Image

സഹോദരന്റെ കണ്മണിയുടെ കണ്ണ് പൊത്തി റിമി ടോമി

Published on 01 August, 2021
സഹോദരന്റെ കണ്മണിയുടെ കണ്ണ് പൊത്തി റിമി ടോമി


നടി മുക്ത ജോര്‍ജിന്റെയും ഭര്‍ത്താന് റിങ്കു ടോമിയുടെയും കുഞ്ഞ് കണ്മണിക്ക് കഴിഞ്ഞ ദിവസം അഞ്ചാം പിറന്നാളായിരുന്നു. ഗായിക റിമി ടോമിയുടെ സഹോദരനാണ് റിങ്കു. കണ്മണിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ റിമിയും മുക്തയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ മുക്തയും റിങ്കുവും ചേര്‍ന്ന് തങ്ങളുടെ രാജകുമാരിക്ക് ഒരുക്കിയ സര്‍പ്രൈസ് സമ്മാനത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. മുക്തയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 
ഒരു പട്ടി കുട്ടിയെയാണ് കണ്‍മണിക്ക് പിറന്നാള്‍ സമ്മാനമായി മുക്തയും റിങ്കുവും നല്‍കിയത്. കണ്മണിയെ കണ്ണുപൊത്തി പിടിച്ച് എത്തിച്ചത് റിമി കൊച്ചമ്മയാണ്. ഈ സമയം അതി മനോഹരമായി അലങ്കരിച്ച ഒരു കൂടയില്‍ പട്ടിക്കുഞ്ഞിനെ സമ്മാനിക്കുകയാണ് മുക്തയും റിങ്കുവും. സമ്മാനം കണ്ട് അതിശയത്തോടെയും നിറഞ്ഞ സന്തോഷത്തോടെയും നില്‍ക്കുന്ന കണ്മണിയേയും വിഡിയോയില്‍ കാണാം. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക