിലവില്‍ ചെയ്തുകൊണ്ടിരുന്ന ജോലിയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തു. ഓഫറിന് YES പറഞ്ഞു. ചെയ്യാന്‍ പോകുന്ന ജോലിയുടെ ത്രില്ല് ഉണ്ടായിരുന്നെങ്കിലും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനു വേണ്ടി എഴുതാന്‍ പോകുന്നു എന്നത് ഭയപ്പെടുത്തിയിരുന്നു. ചെന്നൈയില്‍ ലാന്‍ഡ് ചെയ്തു. മീറ്റിംഗുകള്‍ ഒക്കെ കഴിഞ്ഞപ്പോളേക്കും അല്പം ധൈര്യം കിട്ടി. അങ്ങനെ എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ഉള്ള ധൈര്യവും വാരിക്കൂട്ടി സാക്ഷാല്‍ ലാലേട്ടന്റെ മുന്നിലേക്ക്. ഒന്നും സംഭവിച്ചില്ല, തുടക്കം നന്നായി.

അന്ന് മുതല്‍ എഴുതിയ ആശയങ്ങള്‍ക്കു ലാലേട്ടന്‍ നല്‍കിയ പിന്തുണയും സഹകരണവുമാണ് പുതിയ ആശയങ്ങളുമായി മടി കൂടാതെ അദ്ദേഹത്തെ സമീപിക്കുന്നതിന് പ്രാപ്തയാക്കിയത്. കോവിഡ് സാഹചര്യം മൂലം ഷോ പ്രതിസന്ധിയിലായി. നിര്‍ത്തി വയ്ക്കപ്പെട്ട ബിഗ് ബോസിന് ഒരു വോട്ട് എടുപ്പ് നടത്തി വിജയികളെ കണ്ടെത്തി. ഫിനാലെക്കു വേണ്ടി വീണ്ടും ചെന്നൈയിലേക്ക്. അവിടെ ചെന്നപ്പോള്‍ എന്നെ കാത്തിരുന്നത് മറ്റൊരു വലിയ അവസരമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫിനാലെയുടെ സ്‌ക്രിപറ്റു ം, ഡയറക്ഷനും. അങ്ങനെ ഞാന്‍ ഡയറക്ടര്‍ ആയി. ഞാന്‍ ആദ്യമായി ഡയറക്റ്റ് ചെയ്യുന്ന താരം മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക