FILM NEWS

ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റ പേരില്‍ ടാഗ് ലൈന്‍ മാറ്റും; നാദിര്‍ഷ

Published

on


ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ക്രിസ്ത്യന്‍ സംഘടനകളുടെയും വൈദികരുടെയും വിമര്‍ശനങ്ങള്‍ക്കൊടുവില്‍ പുതിയ ചിത്രത്തിന്റെ പേര് മാറ്റില്ലെന്നും  ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ. താരം സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിനെതിരെയാണ് ഒരു വിഭാഗം രംഗത്തെത്തിയത്.  ക്രിസ്ത്യന്‍ സമുദായത്തിലെ വിശ്വാസികള്‍ക്ക് വിഷമമുണ്ടായതിന്റ പേരില്‍ മാത്രം 'നോട്ട് ഫ്രം ദ ബൈബിള്‍' എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നാദിര്‍ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റ്:

'ഈശോ' സിനിമയുടെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ ബുധനാഴ്ച്ച (04082021)വൈകിട്ട് 6.00 മണിക്ക്
എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക്. ഞാന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റ പേരില്‍ മാത്രം not from the bible എന്ന ടാഗ് ലൈന്‍ മാത്രം മാറ്റും. അല്ലാതെ തല്‍ക്കാലം 'ഈശോ ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥന്‍ ' എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.

എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള, എല്ലാ മതവിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന്‍ എന്ന നിലക്ക്, ആരുടേയും മനസ്സ് വേദനിപ്പിക്കാനും, വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍. 'കേശു ഈ വീടിന്റെ നാഥന്‍ ' ഈശോ ' എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ്. അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാലിലെ മസില്‍ പെരുപ്പിച്ച്‌ മോഹന്‍ലാല്‍

നയന്‍താരയുടെ അമ്മയ്‌ക്ക്‌ പിറന്നാള്‍ ആശംസകളറിയിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍

നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ 1500 പേജുള്ള കുറ്റപത്രം

കൗതുകമുണര്‍ത്തി 'ഗഗനചാരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നര്‍ത്തകി മേതില്‍ ദേവിക

ഒടിടി പ്‌ളാറ്റ്‌ഫോമുകളില്‍ റിലീസിനൊരുങ്ങി നല്ല വിശേഷം

റിസബാവയ്‌ക്ക്‌ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര

എം പിയെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ച്‌ സുരേഷ്ഗോപി

യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച്‌ പൃഥ്വിരാജ്

ജയസൂര്യയുടെ നൂറാം ചിത്രം 'സണ്ണി'; ആമസോണ്‍ പ്രൈമില്‍ റിലീസ്

ബാബു ആന്‍റണി നായകനായെത്തുന്ന 'സാന്‍റാ മരിയ'യുടെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മിന്നല്‍ മുരളിയെ നെറ്റ്‌ഫ്‌ളിക്‌സിന്‌ കൈമാറിയെന്ന്‌ സംവിധായകന്‍ ബേസില്‍ ജോസഫ്‌

'ഒറ്റ്‌' ചാക്കോച്ചനും അരവിന്ദ്‌ സ്വാമിയും ഒരുമിക്കുന്ന ദ്വിഭാഷാ ചിത്രം

അഞ്ഞൂറാനെപ്പോലെ മാന്നാര്‍ മത്തായിയെപ്പോലെ ജോണ്‍ ഹൊനായ് ഇന്നും ഓര്‍?മ്മിക്കപ്പെടുന്നു; സംവിധായകന്‍ സിദ്ദിഖ്

കാണാന്‍ ട്രാന്‍സ്‌ജെന്‍ഡറിനെ പോലെ; കമന്റിന് റിമ കല്ലിങ്കല്‍

ലവ് ജിഹാദ് എന്നാല്‍ സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും അവരെ എളുപ്പത്തില്‍ കീഴ്‌പ്പെടുത്താമെന്നുമാണോ? ബോളിവുഡ്താരം നസറുദ്ദീന്‍ ഷാ

'മിഷന്‍ കൊങ്കണ്‍', ഒടിയനു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒന്നിക്കുന്നു

അരണ്‍മനൈ 3 ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്

25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാള സിനിമയിലേക്ക്

സോളോ ലേഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ് വിതരണം നടത്തി

തമിഴ് സംഗീത സംവിധായകന്‍ സെല്‍വദാസന്‍ വാഹനാപകടത്തില്‍ മരിച്ചു

പരാക്രമത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ജൂഹി രുസ്താഗിയുടെ അമ്മ അപകടത്തില്‍ മരിച്ചു

മമ്മൂട്ടി സുബ്രന്റെ മരണത്തിൽ വേദനയോടെ മെഗാസ്റ്റാര്‍

പുരസ്‌കാരം നേടി കാടകലം

`ആയിഷ' ആദ്യ മലയാള അറബിക്‌ ചിത്രവുമായി മഞ്‌ജു വാര്യര്‍

അണ്ണാത്തെ-റിലീസ്‌ നവംബര്‍ നാലിന്‌; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറക്കി

മുടിയും താടിയും വെട്ടി മമ്മൂട്ടി പുതിയ ഗെറ്റപ്പില്‍

'ദി ഹോമോസാപിയന്‍സി'ന് തിരുവനന്തപുരത്ത് തുടക്കമായി

കയ്യടി നേടി 'തലൈവി'യുടെ നൃത്തം

View More