EMALAYALEE SPECIAL

വെൽക്കം ടു ആഫിക്ക: റിഫ് റ്റ് വാലിയിൽ നിന്ന് 30,000 വർഷത്തെ വംശാവലി തെളിയിച്ചു ജോയി പോൾ (കുര്യൻ പാമ്പാടി)

Published

on

ടോക്കിയോ ഒളിമ്പിക്സ് അത്ലറ്റിക്സ് ഇനങ്ങളിൽ ജമൈക്കയിലെയും കെനിയയിലെയും നൈജീരിയയിലെയും എത്യോപ്പിയയിലെയും ഗാമ്പിയയിലെയും ഒപ്പം അമേരിക്കയിലെയും ആഫ്രിക്കൻ  വംശജർ സ്വർണം വാരിക്കൂട്ടുമ്പോൾ  ഈസ്റ്റ് ആഫിക്കയിലെ റിഫ്‌റ്‌വാലിയിൽ നിന്ന് 30,000 വർഷം മുമ്പ് തുടക്കമിട്ട പൈതൃക യാത്രയെക്കുറിച്ച് അഭിമാനം കൊള്ളുന്നു കോട്ടയംകാരനായ ജോയി പോൾ.  

അഞ്ചു തലമുറകളായി ബിസിനസ് ചെയ്യുന്ന അതിരമ്പുഴ പണ്ടാരക്കളത്തിൽ ജോയി പോൾ തന്റെ വംശാവലി കണ്ടു പിടിക്കാൻ  നാഷണൽ ജോഗ്രഫിക്ക് സൊസൈറ്റിയും ഐബിഎമ്മും കൂടി നടത്തിയ ജനോഗ്രാഫിക് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചു.

ഗവേഷണ പഠനത്തിനുശേഷം  ലഭിച്ച മറുപടിയുടെ ചുരുക്കം  ഇങ്ങിനെ:  "ആഫ്രിക്കയിലെ റിഫ്റ്റ് വാലിയിൽ ആരംഭിച്ചുവെന്നു കരുതപ്പെടുന്ന മനുഷ്യ രാശിയുടെ ഉത്ഭവ-പലായന  ചരിത്രത്തിൽ സൗദി, ഇറാൻ, ഇറാക്ക്, ലബനോൻ, ഗൾഫ് രാജ്യങ്ങൾ ഉൾക്കൊള്ളുന്ന പശ്ചിമേഷ്യ വഴി 30,000  വർഷം മുമ്പ്  ഇന്ത്യയിൽ എത്തിയ വംശ പരമ്പരയിൽ പെട്ട ആളാണ്  ജോയി പോൾ. നിങ്ങളുടെ അമ്മയാകട്ടെ ആഫ്രിക്കയിൽ നിന്ന് കടൽമാർഗം എത്തിയ വംശത്തിലെ അംഗം."

നാഷണൽ ജോഗ്രഫിക്ക്  സൊസൈറ്റിയും  ഐബിഎമ്മും വാട്ട് ഫാമിലി ഫൗണ്ടേഷനും ചേർന്ന് നടത്തിയ അഞ്ചു വർഷം നീണ്ട ആഗോള പ്രോജക് റ്റ്  ആയിരുന്നു അത്. ഉമിനീരിന്റെ സ്വാബ് എടുത്തയച്ച്  ഒപ്പം ഡോളറിൽ ഫീസ് അടച്ചു അപേക്ഷ സമർപ്പിച്ചാണ് ജോയി പദ്ധതിയിൽ ചേരുന്നത്. ലോകത്ത് ഇങ്ങിനെ ചേർന്ന  ആദ്യത്തെ "പോൾ" ആണ് ഇന്ത്യയിലെ ജോയി പോൾ  എന്നു  പ്രൊജെക്ട്  കണ്ടെത്തി.

വംശാവലിയിൽ ലക്ഷം വർഷം  പിന്നിൽ നിലനിൽക്കുന്ന വരെ (ബ്രാഞ്ച് പി 305) പോലും  പഠനം കണ്ടെത്തിയിട്ടുണ്ട്. 80,000 വർഷം  പിന്നിൽ ഉള്ളവരെ എം 42 ശാഖയിലും 70,000 കാരെ എം 168 പട്ടികയിലും 60,000 കാരെ പി 143 വിഭാഗത്തിലും 50,000 കാരെ എം 578 പട്ടികയിലും 40,000 കാരെ പി 128 വിഭാഗത്തിലും 30,000 കാരെ  എം 20 വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ  ഒടുവിലത്തെ പട്ടികയിലാണ് ജോയി പോൾ.

ജനോഗ്രാഫിക് വംശാവലി കേരളത്തിലെ ഒട്ടു മുക്കാലും ജനതയുടെ വംശാവലി തന്നെയായിരിക്കുമെന്ന് ജോയിക്ക് ഉറപ്പുണ്ട്. അത് സ്ഥാപിച്ചെടുക്കാൻ ആരും മെനക്കെടുന്നില്ല എന്നേയുള്ളു.

പശ്ചിമേഷ്യയിലെ  ഇസ്രായേലിൽ യഹൂദ വംശത്തിൽ ജനിച്ച യേശു ക്രിസ്തുവിന്റെ ശിഷ്യൻ  തോമ ശ്ലീഹ  മുഖേന ക്രിസ്ത്യാനികൾ ആയതാണ് തങ്ങൾ എന്ന് വിശ്വസിക്കുന്ന സീറോ മലബാർ ക്രൈസ്തവ വിഭാഗക്കാരനായ  ജോയി പോളിന് ഇതിൽ പരം ആഹ്ളാദം ഉണ്ടാക്കുന്ന വെളിപാടില്ല. അദ്ദേഹം നാഷണൽ ജോഗ്രഫിക്കിന്റെ സർട്ടിഫിക്കറ്റ് ലാമിനേറ്റ് ചെയ്തു ഫ്രെയിമിലാക്കി ഷോപ്പിൽ പ്രദർശിപ്പിക്കുകയും പ്രത്യേക കംപ്യുട്ടർ ഹാർഡ് ഡിസ്‌കിൽ  സൂക്ഷിക്കുകയും കുടുംബ ചരിത്രത്തിൽ  അതിനെപ്പറ്റി ലേഖനം എഴുതുകയും ചെയ്തു.

 കേരളത്തിന്റെ  നെല്ലറയായ കുട്ടനാടിനെ വെട്ടിമുറിക്കുന്ന തോട് വഴി വേമ്പനാട് കായൽ കടന്നു രാജാ  കേശവദാസൻ വികസിപ്പിച്ച ആലപ്പുഴ തുറമുഖം വഴി അറബികളും ചൈനക്കാരും യൂറോപ്പ്യന്മാരുമായി കച്ചവടം നടത്തിയ  ചരിത്രം ഉണ്ട് അതിരംപുഴക്ക് . ജോയി പോൾ  തന്റെ പാൻ സെറാമിക് കമ്പനിയുടെ ലോഗോയിൽ 149 പഴക്കമുള്ള സ്ഥാപനം എന്ന് പറയുന്നു.

ക്രിസ്താബ്ദം 835ൽ സ്ഥാപിച്ച അതിരമ്പുഴ സെന്റ് മേരിസ്  ഫൊറേനെ പള്ളി വക സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ, തേവര സേക്രഡ് ഹാർട്ട്  കോളേജ് എന്നിവിടങ്ങളിൽ പഠിച്ച് കൊമേഴ്‌സിൽ ബിരുദം  നേടിയ ആളാണ് ജോയി. ചാർട്ടേഡ്  അകൗണ്ടൻസി  ഇന്റർ പാസായി  അഞ്ചുതലമുറകളായി കുടുംബം നടത്തുന്ന ബിസിനസിൽ പിതാവ് പിവി പോളിനോടൊപ്പം ചേർന്നു.

വാഹനങ്ങൾക്ക് വായ്പ ഉൾപ്പെടയുള്ള  നോൺ ബാങ്കിങ് ഫൈനാൻസിംഗ്  ആയിരുന്നു പ്രധാന ബിസിനസ്. പിന്നീട് സെറാമിക്‌സ്  ടൈലുകളുടെ മൊത്ത വ്യാപാരം ആരംഭിച്ചു. അതിരമ്പുഴ, കുടമാളൂർ,, വടവാതൂർ ദുബായ് എന്നിവിടങ്ങളിൽ ഷോ  റൂമുകൾ. അന്യദേശക്കാർ ഉൾപ്പെടെ 65 ജോലിക്കാർ. ആണും പെണ്ണും. 50 കോടിയുടെ ടേൺ ഓവർ.

ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് ലോക സഞ്ചാരം തുടങ്ങിയത്.  യുഎസ്, ബ്രസീൽ, യുകെ, യൂറോപ്, ഗൾഫ്, റഷ്യ, ചൈന, ജപ്പാൻ,  ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെല്ലാം പോയി. പതിനഞ്ചു വർഷമായി ലോകനിലവാരത്തിലുള്ള സെറാമിക് ടൈലുകൾ ഇന്ത്യയിൽ  നിർമ്മിക്കുന്നുണ്ട്. ഗുജറാത്തിൽ മാത്രം നാനൂറ്റമ്പതിലേറെ ടൈൽ ഫാകറ്ററികൾ ഉണ്ടെന്നു ജോയി അറിയിച്ചു.

എക്സ്പോർട്ട്  ബിസിനസ് കാരായ ഭരണങ്ങാനം പാറയിൽ കുടുംബത്തിൽ പെട്ട മോളിയമ്മ യാണ് ഭാര്യ. മകൻ രാജൻ പി പോൾ ബിസിനസിൽ സഹായിക്കുന്നു. പെണ്മക്കൾ നാൻസി ചെറിയാനും സ്മിത ജിതിനും ദുബൈയിൽ ബിസിനസിലാണ്. മൂവരും എംബിഎക്കാർ.

ചെമ്പകശ്ശേരി രാജാക്കന്മാരുടെ ഭണ്ഠാരം  സൂക്ഷിപ്പുക്കാർ എന്ന നിലയിലാണ് കുടുംബത്തിന് ഭണ്ഠാരക്കളം എന്ന് പേരു കിട്ടിയതെന്നാണ് കഥ. അത് ലോപിച്ച് പണ്ടാരക്കളം ആയി. 475 കുടുംബങ്ങൾ അണിനിരന്ന കുടുംബ യോഗത്തിന്റെ പ്രസിഡണ്ട് കൂടിയാണ് ജോയി.എല്ലാ ഭൂഖണ്ഡങ്ങളിലും കുടുംബക്കാർ ഉണ്ട്.

ജോയിയും മോളിയമ്മയും യോർദാൻ നദിക്കരയിൽ
നാഷണൽ ജ്യോഗ്രഫിക് അയച്ച വംശാവലി പഠിക്കുമ്പോൾ കൂടെ കൊച്ചുമകൻ ജേക്
വംശാവലിയുടെ ആഗോള വഴിത്താരകൾ
അർമീനിയയിൽ
ലെനിൻഗ്രാഡിലെ ഗോപുരപ്പള്ളി
ഇറ്റാലിയൻ തെരുവ്
സ്വിറ്റ്സർലണ്ടിൽ
വംശാവലി ഗവേഷണ തുടക്കം ആഫ്രിക്കയിൽ
കറുത്ത മുത്തുകൾ: ടോക്യോ 100 മീറ്ററിൽ വേഗമേറിയ ജമൈക്കക്കാർ എലൈൻ, ഷെല്ലി, ഷെറിക്ക

Facebook Comments

Comments

 1. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പുരോഹിതൻ പീഡിപ്പിച്ചപ്പോഴും (ഇപ്പൊ കെട്ടാൻ നടന്നു നാണം കെട്ടു ), കന്യസ്ത്രീയെ കൊന്നു കിണറ്റിലിട്ടപ്പോഴും, മഠങ്ങളിലും, മേടകളിലും പീഡനങ്ങൾ നടന്നപ്പോഴും, ഒരാധ്യാപകന്റെ കൈ വെട്ടി റോഡിലെറിഞ്ഞപ്പോഴും പൊങ്ങാത്ത നാവുകൾ വെറും ഒരു സിനിമയുടെ പേരിൽ കുരയ്ക്കുന്നതു കാണുമ്പോൾ പരമ പുച്ഛം തോന്നുന്നു. പീഡനങ്ങളേറ്റുവാങ്ങിയ പെൺകുട്ടികൾക്കുവേണ്ടിയോ , കൊന്നു തള്ളപ്പെട്ടവർക്കുവേണ്ടിയോ, കൈവെട്ടിയെറിയപ്പെട്ട അധ്യാപകനുവേണ്ടിയോ ശബ്ദിക്കാത്ത മത അടിമകൾ

 2. അങ്ങനെ തോമാശ്ലീഹ മുക്കിപ്പൊക്കിയ പാരമ്പര്യവും ബ്രാമണൻ മതം മാറി എന്ന പൈത്രികത്തവും മാളത്തിൽ കയറി. താങ്ക്‌യു - ചാണക്യൻ.

 3. Rajankmathew

  2021-08-02 03:56:07

  A very good information, dear Joy Paul We appreciate your initiative ; Be more industrious, you are bound to succeed to further heights ; Best wishes to dear Joy & fly ....

 4. M. Dominic

  2021-08-01 13:32:15

  Very interesting. Thanks Mr.K.Pampady.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

9/11: ഒഴിവാക്കാമായിരുന്ന ദുരന്തം (സാം നിലമ്പള്ളില്‍)

മലബാർ കലാപവും ചരിത്ര രേഖകളും (ബാബു പാറയ്ക്കൽ, നടപ്പാതയിലെ നാട്ടുവിശേങ്ങൾ - 6)

പോയന്റ് റിയാസ് വിളക്കുമരം (സന്തോഷ് പിള്ള)

സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)

ഹൈമവതി ടീച്ചറുടെ കലാസപര്യയുടെ വഴിയില്‍, മകള്‍ ഡോ. ജയശ്രീ (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

റെജി ചെറിയാന്റെ ഓർമ്മയിൽ... മരണമേ  അഹങ്കരിക്കേണ്ട! (ഫിലിപ്പ് ചെറിയാൻ)

ഡോ. ദേവി നമ്പ്യാപറമ്പിലിന് പിന്തുണ; ഫണ്ട് സമാഹരണം വിജയകരം

വില്‍ക്കാനുണ്ട് സംഘടനകള്‍ (ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ)

ആശാനും, ജ്യോതിലക്ഷ്മി നമ്പ്യാരും ചില അമേരിക്കൻ മലയാളി വായനക്കാരും (പ്രതികരണം: സുധീർ പണിക്കവീട്ടിൽ)

ബ്രിട്ടീഷ്‌രാജുകൊണ്ട് ഇന്‍ഡ്യക്കുണ്ടായ നേട്ടങ്ങള്‍ (സാം നിലമ്പള്ളില്‍)

ഇനി ഞാൻ ഉറങ്ങട്ടെ (മൃദുമൊഴി 25: മൃദുല രാമചന്ദ്രൻ)

ആ ദിനത്തിന്റെ  ഓർമ്മ:  വിട്ടൊഴിയാതെ 9/11 ന്റെ പ്രതിധ്വനികൾ (ജോർജ്ജ് എബ്രഹാം) 

കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമോ? പ്രതിപക്ഷ മുന്നണിയെ നയിക്കുമോ? (ദല്‍ഹികത്ത്: പി.വി.തോമസ്)

Homosexuality and Gender Non-Conformity: A Closer Look (Mathew Idikkula)

നക്ഷത്രങ്ങൾക്കരികിലൂടെ ... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 11: ഷാജു ജോൺ)

കണ്ണീരുണങ്ങാത്ത 20 വർഷങ്ങൾ; 9/11 സ്‌മരണ

9/11 ഓർമ്മ: ഈ മഹാനഗരം ഉറങ്ങാറില്ല.(സിബി ഡേവിഡ്, ന്യൂയോര്‍ക്ക്)

കാലം തൊടാൻ മടിച്ചു നിൽക്കുന്ന താരം (ഫിലിപ്പ് ചെറിയാൻ)

എഴുത്തുകാരന്റെ കടമ (ലേഖനം: സാം നിലമ്പള്ളില്‍)

ആശാന്റെ ദുരവസ്ഥ, ഒരു വർത്തമാനകാല വിചിന്തനം (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ: 88)

9/11 ഓർമ്മ; അംബര ചുംബികളിലാദ്യം എമ്പയര്‍, ജോര്‍ജേട്ടന് 22 ഫ്‌ലാറ്റ് (കുര്യന്‍ പാമ്പാടി)

Remembering 9/11: Twenty years ago (Dr. Mathew Joys, Las Vegas)

അലാസ്‌ക - പാതിരാ സൂര്യന്റെ നാട്ടില്‍ (റെനി കവലയില്‍ )

ഒക്ടോബർ 'ഹിന്ദു പൈതൃക മാസമായി ' ആചരിക്കുന്നു

മാസ്ക്ക് വേണോ വേണ്ടയോ? (ജോര്‍ജ് തുമ്പയില്‍)

View More