Image

തോക്ക് ബിഹാറില്‍ നിന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി

ജോബിന്‍സ് Published on 01 August, 2021
തോക്ക് ബിഹാറില്‍ നിന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി
രഖില്‍ മാനസയെ കൊല്ലാന്‍ തോക്കെത്തിച്ചത് ബീഹാറില്‍ നിന്നാണെന്ന് സ്ഥരീകരിച്ചു. മാനസയുടെ വീട്ടിലെത്തിയ മന്ത്രി എംവി. ഗോവിന്ദനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. രഖില്‍ ബിഹാറില്‍ പോയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. 

മാതാപിതാക്കളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും മന്ത്രി പറഞ്ഞു. 7 ബുള്ളറ്റുകള്‍ ഇടാവുന്ന പിസ്റ്റളില്‍ നിന്നും ക്യത്യമായി രണ്ട് തവണയാണ് രഖില്‍ മാനസയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഒരു തവണ സ്വന്തം തലയിലേയ്ക്കും നിറയൊഴിച്ചു. കൃത്യമായ പരിശീലനം ലഭിച്ചയാള്‍ക്ക് മാത്രമെ ഇത് സാധ്യമാകൂ എന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍ 

കേരളാ പോലീസ് സംഘം തോക്കിന്റെ ഉടവിടം തേടി ഉടന്‍ തന്നെ ബിഹാറിലേയ്ക്ക് പോകും. ഇതിനിടെ മാനസയുടെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക