Image

ഉന്നാവ് പെണ്‍കുട്ടിക്ക് നേരെയുണ്ടായ വധശ്രമം സെന്‍ഗാറിന് ക്ലീന്‍ചിറ്റ്

ജോബിന്‍സ് Published on 01 August, 2021
ഉന്നാവ് പെണ്‍കുട്ടിക്ക് നേരെയുണ്ടായ വധശ്രമം സെന്‍ഗാറിന് ക്ലീന്‍ചിറ്റ്
ഉന്നാവില്‍  ബലാത്സംഘത്തിനിരയായ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ വാഹനാപകടം സൃഷ്‌ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പീഡനക്കേസിലെ പ്രതിയും മുന്‍ ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സെന്‍ഗാറിന് പങ്കില്ലെന്ന് കോടതി. രാജ്യത്ത് ഏറെ വിവാദമുയര്‍ത്തിയ സംഭവമായിരുന്നു ഇത്. 2019 ലായിരുന്നു സംഭവം പെണ്‍കുട്ടിയും വക്കിലും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ രണ്ട് പിതൃസഹോദരിമാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. വക്കീലിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമിത വേഗത്തിലെത്തിയ ട്രക്ക് പെണ്‍കുട്ടിയുടെ വാഹനത്തിലിടിക്കുകയായിരുന്നു. പീഡനക്കേസിലെ പ്രതി കുല്‍ദ്ദീപ് സെന്‍ഗാറിന് അപകടത്തില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സിബിഐ കേസ് അന്വേഷിക്കുകയായിരുന്നു. 

ദില്ലിയിലെ സിബിഐ കോടതിയുടേതാണ് ഇപ്പോളത്തെ തീരുമാനം അപകടത്തില്‍ കുല്‍ദ്ദീപ് സെന്‍ഗാരിനെ സംശയിക്കാന്‍ ഒരു സാഹചര്യവുമില്ലെന്ന് കോടതി വിലയിരുത്തി. കേസന്വേഷിച്ച സിബിഐയും ഈ നിലപാടിലായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവര്‍ക്കെതിരായ കേസ് നിലനില്‍ക്കും. 

പീഡനക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സെന്‍ഗാര്‍ ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. 2017 ലയിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സെന്‍ഗാര്‍ ബലാല്‍സംഘത്തിന് ഇരയാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക