Image

പുരസ്‌കാര വഴിയിൽ കാടകലം

Published on 02 August, 2021
പുരസ്‌കാര വഴിയിൽ കാടകലം



പെരിയാർവാലി ക്രിയേഷന് വേണ്ടി ഷഗിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത
കാടകലം  ബ്രിട്ടനിൽ വച്ചു നടക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കർ അവാർഡ്
ഫെസ്റ്റിവലിൽ ഒഫീഷ്യൽ സെലെക്ഷൻ നേടി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച പത്തു ചിത്രങ്ങളുടെ പട്ടികയിലേക്കാണ്
കാടകലം എത്തിച്ചേർന്നത്.

ഫെസ്റ്റിവലിലെ  പബ്ലിക് വോട്ടിങ്ങിൽ ചിത്രം ആദ്യ അഞ്ചു സ്ഥാനങ്ങളിലേക്ക്
തെരഞ്ഞെടുക്കപെട്ടാൽ പൈൻ വുഡ് സ്റ്റുഡിയോയിൽ കാടകലം
പ്രദർശിപ്പിക്കുന്നതായിരിക്കും

ഇതിനു മുൻപ് ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് ഫെസ്റ്റിവലിൽ മികച്ച
ഫീച്ചർ ഫിലിമിനുള്ള അവാർഡ് കാടകലം നേടിയിരുന്നു

ജിന്റോ തോമസും സഗിൽ രവീന്ദ്രനും ചേർന്നാണ് കാടകലത്തിന്റെ തിരക്കഥ എഴുതിയത്

മാസ്റ്റര്‍ ഡാവിഞ്ചിയാണ് നായക വേഷം അവതരിപ്പിച്ചത് നാടകപ്രവര്‍ത്തകനും
സിനിമ സീരിയല്‍ താരവുമായ സതീഷ് കുന്നോത്തുംചലച്ചിത്രതാരം കോട്ടയം പുരുഷൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം
കൈകാര്യം ചെയ്യുന്നുണ്ട്

ചെറുപ്പത്തിൽ അമ്മയെ നഷ്ടപെട്ട ആദിവാസി ബാലൻ കുഞ്ഞാപ്പുവിന് എല്ലാം അച്ഛൻ
മുരുകനാണ്. മുരുകൻ പറഞ്ഞു തന്ന കഥകളിലൂടെ അമ്മ താൻ ജീവിക്കുന്ന കാട്ടിൽ
ഉണ്ടെന്ന് കുഞ്ഞാപ്പു വിശ്വസിക്കുന്നു
ഊരിലെ ആകാധ്യാപക വിദ്യാലയത്തിലെ പഠന ശേഷം അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കാൻഅവൻ തന്റെ അച്ഛനെയും കാടിനേയും വിട്ട് തനിക്ക് ഒരിക്കലും
സുപരിചിതമല്ലാത്ത നഗരത്തിലേക്ക് വിദ്യാഭ്യാസത്തിനായി പോവുന്നതും
പിന്നീടുള്ള കുഞ്ഞാപ്പുവിന്റെ ജീവിതവുമാണ് കഥാപ്രമേയം

ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ
പിടിച്ചുപറ്റിയിട്ടുണ്ട്.
ബി കെ ഹരിനാരായണന്റെ വരികളിൽ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത
സംവിധായകനും ഗായകനുമായ ബിജിബാൽ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്

ഈ ഗാനം ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയകളിൽ
ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്

ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്.
എഡിറ്റിംഗ് -അംജാത് ഹസ്സൻ
കല -ബിജു ജോസഫ്
മേക്കപ്പ് –രാജേഷ് ജയൻ, ബിന്ദു ബിജുകുമാര്‍
പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ
പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ്
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിന്റോ തോമസ്
അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ ,നിഖിൽ ജോർജ്.

കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഈ ചിത്രം ഒരുപാട് ഇഷ്ടപെടും
എന്നുള്ള കാര്യം തീർച്ചയാണ്

പുരസ്‌കാര വഴിയിൽ കാടകലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക